Science & Humanism
..........................................
"തെളിവില്ല എന്നതാണ്
ഇല്ല എന്നതിൻ്റെ തെളിവ് "
No God....,
So No Need Of Discussion To It.
.........................................
Constitution of India
Article 51 A(h) : ശാസ്ത്രാവബോധവും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക
.....................................
നിസ്സഹായനായ ദൈവം
==================
സുധി ശങ്കരൻ
എന്നെ നിങ്ങൾ തെറ്റിദ്ധരിക്കരുത്,
ഞാൻ നിസ്സഹായനാണ്…..
ഞാൻ വെറും ശില….
ഒരു നിർജ്ജീവ വസ്തു.
പ്രകൃതിയുടെ പ്രതിഭാസ-
ത്താൽ ശിലയായ് ത്തീർന്ന എന്നെ
നിങ്ങൾ പ്രതിമയാക്കി….
പിന്നെ ദൈവമാക്കി.
ഗോത്രകാല മന്ത്രങ്ങളു -
രുവിട്ടാൽ ശിലായയയെനിക്ക്
ചൈതന്യമുണ്ടാകുമെന്ന് -
പറഞ്ഞത് ഞാനല്ല,
നിങ്ങൾ തന്നെയാണ്.
ദാരിദ്ര്യവും ദുരിതങ്ങളുമി -
ല്ലാതാക്കാനെനിക്കാവില്ല,
രോഗങ്ങളെക്കുറിച്ചോ രോഗാണുക്കളെ -
ക്കുറിച്ചോ എനിക്കറിവില്ല.
മോഷണങ്ങൾ തടയാനോ,
ആരെയും രക്ഷിക്കാനോ -
ശിക്ഷിക്കാനോ എനിക്കാവില്ല.
നിങ്ങളെ കാണാനെനിക്ക് കണ്ണുകളില്ല,
നിങ്ങളുടെ പ്രാർത്ഥന കേൾക്കാനെ-
നിക്ക് കേൾവി ശക്തിയില്ല,
നിങ്ങൾക്കരികിലേക്ക്
വരാനെനിക്ക് ചലനശക്തിയുമില്ല.
നിങ്ങൾ നൽകും
നിവേദ്യങ്ങൾ ഭുജിക്കാ -
നെനിക്കാവില്ല,
കൽ പ്രതിമയ്ക്കെന്തിനു
നിവേദ്യങ്ങൾ ?
അത് നിങ്ങൾ അനാഥർക്കും അശരണർക്കും നൽകൂ…
വിശക്കുന്ന വയറുകൾക്കാ-
ശ്വാസമാകട്ടെ.
നിങ്ങളെന്തിനു കാണിക്ക -
വഞ്ചികൾ നിറയ്ക്കുന്നു.
കൽ പ്രതിമയ്‌ക്കെന്തിനു
നാണയത്തുട്ടുകൾ ?
അത് നിങ്ങൾ
വിദ്യാലയങ്ങൾക്ക് നൽകൂ.
അത്ഭുതങ്ങൾ കാട്ടാൻ
ഞാൻ മാന്ത്രികനും
താന്ത്രികനുമല്ല.
ഞാൻ വെറും ശില,
ഒരു നിർവ്വികാര വസ്തു,
ഞാൻ നിസ്സഹായനാണ്.
……………………………………..
Invited by: Ekalavyan P
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 04, 2024 | 1,364 | +1 | +0.1% |
June 01, 2024 | 1,363 | +4 | +0.3% |
March 18, 2024 | 1,359 | +2 | +0.2% |
February 08, 2024 | 1,357 | +1 | +0.1% |
January 22, 2024 | 1,356 | +56 | +4.4% |
January 30, 2022 | 1,300 | +100 | +8.4% |
September 26, 2021 | 1,200 | +100 | +9.1% |
September 23, 2021 | 1,100 | +1,069 | +3,448.4% |