PremChand P on Clubhouse

Updated: Aug 5, 2023
PremChand P Clubhouse
592 Followers
321 Following
May 31, 2021 Registered
@premdeedichand Username

Bio

അടിയന്തരാവസ്ഥക്ക് ശേഷമുള്ള കാമ്പസിൻ്റെ സന്തതികളിലൊരാൾ . മധു മാസ്റ്ററുടെ "അമ്മ " നാടകത്തിന്റെ അണിയറ പ്രവർത്തകരിൽ ഒരാൾ. ഡയലഗോ , വജ്റ ഫിലീം സൊസൈറ്റി സിക്രട്ടറി . സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസിൻ്റെയും അൻ്റോണിയോ ഗ്രാംഷി ഇൻസ്റ്റിറ്റൂട്ടിൻ്റെയും അംഗം. 1986 - 2021 കാലത്ത് മാതൃഭൂമിയിൽ മാധ്യമ പ്രവർത്തകൻ. താരാപഥം ഫിലീം പേജിൻ്റയും ഇൻറർനെറ്റ് എഡിഷൻ്റെയും ചിത്രഭൂമിയുടെയും കോട്ടയം ന്യൂസ്ബ്യൂറോയുടെയും എഡിറ്റ് പേജിൻ്റെയും എൻ.ആർ.ഇ. എഡീഷനുകളുടെയും ചുമതലകൾ വഹിച്ചു. 2001 മുതൽ അന്താരാഷ്ട്ര ഫിലീം ക്രിട്ടിക്സ് അസോസിയേഷൻ (ഫിപ്രസി ) അംഗമായി . ബാംഗ്ലൂർ, തിരുവനന്തപുരം , ബുസാൻ അന്താരാഷ്ട്ര ഫിലീം ഫെസ്റ്റിവലുകളിൽ ഫിപ്രസി ജൂറിയായിരുന്നിട്ടുണ്ട് . സംവിധായകൻ ജോൺ എബ്രഹാമിന്റെ ഓർമ്മയെ ആസ്പദമാക്കി ദീദിയുടെ രചനയിൽ പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ മുക്ത നിർമ്മിച്ച "ജോൺ" (2023 ) എന്ന സിനിമ സംവിധാനം ചെയ്തു. യാത്ര തുടരുന്നു.

കോഴിക്കോട്ട് പടിഞ്ഞാറെ നടക്കാവിൽ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പൊറ്റങ്ങാടി ചന്തുവിൻ്റെയും തിരുവണ്ണൂരിലെ ഇത്തിൾക്കണ്ടി തുളസിയുടെയും രണ്ടാമത്തെ മകൻ . കിഷൻചന്ദും നവീൻചന്ദുമാണ് സഹോദരങ്ങൾ. ഫെമിനിസ്റ്റ് ആക്ടിവിസ്റ്റും തിരക്കഥാകൃത്തുമായ ദീദിയാണ് ജീവിത പങ്കാളി . മകൾ മുക്തദീദിചന്ദ് ബാംഗ്ലൂരിൽ സെന്റ് ജോസഫ്സ് യൂണിവേഴ്സിറ്റിയിൽ കമ്മ്യൂണിക്കേഷൻ ആന്റ് മീഡിയ സ്റ്റഡീസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.


വിലാസം : പ്രേംചന്ദ് , പാപ്പാത്തി , പി.ഒ. ആട്സ് കോളേജ്, കോഴിക്കോട് 673018. ഫോൺ: 9847052311
[email protected]

പുസ്തകങൾ:

1. '" നൂറ്റാണ്ടിൻ്റെ മൗനങ്ങൾ " , 2017 , റെഡ് ചെറി ബുക്സ്, കോഴിക്കോട് . 2 ." കാഴ്ചയുടെ ഭൂപടത്തിൽ ഓർമ്മകളുടെ വസന്തം '' , 2017 , പുസ്തക പ്രസാദക സംഘം , കോഴിക്കോട് .
3. " ഐ.വി.ശശി - പഠനം, ഓർമ്മ , സംഭാഷണം . എഡിറ്റർ . 2017, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി .
4." മരിയ്ക്കാത്ത നക്ഷങ്ങൾ " , 2019 , ഡി.സി. ബുക്സ് , കോട്ടയം.
5. " ശിവൻസ് - കാലത്തെ കൊത്തിയ കണ്ണൂകൾ " , 2022 , ദീദി ദാമോദരനൊപ്പം , കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

Invited by: Renjith Mohan

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 05, 2023 592 +18 +3.2%
September 01, 2022 574 +4 +0.8%
July 26, 2022 570 +3 +0.6%
June 19, 2022 567 -16 -2.8%
May 13, 2022 583 +4 +0.7%
April 04, 2022 579 +11 +2.0%
February 06, 2022 568 +2 +0.4%
December 30, 2021 566 +2 +0.4%
November 22, 2021 564 +1 +0.2%
October 14, 2021 563 +3 +0.6%

Charts

Member of

More Clubhouse users