കുഞ്ഞു നാള്‍ മുതലേ മഴ എനിക്ക് ഒരു ഹരമായിരുന്നു . ഒറ്റക്കിരിക്കുനതും സ്വപ്‌നങ്ങള്‍ കാണുന്നതും അന്നും ഉള്ള പരിപാടി ആണ് . ഇറയതെക്ക് കാലും നീട്ടി മഴവെള്ളം കാലില്‍ തട്ടി തെറിപ്പിക്കുക ആയിരുന്നു മഴയുള്ള സമയത്തെ പ്രധാനപരിപാടി ( അമ്മയുടെ അടുത്തുനിന്നും ഇഷ്ടംപോലെ തല്ലും കൊളളും).
നനുത്തു പെയ്യുന്ന ചാറ്റല്‍ മഴയത് നടക്കുക ഒരു രസം ആയിരുന്നു . കുട ഉണ്ടെങ്ങിലും ഞാന്‍ തല ഒക്കെ മഴയത് നനയ്ക്കും . വീടിന്റെ മുന്നില്‍ കൂടി തന്നെ ഒഴുകുന്ന ഒരു തോടുണ്ട് അത് കഴിഞ്ഞാല്‍ പാടം .മഴക്കാലം ആകുമ്പോ ഈ തോടും പാടവും നിറഞ്ഞൊഴുകും . അന്ന് ഈ തോടിനു പാലം ഇല്ലാത്തതിനാല്‍ ഫുള്‍ ആയി നിറഞ്ഞു കവിഞ്ഞിരിക്കുക ആണെങ്ങില്‍ ഞങ്ങളെ സ്കൂളില്‍ വിടാന്‍ പേടി ആയിരുന്നു . രാവിലെ അമ്മയോ അമ്മായിയോ ഞങ്ങളെ ഓരോരുത്തരെ ആയി തോടും പാടവും കടത്തി അപ്പുറത്ത് കൊണ്ട് പോയി വിടും . പിന്നെ വൈകുനേരം ഞങ്ങള്‍ തിരിച്ചു വരുമ്പോഴേക്കും തന്നെ ആരെങ്കിലും അവിടെ നില്കുന്നുണ്ടാകും. വെള്ളം ഒരു പാട് നിറഞ്ഞാല്‍ ഈ പരിപാടിയും നടക്കാറില്ല അപ്പോള്‍ ഒന്നുകില്‍ ആ ദിവസങ്ങളില്‍ സ്കൂളില്‍ വിടില്ല അല്ലെങ്ങില്‍ വീട്ടില്‍ നിന്നും കുറെ ദൂരം നടന്നാല്‍ ഉള്ള ഒരു പാലം വഴി അപ്പുറം കടക്കാം . പിന്നീടു ബാക്കി കൂടി നടന്നു സ്കൂള്‍ എത്തുമ്പോഴേക്കും ഒരു സമയം ആകും .
നല്ല തെളിഞ്ഞ വെള്ളം ആയിരിക്കും മഴ പെയ്തു കുറെ ആകുമ്പോ... ആ വെള്ളത്തില്‍ തിമിര്‍ത്തു ആടിയ ബാല്യം ആയിരുന്നു ഞങ്ങളുടെ....തൊടിയിലുടെ ഒഴുകി വന്നു തോട് പോലെ ഞങ്ങളുടെ ഇടവഴിക്കരികിലൂടെ ഒഴുകിയിരുന്ന ആ തെളി നീരില്‍ ചെറിയ മീനുകളെ നോക്കി ആസ്വദിച്ച കുട്ടിക്കാലം... ...
ഈ തോടിനും അപ്പുറത്തായിരുന്നു ഞങ്ങളുടെ പാടം . മിക്കസമയത്തും ഈ മഴ സമയത്തായിരിക്കും കൊയ്ത്തു വരിക . കുറെ ആളുകള്‍ ഉണ്ടാകും കൊയ്യാന്‍, മിക്കപ്പോഴും വൈകുനേരം വരെ കൊയ്ത കറ്റ ചുരുട്ടുകള്‍ ( നെല്ല് ചെറുതായി കൊയ്ത്തു കെട്ടുനതിനെ ആണ് ഇങ്ങനെ പറയുന്നത് ) കൊണ്ടുവരാന്‍
പറ്റാതെ പാടത്തു തന്നെ കിടക്കുന്നുണ്ടാകും . രാത്രി വീണ്ടും മഴ പെയ്യുമ്പോള്‍ ഇത് മുഴുവന്‍ ഒഴുകി പോകും . കുറെ ഒക്കെ താഴെ കണ്ടങ്ങളില്‍ നിന്നും കിട്ടും ബാക്കി ഒക്കെ പോകും .
നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന തോട്ടിലുടെ കറ്റ തലയില് വെച്ച് വരുന്ന കാഴ്ച ഒരു പക്ഷെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാകും. പലപ്പോഴും രസകരമായ സംഭവങ്ങളും ഉണ്ടാകും . വെള്ളത്തിന്റെ ഒഴുക്കില്‍ വീഴുനതും , കറ്റ വെള്ളത്തില്‍ പോകുനതും എല്ലാം ആലോചിക്കുമ്പോള്‍ ഇപ്പോള്‍ തമാശ ആണ്.
തിമര്‍ത്തു പെയുന്ന മഴ ഉള്ള സമയത്ത് മൂടി പുതച്ചു കിടന്നു മഴയുടെ സംഗീതം കേള്‍ക്കാന്‍, പ്രതീക്ഷികാതെ പെയുന്ന വേനല്‍ മഴയില്‍ നനഞ്ഞു കുളിച്ചു നടക്കാന്‍, മഴയോടൊപ്പം വീഴുന്ന ആലിപ്പഴം പെറുക്കാന്‍, മിന്നല്‍ കാണുമ്പൊള്‍ നോക്കി നില്ക്കാന്‍ അതിന്റെ ഒച്ച കേള്‍കുമ്പോള്‍ പേടിച്ചു ചെവിപൊത്താന്‍ എല്ലാം ഇഷ്ടം ആയിരുന്നു
ഇപ്പോള്‍ ബാംഗ്ലൂര്‍ മഴപെയുമ്പോള്‍ നോക്കി നില്കാറുണ്ട് , വേറെ പണി ഒന്നും ഇല്ലെങ്ങില്‍ . പക്ഷെ മഴയത് നടക്കാന്‍ ഉള്ള ഇഷ്ടം ഇവിടെ വന്നതോട് കൂടി ഇല്ലാതായി .
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
December 31, 2023 | 80 | -2 | -2.5% |
February 01, 2023 | 82 | -1 | -1.3% |
September 30, 2022 | 83 | -3 | -3.5% |
August 09, 2022 | 86 | -1 | -1.2% |
July 03, 2022 | 87 | -4 | -4.4% |
May 27, 2022 | 91 | -1 | -1.1% |
March 11, 2022 | 92 | -1 | -1.1% |
January 13, 2022 | 93 | +9 | +10.8% |
December 06, 2021 | 84 | +4 | +5.0% |