Being myself to the fullest.
.......................................................
മോഹച്ചിറകുകൾ
വിരിച്ചു പറക്കവേ,
മാനം നോക്കി.
മോഹമായയിൽ
പെട്ടുഴലുന്നില്ലവളും മോഹമടക്കി,
യപര സ്വപ്നങ്ങൾക്ക് ചുമടുതാങ്ങായവൾ
..................................
അക്ഷരങ്ങൾ
...................................
അക്ഷരമുത്തുകളറിവിൻ നിറവായ്
അമൃതായ് നിറയുമൊ
രത്ഭുതമെന്നിൽ.
അണിയണിയായി
ട്ടൻപത്തൊന്നാ
യടുക്കിയൊരുക്കി
യടുക്കുതെറ്റിച്ചെഴുതി
യതെല്ലാമർത്ഥപൂർണ്ണ
ങ്ങളർത്ഥഭേദങ്ങ
ളക്ഷരത്തെറ്റുക
ളനർത്ഥങ്ങ,
ളിന്ദ്രജാലങ്ങ
ളക്ഷര ജ്വാലകൾ.
..............
ശിവമയി
മഹായോഗനിദ്രയിൽ
നിന്നുണരൂ മഹാദേവാ..
മാഘമാസമിതു
മഞ്ഞു പുതച്ചൊരീ
ഹിമാലയസാനുവിൻ
താഴ്‌വരയിൽ
തനു തളരും തണുപ്പിൽ
കണ്ണിമ ചിമ്മാതെയീ
കൃഷ്ണപക്ഷ
ചതുർദ്ദശി രാവിൽ
നിന്റെ പാതിമെയ്യായ്
ഞാനിരിപ്പൂ
ശിവശങ്കര മഹാദേവാ,
മിഴി തുറക്കൂ .
നിന്റെ മഹാമൗനത്തിൽ
നിന്നു നീയുണർന്നു വരൂ.
നിന്റെ കാലടികളിലല്ലോ
നൂറ്റെട്ടാ,യഭൗമചലന
ദ്രുതതാളങ്ങൾ,
കടുംതുടികൾ.
നിരതിശയനാം
നിന്റെ നിരുപമനടന-
വൈഭവമൊരനുഭൂതി
യായെന്നിൽ നിറയാൻ
നിദ്രയിൽ
നിന്നുണരുണരൂ ദേവാ
നിന്റെ ഹലാഹലനീലമാം
കണ്ഠത്തിൽ
നിന്നെനിക്കായ്
മൊഴിയൂ
നിരുപമരാഗവിലോലമായ്
ഒരു മൊഴിയെങ്കിലും
ശിവശങ്കര, മഹാദേവാ.
നീഹാരമണിയും
നിൻ ചൊടികളിൽ
നിന്നെനിക്കായ്
പൊഴിക്കൂ,
നറുനിലാവൊഴുകുമൊരു
സുസ്മിതം .
ആർദ്രമെൻ നയനങ്ങളിൽ
നിന്നൊഴുകുമീ
പ്രവാഹിനിയെ
പ്രണയമുദ്രയാലൊ-
ന്നൊപ്പിയെടുക്കൂ,
ഗംഗാ തരംഗിണിയായി
നിന്റെ ചൊടികളിൽ
വീണു നിറയട്ടെ, ഞാൻ
ശിവശങ്കര, മഹാദേവ!
...............
https://youtu.be/NFyo6Xeb-Uo?si=mdrIHHJMVLWCXleU- ഗ്രന്ഥാലോകം സെപ്റ്റംബർ 2023
Invited by: ReNeeS Nr
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 29, 2024 | 827 | +127 | +18.2% |
July 18, 2023 | 700 | +90 | +14.8% |
October 20, 2022 | 610 | +17 | +2.9% |
August 20, 2022 | 593 | +26 | +4.6% |
July 14, 2022 | 567 | +27 | +5.0% |
June 07, 2022 | 540 | +16 | +3.1% |
May 01, 2022 | 524 | +38 | +7.9% |
March 23, 2022 | 486 | +61 | +14.4% |
January 25, 2022 | 425 | +66 | +18.4% |
December 18, 2021 | 359 | +40 | +12.6% |