പ്രിയപ്പെട്ടവരേ,
"അ" ഹൈദരാബാദ് (ARTS) ലോക മലയാളികൾക്കായി നടത്തി വരുന്ന മലയാള കഥാ കവിതാ മത്സര-പുരസ്‌കാരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു.
പ്രശസ്ത ചലച്ചിത്ര കലാ സംവിധായകൻ ശ്രീ. രാജീവ് നായർ രൂപകല്പന ചെയ്ത “GOLDEN CAT” ശിൽപവും, പ്രശംസാപത്രവും, 25000 രൂപയുമടങ്ങുന്നതാണ് അവാർഡ്.
മലയാള കഥ, കവിത വിഭാഗങ്ങളിലായി രണ്ട് പുരസ്കാരങ്ങളാണുള്ളത്.
മലയാളത്തിലെ പ്രശസ്ത സാഹിത്യപ്രവർത്തകർ വിധികർത്താക്കളാകുന്ന ഗോൾഡൻ ക്യാറ്റ് ലിറ്റററി അവാർഡിൻ്റെ ഫലപ്രഖ്യാപനം 2022 നവംബർ അവസാനവാരം ഓൺലൈൻ മീറ്റിംഗിലൂടെ നിർവഹിക്കപ്പെടുന്നതാണ്. തുടർന്ന്, ആഴ്ചകൾക്കകം, ഹൈദരാബാദിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരദാനം നടക്കും (പ്രസ്തുത സമയം, കോവിഡ് വ്യാപന നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ സമ്മാനങ്ങൾ രചയിതാക്കളുടെ ഇന്ത്യൻ അഡ്രസ്സിൽ അയച്ചു കൊടുക്കുന്നതാണ്)
മത്സരത്തെ കുറിച്ച്:
🐾 രചനകൾ മൗലികവും മറ്റെവിടെയും പ്രസിദ്ധീകരിക്കാത്തതും ആയിരിക്കണം.
🐾 രചനകളിൽ പ്രമേയതെരഞ്ഞെടുപ്പ് സ്വതന്ത്രമായിരിക്കും. ആഴ്ചപ്പതിപ്പുകളിൽ അച്ചടിച്ചു വരുന്ന സാമാന്യ വലിപ്പമായിരിക്കും അഭികാമ്യം.
🐾 രചയിതാക്കൾ ഏതെങ്കിലും ഒരു വിഭാഗത്തിൽ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ.
🐾 കൃതികൾ രചയിതാവിന്റെ പേര്, മറ്റ് വിവരങ്ങൾ ഉൾപ്പെടുത്താതെ PDF ഫോർമാറ്റിൽ മാത്രം [email protected] എന്ന മെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. രചയിതാവിന്റെ (പേര്, വിലാസം, ഫോൺ, വാട്സാപ് നമ്പർ) എന്നിവയും ഫോട്ടോയും വെവ്വേറെ അറ്റാച്ച്മെൻ്റുകളായി അതേ മെയിലിൽ ഉൾപ്പെടുത്തേണ്ടതാണ്.
🐾 അവാർഡ് പ്രഖ്യാപനം വരെ രചനകൾ മറ്റേതെങ്കിലും പ്ലാറ്റ് ഫോമിൽ പ്രസിദ്ധീകരിക്കാൻ പാടുള്ളതല്ല.
🐾 രചനകൾ എഴുത്തുകാരുടെ സ്വന്തം മെയിൽ ഐഡിയിൽ നിന്ന് അയക്കേണ്ടതാണ്. കൃതികൾ അയച്ചതിന് ശേഷമുള്ള ആശയ വിനിമയങ്ങൾ വാട്ട്സാപ്പിലൂടെ മാത്രമായിരിക്കും.
🐾 മത്സരത്തിൽ അവസാന തീരുമാനം എടുക്കാനുള്ള അവകാശം ARTS ഹൈദരാബാദിൽ മാത്രം നിക്ഷിപ്തമായിരിക്കും.
🐾 രചനകൾ ലഭിക്കേണ്ട അവസാന തീയ്യതി : ഒക്ടോബർ 2
Alphabets Realistic Thoughts Society (ARTS)
(Reg No.1213/2019)
''അ" ഹൈദരാബാദ്
മത്സരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് :
വാട്ട്സാപ്പ്: 9912963570, 9346450787, 7799800338, 9440167367
Invited by: Perumal Kabali
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 10, 2023 | 135 | +2 | +1.6% |
January 13, 2023 | 133 | -1 | -0.8% |
September 25, 2022 | 134 | +3 | +2.3% |
June 30, 2022 | 131 | -2 | -1.6% |
April 16, 2022 | 133 | +4 | +3.2% |
February 22, 2022 | 129 | +1 | +0.8% |
December 03, 2021 | 128 | +1 | +0.8% |
October 25, 2021 | 127 | +14 | +12.4% |
September 19, 2021 | 113 | +67 | +145.7% |