ഉർവശി ആണ് എന്റെ തറവാട് 🏡.
ചെമ്പരത്തി 🌺
--------------
"ചെവിയിൽ ചൂടിയ ചെമ്പരത്തി നിന്നെ ഭ്രാന്തിയെന്ന് ആരോ വിളിച്ചു... ചെടിയിലിരുന്ന നാൾ നീ ഒരു പൂജാപുഷ്പം ആയിരുന്നു "
----------
നീ💙
-----
'നീ' എന്നിൽ നിറഞ്ഞു നിൽക്കുന്ന മനോഹരമായ വികാരത്തിന്റെ പേര്....🧍♂️
ഞാൻ എന്നെ ഇത്രേമേൽ സ്നേഹിക്കാൻ കാരണം നീ നിറഞ്ഞു നിൽക്കുന്ന ഒരു മനസ്സ് എന്നിലുള്ളത് കൊണ്ട് മാത്രമാണ് .☺️
നിന്റെ ഓർമ്മകളിൽ ജീവിക്കാനല്ല ഞാൻ ആഗ്രഹിക്കുന്നത്... നിന്റെ കൂടെ നിന്നിലലിഞ്ഞു ജീവിക്കണം....💕
മഴവില്ലിന്റെ നിറങ്ങളെടുത്തു നിന്നിൽ നിറക്കണം..
ഇനി വരുന്ന ജന്മങ്ങളിലും ആ കൈ പിടിച്ചു ചേർന്ന് നടക്കണം...🤝
നിനക്കായി വരികൾ മുറിയാതെ മഹാകാവ്യം രചിക്കണം..
എന്നിൽ നീ നിറഞ്ഞത് പോലെ നിന്നിലെന്നെയും നിറക്കണം.....💏
നിന്റെ മാത്രമായി നിന്റെ സഖിയായി നിന്റെ പ്രാണനിൽ നിറയണം....🤗
--------------
ഓർമ്മകൾ 👫
------------
"ചില ഓർമ്മകൾ കണ്ണീർ സമ്മാനിക്കുന്നത് അത് ഒരുകാലത്തു നമ്മുടെ പ്രിയപ്പെട്ട നിമിഷങ്ങൾ ആയിരുന്നത് കൊണ്ട് മാത്രം ആണ്...."
പ്രണയം🧡
----------
പ്രണയം ഒരു ചിത്രശലഭം പോലെ ആണ്.. പൂവാകുന്ന മനസ്സിൽ വന്നു തേൻ കുടിക്കുമ്പോൾ ചുമ്മാതെ എങ്കിലും ആ പൂവ് ആഗ്രഹിച്ചു പോകും ഒരിക്കലും ആ ശലഭം പറന്നു പോകരുതേ എന്ന്... 🦋
സ്നേഹം❣️
-----------
സ്നേഹം അത് എത്ര കിട്ടിയാലും മതി വരാത്ത അമൃത് പോലെ, ചിലപ്പോൾ എങ്കിലും തിരിച്ചു കൊടുക്കുമ്പോൾ നമ്മളിൽ ചിലരെങ്കിലും പിശുക്ക് കാണിക്കും...കൈയിൽ ഉള്ള അമൃത് തീർന്നു പോകുമോ എന്ന് ചിന്തിച്ചിട്ട് ആകും..
എന്നാൽ.... അത് കൊടുക്കും തോറും ഇരട്ടി ആകുന്ന വിസ്മയമെന്ന് പലരും മറന്നു പോകുന്നു.. 👩❤️👨
മനസ്സ് 💜
-------
മനസ്സ് ഒരു പട്ടം പോലെ പാറി നടക്കുമ്പോൾ ചിലപ്പോൾ എങ്കിലും നാം ആഗ്രഹിച്ചു പോകും എവിടെ നിന്നാണോ യാത്ര തിരിച്ചത് അവിടേക്കു ഒരു വട്ടമെങ്കിലും തിരിച്ചു പോയി കുറച്ചു നേരം വിശ്രമിക്കണം എന്ന്... 🪁
മഴ🌦️
----
ആകാശത്തിന് ഭൂമിയോട് ഉള്ള പ്രണയം മഴയായി പെയ്തിറങ്ങി ഒഴുകി ഒടുവിൽ മണ്ണിനോട് ലയിക്കുന്നു... അതുകൊണ്ട് ആണ് മഴ പ്രണയിക്കുന്നവർക്ക് പ്രിയപ്പെട്ടത് ആകുന്നത് 🌧️
സ്ത്രീ🧍♀️
--------
ആണിന് ലോകത്തിൽ മനസ്സിലാക്കാൻ സാധിക്കാത്ത ഒരേ ഒരു സമസ്യയുടെ പേര് അവൾ...
അവളെ പൂർണ്ണമായി അറിഞ്ഞവർ ഉണ്ടെന്ന് അഹങ്കരിക്കുന്നുണ്ട് എങ്കിൽ അറിഞ്ഞതിലും കൂടുതൽ ആണ് അവൾ എന്ന സത്യം 🤰
--------------------
👩❤️👨
"മഴനൂലുകൊണ്ടൊരു താലി നീ നീട്ടിയിട്ടും,
കന്നിവെയിലായി വന്ന് പുണർന്നിട്ടും,
ഇളംകാറ്റ് ആയി മെല്ലെ തഴുകി ഉണർത്തിയിട്ടും,
അറിയാതെ പോയി ഞാൻ നിന്റെ പ്രണയം...
വരുമോ നീ ഒരിക്കൽ കൂടി എൻ ചാരെ
നമുക്ക് വസന്തമായി പൂത്തുലഞ്ഞ്,
ശിശിരത്തിൻ ചിറകേറി ,
മഞ്ഞു പെയ്യുന്ന രാവിൽ ഒരു പുതപ്പിനടിയിൽ സ്നേഹം പങ്കുവെക്കാം....
ഇനിയും വരുന്ന ജന്മങ്ങളിൽ കൈകോർത്തു നടക്കാം...
പിരിയാതെ... അകലാതെ.... ഒരു തെല്ല് പരിഭവം ഇല്ലാതെ....ജീവന്റെ പാതിയായി അങ്ങനെ... അങ്ങനെ....അങ്ങനെ.... സ്നേഹിച്ചു....സ്നേഹിച്ചു... സ്നേഹിച്ചു...
ഒന്നായി ഒരു മനമായി അലിഞ്ഞുചേരാം...."🌺
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 18, 2024 | 1,053 | +2 | +0.2% |
May 15, 2024 | 1,051 | +2 | +0.2% |
December 13, 2023 | 1,049 | +2 | +0.2% |
November 28, 2023 | 1,047 | +1 | +0.1% |
October 26, 2023 | 1,046 | +2 | +0.2% |
October 09, 2023 | 1,044 | +2 | +0.2% |
September 09, 2023 | 1,042 | +2 | +0.2% |
September 02, 2023 | 1,040 | -60 | -5.5% |
October 11, 2022 | 1,100 | +100 | +10.0% |
September 30, 2022 | 1,000 | +6 | +0.7% |