🖤ഓരോ സൗഹൃദത്തിനു
പിറകിലും ഓരോ കാരണങ്ങൾ ഉണ്ടാകും... ആ കാരണങ്ങൾ അവസാനിക്കുമ്പോൾ ചിലർ നമ്മെ ഉപേക്ഷിക്കും... അവസാനിക്കാത്ത കാരണം ഉള്ളവർ സൗഹൃദം തുടരുന്നു 😔😔.
*പലരുടെയും ജീവിതത്തിൽ നമ്മളെക്കാൾ നല്ലതെന്നു തോന്നുന്ന ഒരാൾ വന്നാൽ തീരാവുന്നതേ ഒള്ളു ചങ്കെന്നും കരളേന്നും പറഞ്ഞ് നടന്ന ബന്ധവും സ്നേഹവും ഒകെ..... അതിപ്പോ പ്രണയത്തിൽ ആയാലും സൗഹൃദത്തിൽ ആയാലും.
**പ്രണയത്തെ കുറിച്ചിവിടെ പറയുന്നത് കൊണ്ടു ഞാൻ ഒരു കാമുകനോ കാമുകിയോ ആവുന്നില്ല....എന്നാൽ നമുക്കൊക്കെ എല്ലാത്തിനോടും പ്രണയം തന്നെ ആണ്... ഓരോ ആളുകൾക്കും പ്രണയം പലതിനോടാണെന്നു മാത്രം...തെരുവിൽ ജീവിക്കുന്നവന്റെ വയറിനു അന്നത്തിനോടാണ് പ്രണയം...പാവപ്പെട്ടവന് പണത്തിനോട് ആണ് പ്രണയം...അതേ സമയം പൂമ്പാറ്റക്ക് പൂവിനോടാണ് പ്രണയം..അകലണമെന്നു അറിയാതെ തോന്നിയാൽ പോലും വീണ്ടും വീണ്ടും ഭ്രാന്തമായി അടുപ്പിക്കുന്ന ഒരു വികാരം തന്നെയാണ് പ്രണയം...
അനുവും അച്ചുവും....അവർ ഒരുമിച്ചു +2 വിനു പഠിക്കുന്ന കാലം...നല്ല കൂട്ടുകാർ ആയി ഒരുമിച്ചു പഠിച്ചു മുന്നോട്ട് പോവുന്ന കാലം...ആ സമയങ്ങളിൽ എപ്പോളോ ഒരു കുഞ്ഞു ഇഷ്ടമോ അതോ പ്രണയമോ അനുവിന്റെ മനസ്സിൽ കയറിപ്പറ്റി...എന്നാൽ അവളുടെ ഉള്ളിലുള്ള വികാരം അവനിലേക്ക് അറിയിക്കാൻ വേണ്ടി അവൾ പല തവണ ശ്രമിച്ചുകൊണ്ടിരുന്നു... പക്ഷെ കൂടെ ഉള്ള മറ്റൊരാൾ ആ സമയം എല്ലാം അവളെ തടുത്തു നിർത്തി...ഒരുപക്ഷേ അവനു ആ പ്രണയം അല്ലെങ്കിൽ സ്നേഹം തിരിച്ചു അവളോട് ഇല്ലെങ്കിൽ ആ സൗഹൃദം പോലും നഷ്ടപ്പെടും എന്ന ഭയം ആണ് അവളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ കാരണമായി കൂട്ടുകാരി കണ്ടത്...അങ്ങനെ അവർ എന്നും കാണാറുള്ള കോഫി ഷോപ്പിൽ വച്ചു താൻ പറയാൻ വച്ച കാര്യങ്ങൾ വിഴുങ്ങി കൊണ്ടു ഓരോ കാപ്പിയും കുടിച്ചു മറ്റു കഥകൾ പറഞ്ഞു പിരിഞ്ഞു കൊണ്ടേ ഇരുന്നു...
അങ്ങനെ ആ ദിവസങ്ങളിൽ അവനെ ഓർത്തു മാത്രം അവൾ കോളേജിൽ പോയിരുന്ന കാലം...എന്നാൽ ഈ കാലങ്ങളിൽ അവളുടെ പ്രണയം മനസ്സിലാക്കിയ മറ്റൊരു കൂട്ടുകാരൻ അവളുടെ പ്രണയം അവനോടു തുറന്നു പറഞ്ഞു....പക്ഷെ അവൻ അവൾക്കൊരു മറുപടി കൊടുക്കാൻ തയ്യാറായില്ല...എന്നാൽ ഒരുമിച്ചു നടക്കുന്ന സമയവും..ഫോണിൽ സംസാരിക്കുന്ന ഇടവേളകളിലും അവന്റെ ഇഷ്ട്ടം അവൻ തമാശ രൂപേണ അവളോട് പറഞ്ഞു കൊണ്ടിരുന്നു....എന്നാൽ തുറന്നു പറഞ്ഞു അവരുടെ സൗഹൃദം നഷ്ടപ്പെടുത്താൻ അവൾക്ക് സമ്മതം ഇല്ലായിരുന്നു.... കാലങ്ങൾ അവരെ വേറെ വേറെ ദിശകളിലേക്ക് യാത്ര ആക്കി...കാലങ്ങൾക്ക് ശേഷം 2 പേരും അവരുടെ വിവാഹത്തിനു ശേഷം ആണ് വീണ്ടും കണ്ടു മുട്ടിയത്... അതും ഒരു ഫോൺ കാളിൽ തന്നെ ആയിരുന്നു...അന്നവർ അവരുടെ പരസ്പര ഇഷ്ട്ടം തുറന്നു പറഞ്ഞു....സൗഹൃദം നഷ്ടപ്പെടും എന്ന ഭയത്തിൽ മറച്ചു വച്ച ആ പ്രണയത്തിന്റെ മറക്ക് തിരശീല വീണ സമയം...അന്നവൾ ഇതു തുറന്നു പറയാൻ വേണ്ടി മാത്രം കാത്തിരിക്കുകയായിരുന്നു അവൻ... ....വീണ്ടും പരിഭവങ്ങളും തമാശകളും ഓർമകളും പറഞ്ഞു പറയാൻ ബാക്കി വച്ച പ്രണയത്തിന് പുതിയ തുടക്കം ആരംഭിച്ചു കൊണ്ടു അവർ ഇന്നും മുന്നോട്ട് പോവുന്നു...
ഇതിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആണ് ആ ഇടക്ക് നിന്ന് വില്ലൻ ആയ ആ ഒരാൾ ആരെന്നത്
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 22, 2024 | 1,419 | +28 | +2.1% |
May 20, 2024 | 1,391 | +32 | +2.4% |
April 17, 2024 | 1,359 | +11 | +0.9% |
March 12, 2024 | 1,348 | +4 | +0.3% |
February 19, 2024 | 1,344 | +3 | +0.3% |
February 02, 2024 | 1,341 | +12 | +1.0% |
January 16, 2024 | 1,329 | +14 | +1.1% |
December 30, 2023 | 1,315 | +7 | +0.6% |
December 15, 2023 | 1,308 | +25 | +2.0% |
November 30, 2023 | 1,283 | +24 | +2.0% |