P B on Clubhouse

Updated: Jun 10, 2024
P B Clubhouse
1.1k Followers
215 Following
@paulxtain Username

Bio

Born again Christian Disciple of Jesus. Pentacostal Believer.
റോമൻ മതം കൊന്നൊടുക്കിയ, ഒരു ക്രിസ്ത്യൻ സമൂഹത്തിന്റെ ചരിത്രം.
ഇന്നസെന്റ് മൂന്നാമന്റെ നിർദേശപ്രകാരം കൊന്ന് ഒടുക്കിയ, വാൾഡെൻസിയൻസ് എന്ന, ക്രിസ്ത്യാനികളുടെ ചരിത്രം.

https://www.vathil.in/2021/06/blog-post.html?m=1

വാള്‍ഡെന്‍സീസ് എന്നു അറിയപ്പെടുന്ന ക്രിസ്തീയ വിശ്വാസ സമൂഹം, നവീകരണത്തിന്റെ ആദ്യകാല മുന്നേറ്റം ആയാണ് അറിയപ്പെടുന്നത്. 12 ആം നൂറ്റാണ്ടില്‍ ഇപ്പോഴത്തെ ഫ്രാന്‍സില്‍ ഉള്‍പ്പെട്ടിരുന്ന ലൈയണ്‍ (Lyon) എന്ന സ്ഥലത്ത്, പീറ്റര്‍ വാള്‍ഡോ (Peter Waldo) എന്നൊരു ധനികനായ വ്യാപാരിയുടെ നേതൃത്വത്തില്‍ ആണ് ഈ പ്രസ്ഥാനം ആരംഭിക്കുന്നത്. അദ്ദേഹം തന്റെ സമ്പത്തെല്ലാം സാധുക്കള്‍ക്ക് വിതരണം ചെയ്തു, ദാരിദ്ര്യം ജീവിത ശൈലി ആയി തിരഞ്ഞെടുത്തു. വാള്‍ഡോ വേദപുസ്തകം അവരുടെ പ്രാദേശിക ഭാഷയായ ഒക്സിറ്റന്‍ (Occitan) നിലേക്ക് പരിഭാഷപ്പെടുത്തുവാന്‍ ശ്രമിച്ചു. അവര്‍ പോപ്പിന്‍റെ  പരമാധികാരത്തെയും പുരോഹിതന്മാരുടെ പ്രത്യേക അധികാരത്തെയും നിരാകരിച്ചു. കത്തോലിക്ക സഭയുടെ കുര്‍ബാന, മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന, മതദ്രോഹ വിചാരണ, സഭ നല്‍കുന്ന പാപക്ഷമ, കുമ്പസാരം, ലാറ്റിന്‍ ഭാഷയിലുള്ള പ്രാര്‍ഥനകള്‍, ശരീരദണ്‌ഡനം, വിശുദ്ധന്മാരുടെ വണക്കം, കൂദാശകളുടെ വന്ദനം, ശപഥം ചെയ്യല്‍ എന്നിങ്ങനെയുള്ള കത്തോലിക്ക സഭയുടെ പല ആചാരങ്ങളേയും അവര്‍ നിരാകരിച്ചു. അവര്‍ സ്ത്രീകളെ ദൈവവചനം പ്രസംഗിക്കുവാന്‍ അനുവദിച്ചു. ഇതെല്ലാം അന്നത്തെ ഏക സഭയായിരുന്ന കത്തോലിക്ക സഭയുടെ ഉപദേശങ്ങളോട് ഒത്തുപോയില്ല. അതിനാല്‍, 1173 ഓടെ വാള്‍ഡെന്‍സീസ് വിശ്വാസികളെ മതവിരോധികള്‍ ആയി പ്രഖ്യാപിച്ചു. തുടര്‍ന്നു ലോകം അന്നേവരെ കണ്ടിട്ടില്ലാത്തവിധമുള്ള ക്രൂര പീഡനങ്ങള്‍ നൂറ്റാണ്ടുകളോളം അവര്‍ക്കെതിരെ അഴിച്ചുവിട്ടു.

വാള്‍ഡെന്‍സീസ് വിശ്വാസികളെ കത്തോലിക്ക സഭയുടെ സൈന്യം കൂട്ടമായി കൊന്നു. കൊച്ചുകുട്ടികളെ ഇരുകാലിലും പിടിച്ച് വലിച്ചുകീറി, അവരെ പാറകളില്‍ അടിച്ച് കൊന്നു. കഷണങ്ങള്‍ ആയ ശരീരഭാഗങ്ങള്‍ തുറന്ന സ്ഥലങ്ങളില്‍ വിതറി. പ്രായമായവരെയും രോഗികളെയും അവരുടെ വീടോടുകൂടെ തീവച്ച് കൊന്നു. ചിലരെ തീയില്‍ ജീവനോടെ പൊരിച്ചു. ചിലരുടെ ഹൃദയങ്ങളെ, അവര്‍ക്ക് ജീവന്‍ ഉള്ളപ്പോള്‍ തന്നെ, മുറിച്ച് മാറ്റി. ക്രൂരന്മാരായ സൈന്യം, വിശ്വാസികളുടെ തലച്ചോറിനെ പാചകം ചെയ്തു ഭക്ഷിച്ചു. ജീവനുള്ള മനുഷ്യ ശരീരത്തില്‍, ഉഴവുചാലുകള്‍ പോലെ ആഴമുള്ള ചാലുകള്‍ ഉണ്ടാക്കി. പിതാക്കന്മാരുടെ കഴുത്തില്‍, അവരുടെ മക്കളുടെ അറുക്കപ്പെട്ട ശിരസ്സ് മാലയായി ചാര്‍ത്തി, കൊലക്കളത്തിലേക്ക് കൊണ്ടുപോയി. ചിലരെ ജീവനോടു കുഴിച്ചിട്ടു, അന്നത്തെ ജാതീയരായ റോമാക്കാര്‍ ഗര്‍ഭിണികളായ സ്ത്രീകളെ കൊല്ലുക ഇല്ലായിരുന്നു. എന്നാല്‍ സഭയുടെ ഉപദേശ സംരക്ഷര്‍, ഗര്‍ഭിണികളെയും അഗ്നിക്കി ഇരയാക്കി, അവരുടെ വയറി കീറി ശിശുക്കളെ പുറത്തെടുത്ത്, അവരെ തീയില്‍ ഇട്ടു.

https://www.vathil.in/2021/06/blog-post.html?m=1

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 10, 2024 1,121 +6 +0.6%
May 08, 2024 1,115 +2 +0.2%
March 23, 2024 1,113 +1 +0.1%
March 06, 2024 1,112 +1 +0.1%
February 13, 2024 1,111 +3 +0.3%
January 26, 2024 1,108 +3 +0.3%
January 10, 2024 1,105 +2 +0.2%
December 25, 2023 1,103 +6 +0.6%
December 09, 2023 1,097 +8 +0.8%
November 25, 2023 1,089 +8 +0.8%

Charts

Member of

More Clubhouse users