Midhun on Clubhouse

Updated: Jun 6, 2024
Midhun Clubhouse
278 Followers
245 Following
@midhun115 Username

Bio

💙മിഴിയിലൂടെ, മൊഴിയിലൂടെ, മൗനത്തിലൂടെ, വാചാലതയിലൂടെ...
വാക്കുകളിലൂടെ, വരികളിലൂടെ...
വർണമോഹങ്ങളാൽ തീർത്ത മനോഹര കാവ്യങ്ങളിലൂടെ...
ഇടമുറിയാതെയൊഴുകുന്ന സംഗീതമെന്ന പോൽ, ഒരിക്കലുമൊന്നിലുമവസാനിക്കാത്ത പ്രണയം...💙🎶


ഈറൻ നിലാവും ഈ തുഷാര നിശയും തരളിതമാക്കുന്ന മൗന വല്ലരിയിൽ പൂത്തുലഞ്ഞു പുഞ്ചിരി വിതറി, ഇത്തിരി നേരം കൊഞ്ചാനും കുറുകാനും കൊക്കുരുമ്മാനും കൂട്ടിരിക്കാനും സൊറ പറയാനും ഇത്തിരി നേരം...⏱️⏱️


മിണ്ടാനും മിണ്ടാതിരിക്കാനും കാരണങ്ങൾ തേടുന്ന കുശുമ്പ് നിറഞ്ഞ പ്രണയങ്ങളിൽ മായത്തിന്റെ ഛായ കലരാതെയുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും നൈർമല്യം...♥️


അരികിലില്ലെന്ന ബോധത്തേക്കാൾ അകലെയാണെന്ന ഓർമകളാണ് എന്നെന്നും മനസിന്റെ മടിത്തട്ടിൽ വേരുറയ്ക്കുന്നത്... അവയാണ് മടിക്കാതെ മടുക്കാതെ പ്രണയിക്കാൻ വീണ്ടും വീണ്ടും ഉള്ളിലെ മോഹച്ചോപ്പിന് ഊർജ്ജം നൽകുന്നത്... സ്വയമറിയാതെ 🚶വിടരുന്ന ചൊടികളിൽ പുഞ്ചിരിയലങ്കരിക്കുന്നത്... കാണാക്കയങ്ങളിൽ നിന്നെത്തേടിലയുന്നത്... കരകളും കടലുകളും മലകളും താണ്ടി മനം നിന്നിടം പൂകാൻ വെമ്പുന്നത്...👰⛰️🏞️....... 🚶


അലയടങ്ങാത്ത നീലസാഗരം പോൽ, അണയാത്ത സ്നേഹനാളമെന്നെന്നും ഹൃദയത്തിന്റെ കോണിൽ എരിഞ്ഞിരുട്ട് കെടുത്തട്ടെ... നിന്നിലെ പ്രണയവീഥികളിലേക്ക് വഴിവിളക്കാകട്ടെ...🏞️

മൗനത്തിലൂടെ പ്രണയം പകുത്ത എന്റെ മാലാഖക്ക്,👰

സ്നേഹപൂർവം നിന്റെ തോഴൻ...👦

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 06, 2024 278 +14 +5.4%

Member of

More Clubhouse users