Kuriyedathu Shihabudeen on Clubhouse

Updated: Nov 19, 2023
Kuriyedathu Shihabudeen Clubhouse
860 Followers
2.4k Following
Jun 15, 2021 Registered
@kuriyedathu Username

Bio

വണ്ടിക്കാള
......................
എന്തിന് ചാട്ടവാറടിക്കുന്നു?
ഒച്ചയുയർത്തിയപ്പോഴൊക്കെ
ഞാൻ നിശബ്ദനയായിരുന്നല്ലോ!
കയറ്റിവച്ച ചുമടും ഭാണ്ഡവും
വലിച്ചു തളർന്നപ്പോഴും,
മൂക്ക് തുളച്ച്
കരുത്തിനെ തളച്ച്
കയറിട്ടു വരുതിയിലാക്കിയപ്പോഴും,
വെന്തുതിളച്ച ലാടങ്ങൾ
കാലുകളിൽ തുരന്നു കയറ്റുമ്പോഴും,
പിന്നാമ്പുറത്തെ തൊഴുത്തിൽ
വച്ചുനീട്ടുന്ന കാടിയും എച്ചിലും കഴിച്ച്
പാതിവെന്തവയറുമായി കഴിയുമ്പോഴും,
ഞാൻ നിശബ്ദനായിരുന്നല്ലോ?
തൊഴുത്ത് പൊളിച്ച്
തെങ്ങിൻ ചുവട്ടിലെ
കുറ്റിയിലെന്നെ തളച്ചപ്പോഴും,
ഞാൻ നിശബ്ദനായിരുന്നു.
ഒരേ മണ്ണിൽ പിറന്നവർ.
ഒരേ ജലം, ഒരേ വായു,ഒരേ ആകാശം.
നീ ഉടമ, ഞാനടിയാളൻ.
ഉറക്കെ ശബ്ദിക്കാൻ
കൊതിച്ചുപോയ നിമിഷങ്ങളുണ്ട്.
ഞാനെന്റെ കരച്ചിലൊരു
മുക്രയിലൊതുക്കി.
പണ്ടാരോ പറഞ്ഞു വച്ച പ്രമാണം
'വിനീത വിധേയരാകുക '
ഞാനിന്നും അങ്ങനെയാണ്
എന്നിട്ടുമെന്തിന്
പിന്നെയും പിന്നെയും
ചാട്ടവാറടിക്കുന്നു?
രക്തം പൊടിയുന്നയോരോ
അടിയിലും,
ഞാനെന്റെ മാംസപേശികൾ
ബലപ്പെടുത്തുകയാണെന്ന്
നീയറിയുന്നേയില്ലല്ലോ!
എനിക്കുമൊരിക്കൽ
ഉറക്കെയുറക്കെ ശബ്ദിക്കണം.
അടിച്ചമർത്താൻ കുരുക്കിട്ടു വച്ച മൂക്കുകയർ
പൊട്ടിച്ചെറിയണം.
ലാടങ്ങൾ കൂടഞ്ഞെറിഞ്ഞ്
അടിക്കാനോങ്ങുന്ന കയ്യുകൾ
ചവിട്ടിമെതിക്കണം.
ഞാനിന്നൊരു അഗ്നിപാർവ്വതം.
ഉള്ളിലെരിഞ്ഞു നീറിപ്പുകയുന്ന കനലുമായി
പൊട്ടാൻ കാത്തിരുക്കുന്നൊരഗ്നി പർവ്വതം.

ഷിഹാബുദീൻ കുറിയേടത്ത്

Invited by: DILIK DIVAKARAN

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
November 19, 2023 860 +59 +7.4%
October 02, 2022 801 +2 +0.3%
July 05, 2022 799 +5 +0.7%
May 29, 2022 794 -9 -1.2%
April 21, 2022 803 +6 +0.8%
March 14, 2022 797 +12 +1.6%
January 15, 2022 785 +7 +0.9%
December 09, 2021 778 +10 +1.4%
October 31, 2021 768 +18 +2.4%
September 24, 2021 750 +565 +305.5%

Charts

Member of

More Clubhouse users