Philip John V on Clubhouse

Updated: Nov 7, 2023
Philip  John V Clubhouse
264 Followers
56 Following
May 28, 2021 Registered
@philipjohnv Username

Bio

9846662255
Philip John
പ്രണയ മുദ്ര
*******
കവിത കത്തുന്ന
നിന്‍റെ വലത്തെ കഴുത്തിന്‍റെ ഓരം...
പിന്കഴുത്തില്‍ മദം മുറ്റുന്ന
കാര്‍പാത്തിയന്‍ ഹിമനിശ്വാസമേല്പ്പി്ച്ച്,
ആ ഓരത്ത് ഞാന്‍
ഇരുവിരല്പാടകലത്തില്‍
എന്‍റെ പ്രണയമുദ്ര പതിച്ചോട്ടെ..
നിന്‍റെ ഹൃദയത്തിലേക്ക്
ഞാനെന്‍റെ ചുണ്ടുകളാഴ്ത്തട്ടെ..
പിന്ക്ഴുത്തിലാഴ്ന്നു വീഴുന്ന
ചുംബനങ്ങളിലൂടെയല്ലാതെ
നിന്‍റെ ആത്മാവിലെത്തുവാന്‍
വേറെന്തുണ്ട്‌ വഴി..

പതിയെ നീ എന്നിലേക്ക്‌ ചാഞ്ഞു നില്ക്കു്ക
എന്‍റെ നാവിന്‍ തുമ്പിലൂടെ
എന്‍റെ പ്രണയ മുദ്രകളിലൂടെ
നിന്‍റെ സിരകളിലാകെ
എന്‍റെ പ്രണയരസം,ദ്രവലോഹം,
അടയാളമാഴ്ത്തി പോവുന്നതറിയുക
അവ പടര്ത്തുന്നോരഗ്നിപഥത്തില്‍
നിന്‍റെ ഉണ്മ ഉല നീട്ടിയുയരുന്നതറിയുക
അതീതമൊരാനന്ദത്തില്‍
നിന്‍ മിഴി പാതിയടഞ്ഞു പോവുക

കാത്തിരിപ്പായിരുന്നുവല്ലോ സഖീ..
ഇരവുമാത്രം ചുറ്റിലും
സന്ധ്യയില്ലാത്ത,പകലില്ലാത്ത,
പുലരിയില്ലാത്ത അബോധം..
ചുറ്റിലും പ്രച്ഛന്നയായ നീ
എന്‍റെയാ പ്രാചീന ശിലാഗൃഹം
ചൂഴുന്ന ഹരിതഗിരികളൊക്കെയും
നിന്‍റെ ഉടല്‍ മാത്രമായിരുന്നുവല്ലോ...
നിന്‍റെ നിമ്നോന്നതകള്‍...
നിന്‍റെ നിഗൂഡ സ്ഥലികള്‍..
നിന്‍റെ നാസിക കുടി വച്ചിരുന്ന ഹിമവാതങ്ങള്‍
നിന്‍റെ ഉത്തുംഗതകള്‍;
പ്രണയാതുരമായ ശിഖരങ്ങള്‍;
പര്വ്വതതാഗ്രത്തിലെ ചുംബന സ്ഥലികള്‍;
തീമൊട്ടുകള്‍...
ചെരുവുകളില്‍ പൊടുന്നനെ വീഴുന്ന
കരിംപച്ച വന്യതമുറ്റിയ ഇരുളാഴങ്ങള്‍...
എന്നിലെ ഓരോ ജീവ കണത്തെയുമൂറ്റിയെടുക്കുന്ന
വിശപ്പുഗ്രമായ്ഗ്രസിച്ച.ചെന്നാവ്,ചെന്നായ..
എന്നെ വീണ്ടും വീണ്ടും ഉയിര്ത്തുെന്ന
ഗര്ഭെഗൃഹത്തിന്‍റെ മേലാപ്പ്...
നിന്നിലുറവപൊട്ടുന്ന വാസന്തജലപ്രവാഹങ്ങള്‍
ഒഴുകിയിറങ്ങുന്ന സ്നിഗ്ദതകള്‍..
അജ്ഞാത സമുദ്രങ്ങളിലേക്കു
ചിതറിയൊഴുകുന്ന,
ഞാന്‍ നാവുതൊട്ടുരുചിച്ച കാല്‍ വിരലുകള്‍
നിഗൂഡമെന്‍ കാര്പാരത്തിയന്‍
പുരാതനരഹസ്യങ്ങള്‍.......

ഇപ്പോള്‍ ചേര്ന്ന് നില്ക്കയാണ് നീ സഖീ
എന്‍റെ ദംശനം നിന്നിലെക്കയച്ചു തന്ന
വിഷരസം;ദ്രവലോഹം,
നിന്നെയാപാദചൂഡം ചൂഴുന്നുവല്ലോ
നിന്‍റെയാഴത്തില്‍ നിന്നെന്നിലേക്ക്
നിന്പ്രണയോന്മാദംപകര്ന്നെ ത്തുന്നുവല്ലോ..
എന്‍റെ ശിലാഗൃഹത്തിലെയാഴത്തില്‍
എന്‍റെ കാത്തിരിപ്പൊഴിയുന്നുവല്ലോ
എന്‍റെ ദേഹം അഴിയുന്നുവല്ലോ..
അതീതമൊരു സത്തയായ് നീ
ഒഴുകുന്നുവല്ലോ...
ഞാനുണ്ടായിരുന്നെന്ന മുറിവായ്‌
നിന്‍ വലം കഴുത്തില്‍
ഇരുവിരല്‍ പാടകലത്തിലെന്‍
പ്രണയമുദ്രകള്‍

Invited by: Irshad NP

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 07, 2023 264 +4 +1.6%
November 15, 2022 260 +1 +0.4%
July 27, 2022 259 -2 -0.8%
June 20, 2022 261 -6 -2.3%
February 07, 2022 267 +1 +0.4%
October 15, 2021 266 +1 +0.4%
September 09, 2021 265 +217 +452.1%

Charts

Member of

More Clubhouse users