ഉറുമ്പരിക്കൽ
•
റിട്ടയർമെന്റിനു ശേഷമെന്ന്
ചിലതൊക്കെ മനസ്സിൽ കരുതി വെച്ചിരുന്നു
രഹസ്യമായി.
പഠിച്ച സ്ക്കൂളിലേക്ക്
കുടുംബത്തോടൊപ്പമൊരു യാത്ര.
പഴയ കാമുകിയുടെ മേൽവിലാസത്തിലേക്ക്
ഒറ്റയ്ക്കൊരു പോക്ക്.
മൃഗങ്ങളും മരങ്ങളും തിങ്ങിയ കാട്ടിൽ
കൂട്ടുകാർക്കൊപ്പം ചില രാത്രികൾ.
അങ്ങിനെ കൊക്കിലൊതുങ്ങുന്ന
ചില ആശകൾ.
സംഭവിച്ചത് അതൊന്നുമായിരുന്നില്ല.
വീടിന്റെ ജനാലകൾ തുടച്ചും
മാറാല തൂത്തും
മുറ്റത്തെ പുല്ല് പറിച്ചും
ചെടികൾക്കു വളമിട്ടും
അതിരിൽ പുതിയയിനം മരങ്ങൾ നട്ടും
കുറേ നാളങ്ങു പോയി.
ഇതിനിടയിൽ പുതിയ ചില ശീലങ്ങളുണ്ടായി:
മീൻകാരനോട് തർക്കിക്കൽ
കോഴിയെ കല്ലെറിഞ്ഞോടിക്കൽ
ഓട്ടോറിക്ഷയുടെ മീറ്റർ നിരീക്ഷിക്കൽ
ടെലിവിഷൻ ചർച്ച കണ്ടു പല്ലിറുമ്മൽ
അയൽക്കാരനെ ജനൽ വിടവിലൂടെ നോക്കൽ...
ജനാലകളാവട്ടെ വൃത്തിയോടെയിരുന്നു.
മുറ്റത്തെ ചെടികളിൽ എന്നും പൂവിട്ടു.
അതിർത്തിയിൽ നട്ട തൈകൾ മരം കാട്ടി.
എന്നാലും,
ഇതൊന്നും ഇങ്ങിനെയല്ല വേണ്ടതെന്ന്,
ജനാലകളിൽ കുറേക്കൂടി വെളിച്ചമാവാമെന്ന്
പൂവുകൾക്ക് കുറേക്കൂടി നിറമാവാമെന്ന്
മരങ്ങളിൽ കുറേക്കൂടി ചില്ലകളാവാമെന്ന്...
ഇതിനിടയിൽ,
പഠിച്ച സ്ക്കൂളിനെ പാടേ മറന്നിരിക്കുന്നു.
പഴയ കാമുകിയുടെ പേരോ
കൂട്ടുകാരെയോ ഓർക്കാറേ ഇല്ല.
ഉറുമ്പുകൾ അരിച്ചരിച്ചു പോകുന്നതും,
അതുവരേയും കണ്ണിൽ പെട്ടിട്ടില്ലാത്ത
ചെറിയ ദ്വാരങ്ങളിലവർ അപ്രത്യക്ഷമാവുന്നതും
നോക്കിയിരിക്കുന്നതിൽ എന്തോ
ആനന്ദം കണ്ടെത്താനാവുന്നുണ്ട് ഇപ്പോൾ.
ഉറുമ്പുകൾ വരിവരിയായി പോകുന്നത്
പഠിച്ച സ്ക്കൂളിലേക്കും
പഴയ കാമുകിയുടെ വീട്ടുവിലാസത്തിലേക്കും
ഇടതിങ്ങിയ കാട്ടിലേക്കുമൊക്കെയാണെന്ന്
എനിക്കു മാത്രമല്ലേ അറിയൂ.
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 02, 2023 | 170 | +9 | +5.6% |
October 04, 2022 | 161 | +2 | +1.3% |
August 12, 2022 | 159 | -1 | -0.7% |
July 06, 2022 | 160 | -1 | -0.7% |
May 30, 2022 | 161 | -1 | -0.7% |
March 15, 2022 | 162 | +5 | +3.2% |
January 16, 2022 | 157 | -2 | -1.3% |
December 10, 2021 | 159 | +7 | +4.7% |