ആനന്ദം പലവിധം
ആത്മീയതയിലും
അറിവിലും
ആജ്ഞാനത്തിലും
പണത്തിലും
മണത്തിലും
മരണത്തിലും
ഭാര്യയിലും
വേശ്യയിലും
രാഷ്ട്രീയത്തിലും
രാഷ്ട്രത്തിലും
ഇങ്ങനെ തീരാ പ്രവാഹം
എന്നാൽ ചിലരുണ്ട്
ആത്മീയതയിലെ പരാജയം
രാഷ്ട്രീയത്തിൽ കണ്ടെത്തുന്നവർ
രാഷ്ട്രത്തിലെ പരാജയം
അതിർത്തിയിൽ കണ്ടെത്തുന്നവർ
അറിവിലെ പരാജയം
അജ്ഞതയിൽ കണ്ടെത്തുന്നവർ
പണത്തിലെ പരാജയം
ദരിദ്രനിൽ കണ്ടെത്തുന്നവർ
മരണത്തിലെ പരാജയം
ആത്മഹത്യയിൽ കണ്ടെത്തുന്നവർ
മണത്തിലെ പരാജയം
ഗുണത്തിൽ കണ്ടെത്തുന്നവർ
ഭാര്യയിലെ പരാജയം
വേശ്യയിൽ കണ്ടെത്തുന്നവർ
ഒളിഞ്ഞും തെളിഞ്ഞും
ജീവിക്കുന്ന കുറേ
മാന്ത്രിക പരാജയങ്ങൾ
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 14, 2023 | 115 | +3 | +2.7% |
July 22, 2022 | 112 | -1 | -0.9% |
June 15, 2022 | 113 | -3 | -2.6% |
May 08, 2022 | 116 | +1 | +0.9% |
March 31, 2022 | 115 | +1 | +0.9% |
December 26, 2021 | 114 | -1 | -0.9% |