എനിക്കൊരു
പ്രണയമുണ്ടായിരുന്നു
മഴയോളം
ഭംഗിയേറിയതായിരുന്നു;
തുലാമഴയത്ത്
ഒരു കുടക്കീഴിൽ
ചേർന്നു നടക്കാൻ
മോഹിച്ചൊരു
പ്രണയകാലമെനിക്ക്
ഉണ്ടായിരുന്നു;
കള്ളക്കർക്കിടകത്തിൽ
ഒരു പുതപ്പിൽ
ഒരുമിച്ചുറങ്ങാൻ കൊതിച്ചൊരു
പ്രണയരാത്രികൾ എനിക്ക്
ഏറെയുണ്ടായിരുന്നു;
ഇടവപ്പാതി പോൽ
ഓർക്കാപ്പുറത്തൊരു
ചുംബനത്തിനായി മോഹിച്ച
ഒരു പ്രണയകാലം
എനിക്കുണ്ടായിരുന്നു;
ഓരോ മഴപ്പെയ്ത്തുകളിലും
ഞാൻ എന്റെ പ്രണയത്തെ
കവിതകളാക്കിയിരുന്നു..
(എനിക്കായി ആരോ എഴുതിയത്... ❤)