നന്ദ RJ Nanda on Clubhouse

Updated: Jan 23, 2024
നന്ദ RJ Nanda Clubhouse
928 Followers
264 Following
Jun 1, 2021 Registered
@nanda.com Username

Bio

*വസന്തങ്ങൾ പെയ്തൊഴിഞ്ഞൊരുവൾ*

തിരയടിച്ച് രണ്ടുതീരത്തായവരിൽ ഒരുവളാണ്....

പ്രാർത്ഥനപോലെ വിശുദ്ധരെന്ന് കരുതിയിരുന്ന രണ്ടുപേരിൽ ഒരുവൾ ....

ഏതോ ഒരു വേലിയേറ്റത്തിലാണ് അതിലൊരാൾ മാത്രം കരക്കടിഞ്ഞത്.....

ഉപ്പുരസമുള്ള നേർത്തൊരുശ്വാസം മാത്രമാണ് ഇനി ബാക്കി.....

കൈപ്പിടിയിലൊതുക്കി നെഞ്ചോട് ചേർത്തുവച്ച മഞ്ചാടിമുത്തുകൾ ഉതിർന്നുപോയതിന്റെ നോവുകാറ്റേറ്റ് അപ്പോഴുമാഹൃദയം പൊള്ളിവിറക്കുന്നുണ്ട് ....

തളിർത്തിട്ടും പൂചൂടിയിട്ടും മതിവരാത്ത ഒന്നിന്റെ ഓർമ്മകൾ പ്രാണനെ കൊത്തിവലിക്കുന്നുണ്ട്....

നിലാവിന്റെ നേർത്ത നൂലിഴകൾ കടൽക്കാറ്റേറ്റ് മരവിച്ച പായ്മരങ്ങൾക്ക് പിന്നിൽ തണുത്തിരുണ്ട് ഒളിച്ചിരിപ്പുണ്ട്.....

നോവാറ്റാനെന്നവണ്ണം അവ ഇടക്ക് എത്തിനോക്കി കണ്ണുചിമ്മുന്നുണ്ട്‌.....

നീറിയൊടുങ്ങുമ്പോഴൊക്കെയും
ഇനി ഓർക്കില്ലെന്ന്
ഉള്ളം ആർത്തലച്ചുപെയ്തതാണ്....
അപ്പോഴൊക്കെയും ഇനി ഓർമ്മകളെ
എത്തിനോക്കില്ലെന്നും കരുതിയിരുന്നു...

എന്നിട്ടും സ്നേഹത്തിന്റെ നേർത്ത വിറയലിൽ ഉടൽ ഉടഞ്ഞുചിതറി....

അർത്ഥമില്ലാത്ത വാക്കുകളുടെ വിഴുപ്പുഭാണ്ഡവും പേറി ഇടക്കിടെ ഓർമ്മകൾ വാതിലിൽ മുട്ടുന്നതെന്തിനാവാം....

കാതോർത്തിരുന്നനേരങ്ങളത്രയും പുകച്ചുരുളുകളായി മാറിയതോർത്ത് നിശ്വാസങ്ങളിൽ തീ പടർന്നിരുന്നു....

ഒരിക്കൽ പറയാൻ കഴിയാതെപോയതെന്തൊക്കയോ നെഞ്ചിൽ അലറിപ്പെയ്യുന്നത് അനുവാദം ചോദിച്ചിട്ടല്ല....

പിന്നെയും മതിയാകാതെ ഉടലിന്റെ അഗാധതകളിൽ, സ്നേഹത്തിന്റെ വ്യഥിത വ്രണങ്ങളിൽ രാവ് ഉപ്പുനീർ പുരട്ടുന്നുണ്ട്...

ഏറ്റവുമൊടുവിലെ തിരയിലൊഴുകി യെത്തിയ ജലശംഖുകൾ മൗനിയുടെ നിശാവസ്ത്രമണിഞ്ഞുനെറുകയിൽ തലോടുന്നു.....

ഓർമ്മകൾക്ക് മഴനനഞ്ഞ കുളിരാണെന്ന് പറഞ്ഞത് ആരാണ്.....
കള്ളമാണത്...
അവക്ക് മരണത്തിന്റെ തണുപ്പാണ്....
മുടിയിഴകളെപ്പോലും മരവിപ്പിക്കുന്ന മരണത്തിന്റെ തണുപ്പ്.....

*നന്ദ*

Invited by: Faaz Fasna

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
January 23, 2024 928 +166 +21.8%
November 23, 2022 762 +36 +5.0%
September 14, 2022 726 +8 +1.2%
July 31, 2022 718 +20 +2.9%
June 25, 2022 698 +11 +1.7%
May 18, 2022 687 +44 +6.9%
April 10, 2022 643 +86 +15.5%
February 11, 2022 557 +48 +9.5%
January 04, 2022 509 +36 +7.7%
November 28, 2021 473 +24 +5.4%

Charts

Member of

More Clubhouse users