കിനാവ് Kinavu on Clubhouse

Updated: May 26, 2022
കിനാവ് Kinavu Clubhouse
1.7k Followers
2.9k Following
May 29, 2021 Registered
@kkabbas Username

Bio

ഗുരുവന്ദനം,

നക്ഷത്രങ്ങളെ
കിനാവുകണ്ടാൽപോര
ലക്ഷ്യങ്ങളാക്കണമെന്നും,
നീലാകാശമറവിൽ
ആയിരം വസന്തങ്ങൾ
ഒളിഞ്ഞിരുപ്പുണ്ടെന്നും,

മിന്നാമിന്നികൾ
കടമെടുത്തത്
ചന്ദ്രക്കലയുടെ
മോഹങ്ങളാണെന്നും,

നന്ത്യാർവട്ടപ്പൂക്കൾ
കാലങ്ങളിലേക്ക്
പെയ്തിറങ്ങിയ
ഋതുക്കളാണെന്നും

അക്ഷരങ്ങളിൽ
ഒളിഞ്ഞിരിക്കുന്നത്
ജീവിതംമാത്രമല്ല
വെളിച്ചവുമാണെന്നും,

പാതയോരങ്ങളിലും
തെരുവുകളിലും
ജീവനുകൾ
പറ്റിപ്പിടിച്ചിരിപ്പുണ്ടെന്നും,

പഴുത്തിലകൾ
കൊഴിഞ്ഞുവീഴുന്നത്
ന്യൂട്ടന്റെ
ആപ്പിളിനെയോർത്തല്ല,
എല്ലാം ഓർമ്മകളാണെന്നും,

പൂക്കളെപ്പോലെ
മികച്ചവയാണു
ഇലകളെന്നും,
അവയാണു
താങ്ങും തണലും
ഊർജ്ജവുമാകുന്നതെന്നും,

കാറ്റെന്നത്
ചൂടിൽനിന്നു
തണുപ്പിലേക്കുള്ള
വെറും വായുപ്രവാഹമല്ലെന്നും,
അവർക്കുമൊരുപാടു
പറയാനുണ്ടെന്നും,
ചിലപ്പോളവ
പിഴുതെടുക്കാനും
മടിക്കാറില്ലെന്നും,

ചുംബിക്കുമ്പോൾ
ചിറകുകൾ
മുളയ്ക്കാറുണ്ടെന്നും,
കാലഭേദങ്ങൾ
എഴുന്നെള്ളാറുണ്ടെന്നും,

നാളെയുടെ
ചേതനയാകണമെന്നും
പഠിപ്പിച്ചത്
ഗുരുക്കന്മാരാണ്.

ഉയിരും ഉണർവ്വുമാണവർ
ഇന്നലെ അസ്തിവാരമിട്ടതും
ഇന്നിന്റെ പാല്പായസമായതും
ആ വാക്കും നോക്കുമാണ്.
--------
കിനാവ്കവിയാണ്. എഴുതിക്കളയും.
Writer. Poet.

പുസ്തകങ്ങൾ.
ഇറുത്തെടുക്കാൻ നക്ഷത്രങ്ങൾ ബാക്കിയാകുന്ന പകലുകൾ- 2021 ആഗസ്ത്

ചോപ്പ്- പ്രണയകവിതകൾ-(2021 ഫെബ്രുവരി)

ഇലയനക്കങ്ങൾ- കവിതകൾ
ഒലീവിയ- കഥകൾ

9400093427-കിനാവ്(അബ്ബാസ്)
കെമിക്കൽ എഞ്ചിനിയർ
സർക്കാർ സർവ്വീസ്
Studied: Govt. Engg College Trissur

Invited by: Nuha Nawal

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 23, 2021 1,700 +1,026 +152.3%

Member of

More Clubhouse users