Journalist@ Newstag
Socio Political Analysis
Journalist@ Newstag
Socio Political Analysis
മടക്കം
തിരക്കൊഴിഞ്ഞു;
പേപിടിച്ചലച്ചിലും
അരങ്ങൊഴിയാൻ
നേരമിങ്ങെത്തിയല്ലോ,
ഇനി നിൻചാരത്തു
വന്നണഞ്ഞേ
മതിയാകൂ-യെന്റെ
പാതിപ്രാണന്.
അന്ത്യവിശ്രമം കൊള്ളാൻ
നിന്നോളം ശാന്തമായേതു
മടിത്തട്ടുണ്ടീ പാരിൽ
പുഴ കടലിലൊടുങ്ങും പോൽ
തുരുമ്പിച്ച കരളുമായീ
പാപനാശിനിക്കടലില -
ലിഞ്ഞു ചേരാതിനി
യെനിക്കെന്തു മോക്ഷം.
ആർദ്രമാം മേഘത്തിൻ
നിറവുള്ളൊരാകാശമേ,
നിന്നെ നോക്കിയിത്തിരി
നേരം നിൽക്കണമീ
നശിച്ച ജൻമത്തിനു
കുഴിമാടത്തിൽ
കിടക്കും മുന്നെ
കയററ്റുപോയൊരു
പൈക്കിടാവകിടു
തേടും പോലൊടുവിൽ
നിന്നമൃതു നുകരാൻ
ജൻമപാപമൊക്കെയു
മിറക്കിവെച്ചു നിന്നുണ്ണിയായ്
ഏത്തമിട്ടെഴുന്നേൽക്കും
കുസൃതിയായ്
നിന്റെ കണ്ണനായ്
കണ്ണീർമണമുള്ള
ചേലത്തുമ്പിൽ മുഖം പൊത്തും
നാളിലെനിക്കു സുകൃതം
എൻപിഴച്ച ബീജം
വളർന്നേറെ നാളായ
നിന്നടിവയറ്റിൽ,
മുന്തിയമദ്യ ലഹരിയിൽ
ആഞ്ഞുതൊഴിച്ച
കാലിൽ തൊഴുതു നീ
യാത്രയാക്കിയ മൂവന്തി,
തികട്ടുമെപ്പൊഴും
വേദനയാൽ
ചോരപൊടിഞ്ഞ
അധരങ്ങളുതിർത്ത
യാത്രാമൊഴി
കാതിൽ പെരുമ്പറ
കൊട്ടുമിടക്കിടെ.
“ജീവനോടെ നീയുണ്ടെന്നു
കേട്ടാൽ മതി
കൺവെട്ടത്തു നിന്നു
പോ പിശാചേ
അതുമാത്രം”
ഏതേതു മൂർത്തികളെ
ന്തിനീശ്വരൻ,
എല്ലുപൊട്ടി നുറുങ്ങിയ
ദേഹത്തിൽ ജീവന്റെ
മിടിപ്പു ബാക്കിവെച്ചൂ...
നിന്റെ കരുതലിൻ
ബാഷ്പജ്വാലയിൽ
നിഴലായിങ്ങനെ
നിൽപതിനാകുമോ?
ആട്ടിപ്പുറത്താക്കാത്തതെന്തു നീ
മരവിച്ചു പോയതോ നിൻഹൃദയം,
ഏതു മാലാഖ പ്രാണനാണു
നിൻ കരുവാളിച്ചുടലിൽ
നൃത്തം ചവിട്ടുന്നതിപ്പോൾ.
ഇനിയേതേതു
ആശുപത്രിവരാന്തയിൽ
നരകയാതന തിന്നുതീരാൻ
ചലനമറ്റെൻ നീചദേഹം പേറി
നിൻ കാലമെത്ര ക്രൂരം.
അച്ഛനോളം വളർന്ന മോനെന്ന
നിൻ മേനി പറച്ചിൽ,
ഭയപ്പെടുത്തുന്നു വല്ലാതെ.
പാപിതൻ വിത്തെന്തിനു
കാത്തു നീ ദീനദിനങ്ങളിൽ
ചുരണ്ടികളഞ്ഞീലെ
ഗർഭപാത്ര ചുമരുകൾ.
പിഴച്ചുപോയവന്റെ
സന്തതിയെന്തിന് നിനക്കു?
ശിഷ്ടകാലവും
കണ്ണീരു കുടിക്കാനോ
നിന്റെ വിധി.
Invited by: Khalid Backer
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 04, 2023 | 118 | +1 | +0.9% |
September 01, 2022 | 117 | +1 | +0.9% |
April 04, 2022 | 116 | +1 | +0.9% |
February 06, 2022 | 115 | +5 | +4.6% |
November 22, 2021 | 110 | -2 | -1.8% |
October 14, 2021 | 112 | +7 | +6.7% |
September 07, 2021 | 105 | +89 | +556.3% |