Mahesh k narayanan on Clubhouse

Updated: May 23, 2022
Mahesh k narayanan Clubhouse
1.1k Followers
2.3k Following
@maheshkn1 Username

Bio

Artist | Painter | Sculptor | Poet | Art director | Editor

🎨 🎼 🎭 📷 ✒️ 📝 🎬 🎥 💻📻 🎧 ⚽️🏸

▶️ Youtube: MAHESH K NARAYANAN Art 👈
Facebook: MAHESH K NARAYANAN 👈

📱 +91 8075006944


ക്വാറന്റൈൻ കവിത
#ബന്ധനം

കൂട്ടിൽ അകപ്പെടുമ്പോൾ
നിങ്ങളെപ്പോലെ കരഞ്ഞിരുന്നു

പുറമേ മാതൃഹൃദയം വട്ടമിട്ടിരുന്നത്
അഴികളിലൂടെ കണ്ടിരുന്നു

പിന്നീട് നിങ്ങളുടെ താളത്തിനൊത്തു
കരഞ്ഞതും, നൃത്തം ചെയ്തതും
വിമോചന സമരങ്ങളായിരുന്നു

സ്വാതന്ത്ര്യം ഭൂമിയിലേ സർവ്വ ചരാചരങ്ങളും
ഒരുപോലെ അനുഭവിക്കേണ്ടതാണ്

മരുപ്പച്ചയറ്റ ഭൂതകാലങ്ങൾക്കൊടുവിൽ
നിങ്ങൾ നിങ്ങളെത്തന്നെ ബന്ധിക്കുന്നു
ക്വാറന്റൈൻ എന്ന വിളിപ്പേരോടെ

കരഞ്ഞു കരഞ്ഞു തളർന്ന്
ഒടുവിൽ അതും ശീലമാകും,
ജീവിതമെന്ന യവനിക
ഉയരുമ്പോൾ എല്ലാം സമം

ഇനി കണ്ണുകൾ അകന്നിരുന്നു കഥ പറയും
കാതുകൾ അതു കേൾക്കും
ഇനി പ്രവൃത്തികൾ സ്വാതന്ത്ര്യത്തിന്നുള്ളതായിരിക്കും
ഇവിടെ പ്രകൃതി പുതിയ പാഠശാലയാകും..

- മഹേഷ്‌ കെ നാരായണൻ-

More Clubhouse users