ജീവിത യാത്ര
പതിയെ കുങ്കുമം പിന്നിൽ പിരിഞ്ഞുപോയ്
പുറകെ രാവിലീ സന്ധ്യയും മാഞ്ഞുപോയ്
തനിയെ ഞാനുമീ യിരുളിന്റെ തീരത്തു,
നനവുചാർത്തിയ മണലിന്റെ മാറത്ത്
വഴിയിൽ ഞാൻ വിട്ട നോവിന്റെ വാക്കുകൾ
തിരിയെ ചൊല്ലുന്നീ തീരവും തിരകളും
വിരൽപ്പഴുതിലൂടൂർന്നുപോം ജീവിത -ക്കനവ്
പോലെയീ വെൺമണൽത്തരികളും.
പകലു വെന്തൊരാ വേനൽ വഴികളിൽ
പതിയെ മാഞ്ഞൊരാ കനവും കിനാക്കളും
തിരിയെ തേടുവാനാവില്ലെനിക്കിനി
തനിയെ പോകുമീ യാത്രയിൽ നേരെനാം
തണലുതേടിയ വെയിലിന്റെ പകലുകൾ
കടന്നണഞ്ഞൊരീയേകാന്ത സന്ധ്യകൾ
വെറുതെ ഞാനീ തീരത്തു കോറിയ
വരകളൊക്കെയും മായ്ക്കുന്നു തിരകളും
അകലെ മങ്ങുമാ ആകാശജ്യോതിയും
അതിലുമായുന്നൊരവസാനപക്ഷിയും
ഇരുളു മൂടുമീ ജീവിതപ്പാതയിൽ
നിറമൊഴിഞ്ഞുപോയ് നിഴലും പിരിഞ്ഞുപോയ്
ഇവിടെയില്ലോരമ്പിളിച്ചില്ലയും
നിഴലുപൂക്കും നിലാവിൻദളങ്ങളും
ഇരുളിലേതോയിണക്കിളി പാടുന്ന
വിരഹ നോവിന്റെയീണം മുഴങ്ങുന്നു
തനിയെ താണ്ടുവാൻ ദൂരങ്ങളേറെയിനി
പകലുപൂക്കുന്ന തീരം പിടിക്കുവാൻ
ഇരുളുകാക്കുന്ന കൂർപ്പിച്ച മുള്ളുകൾ
കോർത്തു തീരുന്ന ജീവന്റെ യാത്രകൾ
ആ-രറിവു നാം താണ്ടുമിരുളിന്റെ കാടുകൾ
അവയിൽ നാം തീർന്ന ജലസമാധികൾ
പകലുതാണ്ടുന്ന യാത്രയിൽ പലമുഖം
ഇരുളിൽ നാമൊറ്റ നാമൊറ്റ മാത്രം ..
ഇരുളിൽ നാമൊറ്റ നാമൊറ്റ മാത്രം
l
കൃഷ്ണ മാധവ്
#കവിതകൾ #Jeevitham #poetry #malayalam
------=--------------
❤❤❤❤❤❤❤❤
നാം പിരിയുമ്പോൾ-
...........................................
പറിച്ചുമാറ്റാനാകില്ല പ്രേയസി
മുറിഞ്ഞു നീറുന്നു ഹൃദയമിന്നെങ്കിലും!
ഉടച്ചുനീയിട്ട പ്രണയ സ്ഫടികത്തിൻ
തെറിച്ച ചില്ലുകൾ കാക്കട്ടെ ഞാനതിൽ !
വാക്കുപെയ്ത് പ്രണയത്തിലന്നു നാം
വാക്കുവിങ്ങും മൗനത്തിലിന്നു നാം
നോക്കുപോലുമിടയാതെ കാക്കുവാൻ
കനിവുകാട്ടും നിനക്കെന്റെ മംഗളം !
മടങ്ങുവാനായ് മടിക്കേണ്ട നീയിനി
മടുത്തുഞാനും മനം വിങ്ങുമീ വേളയെ
കൊളുത്തി വച്ചാ പ്രണയത്തിൻനാളത്തെ
കെടുത്തി നീയും പിണ്ഡമേകീടുക!
എളുപ്പമിന്നീ ചടങ്ങൊന്നു തീർക്കുക
ഇളപ്പു വിട്ടാ മടക്കത്തിലേറുക
തിരിഞ്ഞു നീയിനി നോക്കേണ്ട പ്രേയസി
എരിഞ്ഞുഞാനാ പോക്കുനോക്കീടട്ടെ!
നിറച്ചുവക്കാം ഞാൻ നിന്റെയോർമ്മകൾ
മുറിഞ്ഞുവിങ്ങും ഹൃദയത്തിനറകളിൽ
ഇടക്കുഞാനവ കിലുക്കിനോക്കുമ്പോൾ
തറച്ചുനീറ്റുന്ന ലഹരിയിലലിയുവാൻ !!!
,,....,.......................
❤❤❤❤❤
ആദർശം
........................
സുഹൃത്തേ ഞാനൊരു തമാശപറയാം..
' രാഷ്ട്രീയം ആദർശങ്ങളുടേതാണ് -
ആദർശങ്ങൾ അവധൂതരുടേതും'
വൈകിമാത്രം ചിരിച്ച സുഹൃത്തേ സൂക്ഷിക്കുക
നിങ്ങൾ രക്തസാക്ഷി ആവാതിരിക്കട്ടെ
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 14, 2022 | 2,400 | +100 | +4.4% |
May 29, 2022 | 2,300 | -100 | -4.2% |