മിനി ശ്യാമ (fb)
🖤"പ്രണയം എഴുത്തിനോട് !"
ശ്യാമ മേഘം
**************
നീ, ജ്വലിക്കുന്ന മധ്യാഹ്ന സൂര്യൻ.!
ഞാൻ; നിന്നെ മോഹിക്കുന്ന ശ്യാമമേഘം.!
നിന്റെ കിരണങ്ങൾ എന്നിലേക്ക് മാത്രമുതിരാൻ;
വിടാതെ നിന്നെ പുണരാൻ കൊതിച്ചവൾ..!
വിധിയാകുമീ കാറ്റ്,
നിന്നിൽ നിന്നുമെന്നെ
ദൂരേയ്ക്ക് വലിച്ചകറ്റുമ്പോഴും,
വിരഹത്തിൻ മിഴിനീർ
തോരാതെ പെയ്യുമ്പോഴും,
നിന്റെ കിരണങ്ങളെന്നിൽ
ഏഴുവർണ്ണങ്ങൾ ചാർത്തി.!
ഇനിയും,നിന്നിലേയ്ക്കെത്തുവാൻ,
നിന്റെ പ്രണയാഗ്നിയാൽ
ബാഷ്പമായ് പുനർജ്ജനിച്ചിനിയും നിന്നെപ്പുണരുവാൻ,
നിന്റെ ബീജങ്ങളും പേറി
വീണ്ടുമീ മണ്ണിൽ മഴയായ് പെയ്തിറങ്ങാൻ മാത്രമെൻ ജന്മം..!!
*********************
എന്റെ പ്രണയം!
°°°°°°°°°°°°°°°°°°°°°°°°°°°
എന്റെ പ്രണയം,
ഈ സൂര്യനെപ്പോലെയല്ല;
ഉദിക്കയും ജ്വലിച്ച് അസ്തമിക്കയും
ചെയ്യുന്നു, ഈ സൂര്യൻ!
എന്റെ പ്രണയം,
ഈ മഴപോലെയല്ല;
തകർത്തു പെയ്തു,
തോർന്നു പോകുന്നു
ഈ മഴ!
എന്റെ പ്രണയം,
ഈ വസന്തം പോലെയുമല്ല!
പൂക്കുകയും സുഗന്ധം പരത്തി
കൊഴിയുകയും ചെയ്യുന്നു
ഈ വസന്തം!
എന്റെ പ്രണയം,
ഈ നദി പോലെ..!
ആർത്തലച്ചാഴിയിലേക്ക്..
മന്വന്തരങ്ങളോളം..!!
നീയാം ആഴിയിലേക്കു മാത്രം!!
***********************
(മിനി ശ്യാമ )
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 09, 2024 | 2,069 | +8 | +0.4% |
May 06, 2024 | 2,061 | +21 | +1.1% |
March 22, 2024 | 2,040 | +9 | +0.5% |
March 05, 2024 | 2,031 | +20 | +1.0% |
February 12, 2024 | 2,011 | +5 | +0.3% |
January 26, 2024 | 2,006 | +14 | +0.8% |
January 09, 2024 | 1,992 | +10 | +0.6% |
December 24, 2023 | 1,982 | +11 | +0.6% |