❤കടപ്പാട്.❤
✨️നിനച്ചിരിയാത്ത നിമിഷത്തിൽ പൊടുന്നനെ ഉദിച്ചെൻ ചിന്താ മണ്ഡലത്തിൽ, എങ്ങനെയെന്നറിയില്ലാതിവിടംവരെത്തി ഞാൻ, ആരോട് പറയേണ്ടു നന്ദിയെന്നും.
ഒരിക്കലും നിനക്കാത്ത നിനവുകളിൽ നിലക്കവേ -
മിന്നിമായുന്നു ചില നിശ്ചല രൂപങ്ങളെൻ ഹൃത്തടത്തിൽ.
മറക്കരുതഡോ വിഡ്ഢി നിൻ ആയുസ്സിൻ കടപ്പാടുകൾ -
എന്നാരോ കയർത്തുകൊണ്ടെൻ നിനവുകളിൽ ജ്വലിക്കവേ -
ഇല്ല മറക്കില്ലൊരിക്കലും എന്നാന്മഗതം ചെയ്തു പോയി ഞാൻ.
സ്വയം പറഞ്ഞു പറ്റിച്ച വ്യാജങ്ങളിലൊന്നല്ലതെന്നെനിക്ക് ബോധ്യമായി.
ജന്മം നൽകി പോയോനെൻന്നപ്പനോടോ അതോ,
ദുരിതക്കയത്തിൽ മുക്കിയിറക്കിയെന്നെ ഞാനാക്കി മാറ്റിയോരാ സർവഞ്ജനോടോ -
കൊടിയ ദാരിദ്ര്യത്തിൽ എന്നെ സമ്പന്നനാക്കിയെൻ പെറ്റമ്മയോടോ അതോ,
എനിക്കറിവുംമന്പും പറഞ്ഞു തന്നരുൺ മാഷിനോടൊ.
പുത്തകമതു വായിക്കാനേകിടാമെന്നുരച്ച യെൻ കണ്ണൻ മാഷിനോടോ അതോ, ഇത്തരം ഇമ്പാനുഭവം എകിയോരെൻ ബാലഗ്രാമിനോടോ.
എന്നെ കോപാക്രാന്തനാക്കി മാറ്റിയൊരാസെൽവനോടോ അതോ ഞാൻ കണ്മണിപോൽ കരുതുമെൻ ഇളേതുങ്ങളോടോ.
അന്നവുമഭയവുമേകിയോരെൻ വല്യമ്മച്ചിയോടോ അതോ,
മകനായി കണ്ടെനിക്കഖികിലവും നൽകിയെൻ ലീലാമ്മയോടോ.
എന്നെ കൈപിടിച്ചു നാടിത്തിയൊരാ പെങ്ങമ്മാരോടോ അതോ എന്നെ കൊണ്ട് നടന്നിടും ജ്യേഷ്ഠനോടോ.
എന്നെ മൂഢനാക്കി മാറ്റിയൊരാചില്ലുഗ്ലാസ്സിൻ ചതുരപ്പെട്ടിയോടോ അതോ,
അറിവിൻ കിരണം പതിപ്പിച്ചൊരെൻ വിദ്യാലയത്തിനോടോ.
വാശിയേകിയോരെൻ നാടിനോടോ അതോ,
ചിലപ്പോഴോർക്കുമെൻ സുഹൃത്തുക്കളോടോ.
എന്തിനെയുമെതിർക്കുമെൻ കോപത്തോടോ അതോ അതിനനന്തരഫലമെനിക്കേകിയോരാ ബേസിലിനോടോ.
നേടണമതെന്തും എന്നെന്നെ ബോധ്യപ്പെടുത്തുമെൻ ജീവിതത്തോടോ അതോ,
ജീവിതം തന്നെ മടുത്തു പോയൊരെൻ മനസ്സിനോടോ.
സർവ്വം വ്യർത്ഥമെന്നോതുമെൻ ആത്മീയത്തോടൊ അതോ,
ആന്മാവ് നഷ്ടപ്പെട്ടൊരെൻ ജടത്തോടോ.
ഇത്രയും നൊടിയിടയിൽ ചിന്തിച്ചുകൂട്ടവേ കടപ്പാടിനർത്ഥമെനിക്കിന്നും അവ്യക്തമായി.
കടപ്പാടിനർത്ഥം ചികയവേ ഒന്നെനിക്ക് വെളിവായതെന്തെന്നാൽ -
കടപ്പാടിൻ നിഗണ്ടു ഞാൻ രചിക്കുകിൽ മതിയാകാതെ വരുമതിനിതളുകളതിന്.✨️
-NJ💫
Invited by: ERROR 404
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 08, 2023 | 182 | +1 | +0.6% |
July 27, 2022 | 181 | +2 | +1.2% |
June 20, 2022 | 179 | -7 | -3.8% |
May 14, 2022 | 186 | +2 | +1.1% |
April 06, 2022 | 184 | +3 | +1.7% |
February 07, 2022 | 181 | +1 | +0.6% |
November 23, 2021 | 180 | +2 | +1.2% |
October 15, 2021 | 178 | +2 | +1.2% |
September 09, 2021 | 176 | +96 | +120.0% |