ഒറ്റക്ക് തുടങ്ങിയ യാത്ര..
കൂടെ കൂടിയവർ എത്ര പേർ..
കൂടെ നടന്നവർ എത്ര പേർ..
യാത്ര പറഞ്ഞും പറയാതെയും പോയവര് എത്ര പേർ..
യാത്ര തുടരുകയാണ്..
യാത്രയിൽ കണക്കെടുപ്പ് പാടില്ലല്ലോ.. കണക്കെടുത്താൽ ഉച്ച വെയിലിൻ്റെ കാഠിന്യം നാം അറിയും.. തളരും.
സ്വയം അറിയുന്നില്ല എങ്കിലും നമ്മുടെ ഈ യാത്ര, കുങ്കുമ വർണം വാരി വിതറി സൗമ്യമായി ചിരിച്ചു ഇരുളിൻ്റെ മഹാഗർത്തത്തിലേക്ക് നമ്മെ നയിക്കുന്ന കതിരോൻ്റെ കരവലയത്തിലേക്ക് ആണല്ലോ.
അതിനു മുൻപുള്ള ഇടവേളകളിൽ, ഈ ജീവിത യാത്രയിൽ മിണ്ടാനും പറയാനും, ചിരിക്കാനും ചിരിപ്പിക്കാനും, ആടാനും പാടാനും, പ്രതിസന്ധികളിൽ നെഞ്ചോടു ചേർത്തു ആശ്വസിപ്പിക്കാനും കൂടെ കൂടാനും ആരൊക്കെ ഒപ്പം ഉണ്ടാകുമെന്ന് നോക്കാം. ആ തിരച്ചിലിനിടെ ഇവിടെയും എത്തപെട്ടു. ഇവിടേക്ക് വന്നത് എന്നും നെഞ്ചേറ്റിയ സൗഹൃദം തേടി മാത്രം.
സ്നേഹിതരെ, പകരം നൽകാൻ എൻ്റെ കയ്യിൽ ഒന്നുമില്ല. പാട്ടോ കവിതയോ കഥയോ ഒന്നുമില്ല. പകരം തരാൻ ഒന്ന് മാത്രം. ഹൃദയത്തിൽ നിന്നും പകരുന്ന ഈ ചെറു സ്നേഹ പുഞ്ചിരി മാത്രം.. അതിരറ്റ പ്രണയം മാത്രം...
ആരൊക്കെ ഉണ്ടെങ്കിലും ഇല്ലെങ്കിലും യാത്ര തുടരുകയാണ്.. തുടർന്നല്ലേ പറ്റൂ. എന്നും എപ്പോഴും കൂടെയുള്ള ബോധസ്വരൂപനെ മറന്നു ആരെയൊക്കെയോ എന്തിനെയോക്കെയോ തേടിയുള്ള ബോധമില്ലാത്ത യാത്ര.. ♥️
🇮🇳
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 30, 2023 | 353 | -3 | -0.9% |
October 28, 2022 | 356 | +1 | +0.3% |
June 11, 2022 | 355 | -6 | -1.7% |
May 05, 2022 | 361 | +2 | +0.6% |
March 28, 2022 | 359 | +1 | +0.3% |
January 29, 2022 | 358 | +14 | +4.1% |
December 22, 2021 | 344 | +15 | +4.6% |