*സാക്ഷ*
വാതിലുകളൊന്നായ്
സാക്ഷതൻ കുരുക്കായ്...
വിജന വീഥികൾ
കണ്ണുകൾക്കകലെയായ്...
വാതിലിൻ സാക്ഷകൾ
അടഞ്ഞ മിഴികളായ് ...
കാണാകാഴ്ചകൾ
വശ്യഭംഗികൾ
മങ്ങിയ വെട്ടത്തിൽ
ഒളികണ്ണയക്കും
പിൻ വാതിലിൽ
സാക്ഷ തൻ കുരുക്ക്...
വീട്ടകങ്ങളിൽ
ആളൊഴിയും
വിരുന്നു മുറികളിൽ
മാറാല പടർപ്പിൽ
തീൻമേശ തൻ
രുചി വൈകൃതങ്ങൾ...
ഓരോ മുറികളായ്
ചുരുങ്ങിയൊതുങ്ങി
സാക്ഷ തൻ
പുതുവള്ളി പടർപ്പിൽ
കിളിവാതിലടഞ്ഞ്...
ഭയത്തിൻ പകർച്ച
ചുമകളായ്...
ഓരോ ശ്വാസവും
ദീർഘനിശ്വാസമായ്
പദ ശബ്ദങ്ങൾ
അടുത്തകലവേ....
കനിവായ് നിറവായ്
പുതു മഴ തൻ
പദനിസ്വനം...
സ്മൃതികൾ തൻ
പുതുവെള്ളച്ചാലുകൾ
ഓർമ്മ വരമ്പുകൾ...
ഒരു കിളിവാതിൽ...
സാക്ഷയിടാതെ
മൃദുസ്പർശത്തിനായ്
കാത്തിരിപ്പാണ്
വിജന വീഥികളിലേക്ക് ...
*ഈശ്വരൻ.കെ.എം.*