സത്യത്തിന്റെ മുഖം പലപ്പോഴും വികൃതമായിരിക്കും.അത് കേൾക്കാൻ പലപ്പോഴും പലരും തയ്യാറാവില്ല അസ്വസ്ഥത പ്രകടിപ്പിക്കും.
മതത്തിലെ,ജാതിയും പിന്നെ മനുഷ്യരിലെ,മതവും വിട്ട് വിവാഹം വരണം❤രാജ്യങ്ങൾ നിലകൊള്ളേണ്ടത് വിശ്വമാനവികത,സഹജീവി പരിപാലനം,പ്രകൃതിസംരക്ഷണത്തിനുംമാവണം.
രാഷ്ട്രീയം എന്നത് വർഗീയത പറയൽ അല്ല. ജാതിയും മതവും പറയൽ അല്ല. സവർണ്ണനും അവർണ്ണനും പറയൽ അല്ല. ഹിന്ദുവും അഹിന്ദുവും പറയൽ അല്ല . ഉപ്പു മുതൽ സ്വർണ്ണം വരെ വാങ്ങിക്കുമ്പോൾ നമ്മൾ കൃത്യമായിട്ട് tax കൊടുക്കുന്നുണ്ട്. കേരള ഗവൺമെന്റ് മാത്രം ഒരു വർഷം 135000 കോടി രൂപയാണ് ടാക്സ് ആയി പിരിച്ചെടുക്കുന്നത്. ഈ പണമൊക്കെ ശരിയായി വിനിയോഗിക്കുന്നുണ്ടോ. മോഷ്ടിക്കുന്നുണ്ടോ. നമ്മളെ ഭരിക്കാൻ കയറിയിരിക്കുന്ന വിദ്യാഭ്യാസവും ബുദ്ധിയും കുറഞ്ഞ ഭരണാധികാരികൾ ജനങ്ങളുടെ നികുതി പണം വെറുതെ നഷ്ടപ്പെടുത്തുന്നുണ്ടോ കെടുകാര്യസ്ഥത മൂലം. പൊതു കടം കൂടുമ്പോൾ ഗവൺമെന്റ് ടാക്സ് പിന്നെയും വർദ്ധിപ്പിക്കും ജനങ്ങൾക്ക് ജീവിക്കാനുള്ള ജീവിത ഭാരമേറും. രാവിലെ ആറുമണിമുതൽ രാത്രി 10 മണി വരെ 16 മണിക്കൂർ ജോലി ചെയ്താലും മതിയായ പൈസ കിട്ടാത്ത അവസ്ഥ ജീവിക്കാൻ. ഇതൊക്കെയാണ് ചർച്ച ചെയ്യേണ്ടത്. ഇന്ത്യയിലെ ഒരു രാഷ്ട്രീയപാർട്ടിയെയും സപ്പോർട്ട് ചെയ്യാനുള്ള മഹത്വം ഇവിടെ ഇല്ല. എന്നിട്ടും പലരും പാർട്ടി അടിമകളായി സംസാരിക്കുന്നു വക്താക്കൾ ആവുന്നു സപ്പോർട്ട് ചെയ്യുന്നു. നമ്മുടെ കൈയിൽനിന്ന് നികുതിപ്പണം പിരിച്ചെടുത്തിട്ട് നമുക്ക് തിരിച്ച് എന്താണ് തരുന്നത്. ലോകത്തുള്ള പല വികസിത രാജ്യങ്ങളിലെയും സാമൂഹിക സ്ഥിതി എന്താണെന്ന് പരിശോധിച്ചു നോക്കൂ. അവിടങ്ങളിൽ ഗവൺമെന്റ് ജനങ്ങൾക്ക് എന്തൊക്കെയാണ് ചെയ്തുകൊടുക്കുന്നത് എന്നു മനസ്സിലാക്കി നോക്കൂ . അതൊക്കെ ഇവിടെ കൊണ്ടുവരാൻ വേണ്ടി സംസാരിക്കു പൊരുതു. വർഗീയത ഉപേക്ഷിക്കു. പാർട്ടി അടിമത്തം പാർട്ടി സ്നേഹം ഉപേക്ഷിക്കു. ഇന്ത്യയിലെ ജനങ്ങൾ അല്ലാ പ്രശ്നം ഗവൺമെന്റുകളാണ് പ്രശ്നം. വിവരവും ബുദ്ധിയും അറിവും ഉള്ള ജനങ്ങൾക്കേ നല്ല ഗവൺമെന്റ്കൾ കിട്ടു. വിവരമുള്ള കുറച്ചുപേരെങ്കിലും ജനങ്ങളെ യൂട്യൂബുകളിലൂടെ ബോധവൽക്കരിക്കുക.
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
March 07, 2024 | 1,185 | +10 | +0.9% |
February 14, 2024 | 1,175 | +14 | +1.3% |
January 27, 2024 | 1,161 | +11 | +1.0% |
January 10, 2024 | 1,150 | +20 | +1.8% |