❤മഴ❤
മഴ!ഹൃദയം ഉന്മാദമാടുന്ന മഴ!
എന്റെ ഹൃദയ താളങ്ങളിലാടുന്ന മഴ!
ഞാൻ പിറന്ന രാവിൽ ഒരു തെന്നലായ്....
അമ്മ തണലായി വന്നവൾ മഴ!
അവളെന്റെ കളിക്കൂട്ടുകാരിയായി....
എന്നും എനിക്കൊപ്പമുണ്ടായിരുന്നവൾ മഴ!
എന്റെ ഹൃദയ താളങ്ങളിലാടുന്നീ മഴ!
എന്റെ കൗമാരകാലവും നിനക്കൊപ്പം
യൗവ്വന പ്രണയ സങ്കല്പവും നിനക്കൊപ്പം
മഴയേ..... നീ എന്റെ പ്രണയത്തെ അറിഞ്ഞു
അതിലൂടെ ഞാനേറ്റ നോവുകളറിഞ്ഞു
മഴയേ... നീയാണെൻ പ്രിയ തോഴി
പിരിയില്ല നിന്നെ ഒരു നാളിലും
തെക്കേ തൊടിയിലെ മൂവാണ്ടൻ മാവിന്റെ കൊമ്പോന്നു മുറിയവേ....
ആർത്തലച്ച അലമുറയിടുന്നവളെൻ പ്രിയ കൂട്ടുകാരി
തലയ്ക്കൽ വിളക്കുവച്ചു നടുമുറ്റത്തിന്നു ഞാൻ
സ്വച്ഛമായി ശാന്തമായി ഉറങ്ങീടവേ.....
അവളെൻ തോഴി..... കലിതുള്ളിയാടി....
അവളുടെ കണ്ണുനീർ പ്രളയമായി....
അത് കണ്ടുനിന്നയെൻ പ്രിയ ജനങ്ങൾ
കള്ള കർക്കിടകത്തിലെ പെരുമഴയെന്നോതിയപ്പോൾ
എൻ കാതോട് ചേർന്നവൾ മൊഴിഞ്ഞു....
പ്രിയ കൂട്ടുകാരി ഞാൻ മഴ!
നിൻ ഹൃദയ താളങ്ങളിലാടിയ പ്രിയ മഴ!
നിന്നെ നീയാക്കിയ സൗഹൃദ മഴ!
നിന്റെ പ്രണയ മുകുളങ്ങളെ തരളിതമാക്കിയ പ്രണയമഴ!
ഒടുവിൽ നീ ഒരുപിടി ചാരമായി മാറവേ...
കണ്ണീർ തൂകുന്ന കണ്ണീർ മഴ!
ഞാൻ മഴ!നിൻ ഹൃദയ ഉന്മാദമാടിയ മഴ!
❤❤❤❤
പ്രണയം
ഒരു മയിൽപീലി കണ്ണിൽ ഞാൻ കണ്ടു നിൻ പ്രണയം.....
ആ പ്രണയത്തിൻ ആഴങ്ങളിൽ ഞാൻ തിരയുന്നു നിൻ മുഖം.
ആരാണവനെൻ പ്രണയം കണ്ണനോ, നളനോ അതോ പ്രിയ രാമനോ....
അറിയില്ല എനിക്കറിയില്ല....
ആരവനെൻ മാനസം കവർന്ന ചോരൻ....
എങ്കിലും പ്രിയനേ... ഞാൻ നിന്നെ പ്രണയിക്കുന്നു
നിൻ പ്രണയമാം താഴ്‌വരയിൽ ഒരു നറു പുഷ്പമായി വിടരുകയായ്...
പ്രണയമാം പ്രാവിന്റെ കുറുകലിൽ തെളിയുന്നു
മധുരമാം അനുരാഗ സങ്കീർത്തനം....
എന്നെ തഴുകുന്ന കാട്ടിലുമുണ്ടാ പ്രണയ മർമ്മരം
എന്നിൽ ചൊരിയുന്ന മഴയിലും നിൻ പ്രണയo
ഒരു ഉറക്കുപാട്ടായി നിന്നനുരാഗം....
ഒരു ഉണർവ്വിന്റെ പുഞ്ചിരിയായി നിൻ സ്നേഹം....
എങ്കിലും.... പ്രിയനേ..... ആരാണ്....നീ.... പറയു.....
ഈ അനുരാഗതോണിയിൽ എനിക്കൊപ്പം അണയാൻ
വൈകുവതെന്തേ..... പ്രിയനേ.....
എൻ പ്രിയനേ.... വരൂ... നമുക്കിനിയും രചിക്കാം
പ്രണയ ഗാഥകൾ വീണ്ടും..... നമുക്കിനിയും പാടം പ്രണയ കവിതകൾ...... തെളിക്കാം നമുക്കിനിയും പ്രണയത്തിൻ ജീവ ജ്യോതി.....
❤❤❤❤❤
മറുപടി
ഏതോ രാവിന്റെ ഈണം തേടുന്ന രാപ്പാടിയെന്തോ മൊഴിഞ്ഞു......
ആ കിളിപ്പാട്ടിന്റെ ഈണങ്ങൾ കേൾക്കുവാൻ ആരും കാതോർത്തു നിന്നീല....
ആരും കാണാതെൻ നെഞ്ചകം വിങ്ങുന്നതെന്തേ നീയും അറിഞ്ഞീല.....
കാണാൻ കാത്തോരെൻ കണ്ണ് നിറഞ്ഞിട്ടും
എന്തേ നീയതറിഞ്ഞീല.... തെക്കേ തൊടിയിലെൻ ചിതകത്തിയേരിയുമ്പോൾ പ്രിയനേ.....
നിൻ മിഴി നിറഞ്ഞതെന്തേ...
നിൻ മിഴി തൂകിയ കണ്ണു നീർ മുത്തുകൾ
കാലം നിനക്കുള്ള മറുപടിയായ്......
കാലം നിനക്കുള്ള മറുപടിയായ്.......
❤❤❤❤
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 26, 2023 | 717 | +2 | +0.3% |
October 09, 2022 | 715 | +3 | +0.5% |
June 02, 2022 | 712 | -18 | -2.5% |
April 25, 2022 | 730 | +5 | +0.7% |
March 18, 2022 | 725 | +1 | +0.2% |
January 20, 2022 | 724 | +2 | +0.3% |
December 13, 2021 | 722 | +5 | +0.7% |