നമ്മുക്ക് ഒരു സങ്കടം വന്ന അത് നമ്മൾ വിശ്വസിക്കുന്ന ആളുകളോട് മാത്രം ഷെയർ ചെയ്യുക അല്ലെങ്കിൽ നാളെ അവർ ചിലപ്പോ ആ കാര്യങ്ങൾ വച്ചു നമ്മളെ കോമളി ആയിട്ട് കാണാൻ സാധ്യത ഉണ്ട്
നമ്മളെ ആവശ്യം ഇല്ലാത്തവരെ ആയിരിക്കും നമ്മൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുക
എന്റെ ജീവിതത്തിൽ നീയില്ലെങ്കിലും എന്റെ ഹൃദയത്തിൽ മുഴുവനും നീയായിരുന്നു
ആരോടും പറയാതെ മനസ്സിൽ ഒളിപ്പിച്ച പ്രണയത്തിന് ഋതുഭേദങ്ങളില്ലാതെ വിടരാനും കൊഴിയാനുമല്ലേ കഴിയുകയുള്ളു...
ആഗ്രഹിച്ചു പോയ
സന്തോഷങ്ങളെല്ലാം
ഇന്ന് ഞാനെൻ
സംതൃപ്തിക്കായ്
തനിയേ ചിരിച്ചു കൊണ്ടു
കഴിയുന്നതിനാലോ...
കേൾക്കാൻ നീയില്ലാത്തതിനാൽ
ചുവരുകളിൽ കുറിച്ചിടുന്ന
എൻ ഭ്രാന്തമായ വരികളാലോ...
പറയാൻ മറന്നു
വെച്ച പ്രണയം
തനിയെ പറഞ്ഞു
നടക്കുന്നതിനാലോ...
എനിക്കീ ഭ്രാന്തൻ
എന്ന വിളിപ്പേര്.....!!!