ഒരു ചിത ഒരുക്കി ഒരു ചിതാ ഭസ്മം ആയി
നിന്നിലേക്ക് അലിഞ്ഞു ചേരാം........
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കാലമേ നിന്നെ ഞാൻ അറിയാതെ പോയി
ആറടി മണ്ണിൻ അവകാശി തൻഞാൻ
ഉന്മാദലഹരി യുടെ ആളിപ്പടർപ്പിൽ
എന്നിലേക്കുതിർന്നു നിൻ വിയർപ്പുകണങ്ങൾ
ഞാൻ ചെയ്ത പാപത്തെ നെഞ്ചോടടുക്കി
യാത്രയാകുന്നു നിൻ മടിത്തട്ടിലേക്ക്...
🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻
വസന്തം
എന്തെന്നറിയാത്തവന്റെ
ലോകത്ത് എത്തിപ്പെട്ട ഒരു ചിത്രശലഭത്തോട്
അന്നേ പറഞ്ഞതാണ് നിനക്ക് വഴി തെറ്റിയതാണെന്ന്...
എന്നിട്ടും
അവിടെ തങ്ങിയതെന്തിനായിരുന്നു നീ...
അവസാനം
അവൻ എത്തിപിടിച്ചൊരു വസന്തകാലത്തിന്റെ തീരാനഷ്ടമായിരുന്നു നീ...
പറന്നകലുമ്പോൾ
മുറിഞ്ഞുപോയ നിന്റെയൊരു ചിറകിൻ കഷ്ണം അവനിന്നും സൂക്ഷിച്ചിട്ടുണ്ട്...
ബാക്കിയെല്ലാം ഏതോ ഒരു വേനൽക്കാറ്റിന് സ്വന്തമായിരിക്കുന്നു...
പറന്ന് പറന്ന്
ഒരുപാട് ഉയരങ്ങളിലെത്തുമ്പോൾ നിന്റെ
ആ ചിറകുകൾക്ക് ക്ഷീണം ബാധിച്ചുതുടങ്ങിയാൽ...
ആ ഒരു നുള്ള്
ചിറകിൻകഷ്ണം തേടി നിനക്ക് എന്നരികിൽ വരാം...
ഞാൻ
കണ്ട വസന്തകാലത്തിന്റെ ഒരേയൊരവകാശി
അന്നും നീ തന്നെയായിരിക്കും...💝
🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
കൊടുത്തുവിടാൻ
എന്റെ പക്കലിൽ ഒന്നുമില്ലായിരുന്നു... എല്ലാം അവസാനിപ്പിക്കാം എന്ന് പറഞ്ഞവൾ പടിയിറങ്ങിയപ്പോൾ...
അന്ന് തൊട്ട്
എല്ലാം തുടങ്ങിയിടത്തേക്കുള്ള യാത്രയിലായിരുന്നു ഞാൻ...
നിന്നെ
ഒരിക്കൽകൂടി പഠിച്ചിറങ്ങുമ്പോൾ വീണ്ടും തോൽക്കുമെന്നറിയാം...
എങ്കിലും
നിന്റെ ഓർമ്മകളുടെ പള്ളിക്കൂടത്തിൽ ഞാൻ എന്നെ എഴുത്തിനിരുത്തിയിട്ടുണ്ട് ഒരു വട്ടംകൂടി...
കറുത്തവട്ടപ്പൊട്ടും...
മൂക്കുത്തിയും... രണ്ടുഭാഗവും പിന്നിയിട്ട മുടിയിഴകളും... ബുദ്ധന്റെ തല ആലേഖനം ചെയ്ത നീല കുർത്തിയുമിട്ട് വീണ്ടും നിനക്ക് എന്റെ ജീവിതത്തിലേക്ക് കടന്നുവരാം...
ഒരു കൂട്ടിലാതെയായവന്റെ പട്ടിണിക്കാലത്തിലേക്ക്...
പണ്ടത്തേതിലും
മികച്ച അഭിനയം കാഴ്ചവെക്കണം നീ...
ഇപ്പുറത്ത്
ഞാൻ ഒരിക്കൽകൂടെ ജീവിച്ചുതകർത്തോട്ടെ...
ഇനിയങ്ങോട്ട് വസന്തമാണ്...
സംസാരശേഷിയില്ലാത്ത
രാവുകളോട് മാത്രം കൂട്ടുകൂടിയിരുന്നവന് ആ രാവുകൾതന്നെ സമ്മാനിച്ച ഒരു നിശാഗന്ധിപെൺ പൂവിനോടൊപ്പമുള്ള വസന്തകാലം...
☎️9️⃣️6⃣3️⃣3️⃣2️⃣4️⃣️4⃣️7⃣️0⃣0️⃣
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
September 22, 2021 | 1,800 | +1,425 | +380.0% |