𓀎ᎯᎿᎻᏬᏝ ᏒᎯᎷ𓀎 ♔ on Clubhouse

Updated: Jun 6, 2024
𓀎ᎯᎿᎻᏬᏝ ᏒᎯᎷ𓀎 ♔ Clubhouse
1.5k Followers
700 Following
@ottayaan777 Username

Bio

🦋

പ്രണയം കോമാളികളുടെ
രാജ്യമാണ്,
അവർക്ക് പ്രത്യേകിച്ചൊരു
ഭരണഘടനയില്ലന്നിരിക്കെ ,

അവരുടെ രാഷ്ട്രീയം
വെട്ടിപിടിക്കലുകളുടേതും
ചൂതാട്ടങ്ങളുടേതുമാണ്,

അവരുടെ ആകാശങ്ങളിൽ 
ആരാവും ഉമ്മകൾ
തുന്നിപിടിപ്പിക്കുന്നത്,

അവരുടെ മൗനത്തിന്റെ
ഭാഷകളിൽ ആരാവും
അത്രമേൽ  ഉന്മാദം
നിറച്ചിട്ടുണ്ടാവുക,

അവരുടെ രാത്രികളുടെ
നക്ഷത്രങ്ങൾക്ക്
ആരായിരിക്കും ചിറകുകൾ  തുന്നി
നൽകിയിട്ടുണ്ടാവുക,

പ്രണയിക്കുന്നവർക്ക്
ആരാകും ഋതുക്കളുടെ
രഹസ്യങ്ങൾ മുഴുവൻ ചോർത്തി
കൊടുക്കുന്നത്,

എന്നിട്ടും... എന്നിട്ടും
എത്ര കവിതകളിലാണ്
ഞാനും നീയുമവരെ
കടൽ മീനുകളിലേക്ക്
മൊഴിമാറ്റി വിട്ടതെന്ന്
നോക്കുക...!!

❥︎❥︎❥︎❥︎❥︎❥︎❥︎❥︎❥︎❥︎❥︎❥︎❥︎❥︎❥︎❥︎❥︎

ഇനിയും
നീ
ഇടയ്ക്കൊന്ന്
വന്ന്
പോവണം..

ഉണങ്ങിയ
നോവിനെ
ഒന്നാഴത്തിൽ
വ്രണപ്പെടുത്താനും..

പതറിപ്പോവാതിരിക്കാൻ
പാകപ്പെടുത്തിയ
മനസ്സിനെ
എല്ലാ
പഴുതുകളുമടച്ച്
പറഞ്ഞു
തളർത്താനും..

എതിർപ്പോടെ
മുഖം
തിരിക്കുമ്പോൾ
സ്നേഹം
നടിച്ച്
അനുസരിപ്പിക്കാനും..

കുന്നുകൂട്ടി വെച്ച
വാശിയേയും
വഴക്കിനേയും
എന്റേതാണെന്ന
ഒറ്റ നുണയിൽ
നിന്റെ
വരുതിയിൽ
വീഴ്ത്താനും..

ഇല്ലാത്ത
നേരമുണ്ടാക്കി
ഇനിയും
നീ
ഇടയ്ക്കൊന്ന്
വന്ന്
പോവണം..

❦︎❦︎❦︎❦︎❦︎❦︎❦︎❦︎❦︎❦︎❦︎❦︎❦︎❦︎❦︎❦︎

ഒരിക്കലും പഴയ പോലെ തിരിച്ചു കിട്ടാത്ത ചില ബന്ധങ്ങളുണ്ട്.
മനപൂർവം അകലം പാലിക്കുന്ന , അറുത്ത് മാറ്റിയ ബന്ധങ്ങൾ.

നമ്മുടെ ജീവിതത്തിന്റെ രാത്രികളും പകലുകളും ഒരിക്കൽ അവർക്കായി മാറ്റി വെച്ചതും ,
ഒന്നും പ്രതീക്ഷിക്കാതെ എല്ലായ്പ്പോഴും ചേർന്നു നിന്നതും ,
ഏതറ്റം വരെയും അവരോട് സമരസപ്പെട്ടതും ,
അവർക്ക് വേണ്ടി സന്തോഷത്തോടെ സമയം സൊരുക്കൂട്ടിയതും ,
ഏതു തിരക്കിലും അവരെ കേട്ടതും,
ഒരു തന്മാത്ര തോത് പോലും ദേഷ്യം കാട്ടാതെ
അവരെ മുഴുവനായും മനസ്സിലാക്കിയതും ,

വയറു കുഴയും വരെ ചിരിച്ചു മറിഞ്ഞതും
വാദിച്ച് ജയിച്ചതും
ഒന്നിച്ചു പൊരുതിയതും
ഒരിക്കലും അകലില്ലെന്ന് വാക്കു തന്നതും ....

അവർ തന്നെ

കാലക്രമേണ അവർ അവരല്ലാതാവുന്നത് നോക്കി നിന്നിട്ടുണ്ടോ ?
അവർ നമ്മുടെ നിസ്സഹായതകളെ ചോദ്യം ചെയ്യുന്നതും സ്നേഹത്തെ ചൂഷണം ചെയ്യുന്നതും കണ്ടു നിന്നിട്ടുണ്ടോ ?

അങ്ങേയറ്റം സ്വാർത്ഥരാകുന്നത് ,
അതി മനോഹരമായി കബളിപ്പിക്കുന്നത് ,
അതിശയകരമായി അപരിചിതരാകുന്നത്...

ഇനി അവരിലേക്ക് മരണം വരെ തിരിച്ചു പോകില്ല എന്നതാണ് നിങ്ങൾ നിങ്ങൾക്ക് കൊടുക്കേണ്ട ഒരേയൊരു വാഗ്ദാനം.
നിങ്ങളെ ആന്മാർത്ഥമായി സ്നേഹിക്കുന്നവരിലേക്ക് പടരുക എന്നതാണ് ഏറ്റവും സുന്ദരമായ പ്രതികാരം .
അവർ മരിച്ചതായി എഴുതി തള്ളുക മാത്രമല്ല അവരെ കുറിച്ചോർക്കാതിരിക്കുക എന്നതാണ് ഏറ്റവും മധുരമുള്ള വിപ്ലവം...
💪💪💪💪💪💪💪💪💪💪

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
May 04, 2024 1,535 +4 +0.3%
March 04, 2024 1,531 +5 +0.4%
January 24, 2024 1,526 +1 +0.1%
December 23, 2023 1,525 +1 +0.1%
November 23, 2023 1,524 +1 +0.1%
November 11, 2023 1,523 +2 +0.2%
November 01, 2023 1,521 +1 +0.1%
September 28, 2023 1,520 -1 -0.1%
September 21, 2023 1,521 +1 +0.1%
September 14, 2023 1,520 +3 +0.2%

Charts

Member of

More Clubhouse users