Thalassophile🌊🌊
എനിക്ക് നിങ്ങളെയിഷ്ടമാണ്
പക്ഷേ , ഞാനത് തിരികെ പ്രതീക്ഷിക്കുന്നേ ഇല്ല
എനിക്ക് നിങ്ങളെയിഷ്ടമാണ്.
വെറുതെയൊരിഷ്ടം
എന്നു വെച്ച് എക്കാലവും ഞാൻ നിങ്ങളെ ഇഷ്ടപ്പെട്ടുകൊണ്ടിരിക്കും എന്നൊന്നുമല്ല..
എങ്കിലും ഈ നിമിഷം എനിയ്ക്ക് നിങ്ങളെയിഷ്ടമാണ്
തിളയ്ക്കുന്നൊരുച്ചയ്ക്ക് എന്തൊരു നശിച്ച വെയിലെന്നും പ്രാകിയിരിക്കുമ്പൊ പെയ്യുന്ന മഴയോട് തോന്നുന്ന പോലെ
ആകെ നനയാൻ തോന്നുന്നൊരിഷ്ടം..
ഇനിയൊരു പൂക്കാലം പോലും ബാക്കിയില്ലല്ലോയെന്ന്
പരിഭവിച്ചിരിക്കുന്ന വൈകുന്നേരത്തിലേക്ക്
പതിയെപ്പറന്നു വരുന്നൊരു
കുഞ്ഞിപ്പൂമ്പാറ്റയോട് തോന്നുന്ന പോലെ
പമ്മിപ്പമ്മി പുറകെ വരാൻ തോന്നുന്നൊരിഷ്ടം
എന്തൊരു നീണ്ട പകലായിരുന്നെന്നും പറഞ്ഞ്
രാത്രിയിലേക്ക് മറിഞ്ഞു വീഴുമ്പോൾ
ഇത്തിരിവിടവിലൂടെ നൂണ്ടുവന്ന നിലാവിലേക്കെന്നപോലെ
മലർക്കെ ജാലകങ്ങൾ തുറന്നിടാൻ തോന്നുന്നൊരിഷ്ടം..
മുതിർന്നതിന്റെ ഗൗരവവുമണിഞ്ഞ് വീട്ടിലേക്ക് നടന്നുവരുമ്പോൾ വഴിയരികിലൊരാൾ
സൈക്കിളിൽ കൊണ്ടു വന്ന കോലൈസിനോടെന്നപോലെ
കൊതിയുള്ളൊരിഷ്ടം
അങ്ങനെയങ്ങനെ
എനിക്ക് നിങ്ങളെയിഷ്ടമാണ്
പക്ഷേ ഞാനത് തിരികെ പ്രതീക്ഷിക്കുന്നു കൂടിയില്ല
എക്കാലവും ഞാൻ നിങ്ങളെ ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കും എന്നുമില്ല..
എനിക്ക് നിങ്ങളെഷ്ടമാണ്
വെറുതെയൊരിഷ്ടം
ഇപ്പോൾ ഈ നിമിഷം തോന്നുന്നത് !
തൊട്ടടുത്ത നിമിഷത്തിലേയ്ക്കത്
ബാക്കിയുണ്ടാകുമോയെന്ന് ഉറപ്പുമില്ല
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 05, 2024 | 1,829 | +1 | +0.1% |
May 03, 2024 | 1,828 | +6 | +0.4% |
March 03, 2024 | 1,822 | +4 | +0.3% |
February 10, 2024 | 1,818 | -2 | -0.2% |
January 24, 2024 | 1,820 | +15 | +0.9% |
January 07, 2024 | 1,805 | +4 | +0.3% |
December 22, 2023 | 1,801 | +4 | +0.3% |
December 07, 2023 | 1,797 | +2 | +0.2% |
November 22, 2023 | 1,795 | +3 | +0.2% |
November 11, 2023 | 1,792 | +2 | +0.2% |