@Writer@Story teller🇦🇴From KAPPALANDY MUKKU CILMA COMPANY
അയാൾ ഒരു അധ്യാപകനായിരുന്നു. അതും ഗേൾസ് മാത്രം പഠിക്കുന്ന, സ്ത്രീകൾ മാത്രം അധ്യാപകർ അയ ഒരു സ്കൂളിലെ ഏക അധ്യാപകൻ.
ഒരു ദിവസം ഞെട്ടലോടെ വിദ്യാർഥികളും അധ്യാപകരും അറിഞ്ഞു മാഷ് എന്നും മദ്യപിച്ചാണ് സ്കൂളിൽ വരുന്നതെന്ന്. ഇന്റർവെൽ സമയത്ത് അടുത്തുള്ള ബാറിൽ പോയി മാഷ് മദ്യപിക്കുമത്രെ.
വാർത്ത കാട്ടു തീ പോലെ പടർന്നു. ഇന്റർവെൽ സമയത്ത് എ.ടി.എം ഇൽ കാശ് എടുക്കാൻ പോയ പ്രധാന അധ്യാപക അയാൾ ബാറിൽ നിന്നും കുടിച്ചു വരുന്നത് കണ്ടു. ഇതായിരുന്നു സംഭവങ്ങളുടെ തുടക്കം.....
മദ്യപിക്കുന്ന അധ്യാപകനെ പുറത്താക്കണം എന്ന നിലപാടിൽ ചില രക്ഷിതാക്കളും നാട്ടുകാരും സ്കൂളിന് മുൻപിൽ തടിച്ചു കൂടി. ആരൊക്കെയോ പോലീസിനെയും വിവരം അറിയിച്ചു.
താൻ മദ്യപിച്ചിട്ടില്ല എന്ന് അയാൾ എല്ലാവരുടെയും കാല് പിടിച്ചു പറഞ്ഞു. അയാളിൽ നിന്നും മദ്യത്തിന്റെ രൂക്ഷ ഗന്ധം വരുന്നുണ്ട് എന്ന് ചിലർ വാദിച്ചു.
ഒടുവിൽ പോലീസ് വന്ന് അയാളെ ജീപ്പിൽ കയറ്റി. ഇത്രയും കാലം പഠിപ്പിച്ച സ്കൂളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും മുന്നിലൂടെ തല കുനിച്ച് അയാൾ പോലീസ് ജീപ്പിൽ കയറി.
സ്ഥിരം ഉച്ചക്ക് അയാൾ ബാറിൽ വരാറുണ്ട് എന്ന് ആ നാട്ടിലെ ആസ്ഥാന കുടിയന്മാർ സാക്ഷ്യപെടുത്തി.
ഒടുവിൽ പരിശോധന ഫലം വന്നു. അയാൾ മദ്യപിച്ചിട്ടില്ല. വീണ്ടും എല്ലാവരും ഞെട്ടി.
പിന്നെ എന്തിന് അയാൾ എല്ലാ ദിവസവും ബാറിൽ പോകുന്നു?
എല്ലാവരോടും അയി ആ അധ്യാപകൻ വളരെ എളിമയോടെ പറഞ്ഞൂ.
" ഞാൻ മൂത്രമൊഴിക്കാൻ പോകുന്നതാ ബാറിലോട്ട് "
സ്കൂളിൽ വേറെ പുരുഷൻമാർ ഒന്നും ഇല്ലാത്തത് കൊണ്ട് പുരുഷൻമാർക്ക് ബാത്ത് റൂം ഇല്ല. ടീച്ചർമാരുടെ ബാത്ത് റൂമിൽ കയറാൻ മടിയാണ്.........
ചില യാഥാർത്ഥ്യങ്ങൾ ഇങ്ങനെയാണ്. നമ്മൾ കണ്ണ് കൊണ്ട് കണ്ടതോ, കാത് കൊണ്ട് കേട്ടതോ ആയിരിക്കില്ല സത്യം.
ചിലപ്പോൾ ഒരാളെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞ് പ്രചരിപ്പിക്കുന്നതുമാവില്ല യഥാർത്ഥ്യം....
ചിലപ്പോൾ ഞാനും മൂത്രം ഒഴിക്കാൻ ബാറിൽ പോകാറുണ്ട് ...
എന്നെയും ചിലർ തെറ്റിദ്ധരിച്ചു..
😜😂😜😂😜
Invited by: Amal Dz
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 15, 2023 | 972 | -17 | -1.8% |
September 30, 2022 | 989 | -3 | -0.4% |
August 09, 2022 | 992 | -6 | -0.7% |
July 04, 2022 | 998 | -2 | -0.2% |
October 17, 2021 | 1,000 | +52 | +5.5% |
September 10, 2021 | 948 | +935 | +7,192.4% |