B+ve. 🩸 fb:- PC Johnson Robin 🪶അകവും പുറവും 🪶 - -_-----------
സ്നേഹ ബന്ധങ്ങൾ തിരമാലപോലെയാ .. അത് കരയെ വിട്ടു പിരിഞ്ഞീടുന്നു
"കരളിൻ്റെ നൊമ്പരം
കഴുകിക്കളയുന്ന
ഓർമ്മകൾക്കെന്തു സുഗന്ധം..
നോവുകൾക്കെത്രമധുരം "
വേനലെ കൈവിട്ടൊരാ
മഴത്തുള്ളികൾ
ആദ്യമായി മണ്ണിൽ പതിച്ച നേരം
എൻ്റെ അകവും പുറവും നനഞ്ഞു പോയി ..
രാവിനെ പ്രണയിച്ചൊരാ കൊച്ചു രാപ്പാടി
ആദ്യമായിരവിൽ
കരഞ്ഞ നേരം
എൻ്റെ അകവും പുറവും നനഞ്ഞു പോയി..!
മനസ്സിൻ്റെ നൊമ്പരം കഴുകിക്കളയുന്ന
നോവുകൾക്കെത്ര സുഗന്ധം..
എൻ്റെ
കനവുകൾക്കെത്ര
മധുരം..!
✍️ johnson
//ഹൃദയ ജാലകം//
പഴമയുടെ ഗന്ധം പൂക്കുന്നയീ പഴയ പുസ്തകത്താളിലെ മറവിയുടെ മാറാല മൂടിയ അക്ഷരക്കൂട്ടങ്ങൾക്കിടയിൽ തിരയുന്നു ഞാൻ നിൻ മുഖം!
ഒരു കൈവിരൽ ദൂരെയെന്നോ നീ അടച്ചിട്ട നിൻ്റെ ' ഹൃദയത്തിൻ ചില്ലുജാലകങ്ങൾ തുറന്നൊരു മാത്ര നീ എന്നെയൊന്നു നോക്കിയെങ്കിൽ!
✍️
-Johnson -
😔 / :-ഏകൻ :/💔
അനുരാഗ സന്ധ്യകളിനി വിരിയില്ലൊരിക്കലും എന്നെന്നുള്ളിലാരോ നിലവിളിക്കേ.. ഇന്നിൻ്റെ മുമ്പിൽ ചിറകറ്റു വീണ എന്നിലെ ഭാവങ്ങളെയെല്ലാം മറന്നു ഞാൻ
എന്നെ തിരയുന്നു എകനായ്...
ഇരുളിൻ്റെ ആഴങ്ങളിൽ മറഞ്ഞാലും പുലരിയിൽ തിരികെ മടങ്ങാതിരിക്കുമോ സൂര്യൻ..
ഒരു തിര കൊണ്ടു മായ്ക്കാനാവുമോ? കടൽ കരയുടെ മാറിലെഴുതിയ നഖച്ചിത്രങ്ങൾ! ഒരുമൗനത്താൽ മറയ്ക്കാനാവുമോയെൻ ഹൃദയവീണയിൽ നീ ശ്രുതിയിട്ടൊരീണങ്ങൾ ! എവിടെയാണെന്നെ നീ മറന്നിട്ടതെൻ പ്രിയസഖീ '
സ്മൃതിയുടെ നോവുകൾ അലയുന്ന താഴ് വരകളിലോ
രതിയുടെ നിശ്വാസങ്ങൾ പുകയുന്ന പർവ്വതശിഖരങ്ങളിലോ ?. എവിടെയാണ്?
എന്നോ മുറിഞ്ഞുപോയൊരു കവിതയിലെ അക്ഷരങ്ങളായ് നീയെന്നിൽ പുനർജ്ജനിക്കേ
നിന്നോളമാഴത്തിൽ മനസ്സിൽ പുതഞ്ഞ ഓർമ്മകൾ മേയുന്ന വഴിയരികിലെന്നും
🥀 കാട്ടുപൂക്കളായ് കാത്ത് നിൽപ്പാണ് ഞാൻ... (2)
✍️ johnson ✍️✨️
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 08, 2024 | 2,703 | +65 | +2.5% |
May 06, 2024 | 2,638 | +65 | +2.6% |
March 22, 2024 | 2,573 | +22 | +0.9% |
March 05, 2024 | 2,551 | +60 | +2.5% |
February 12, 2024 | 2,491 | +59 | +2.5% |
January 25, 2024 | 2,432 | +55 | +2.4% |
January 09, 2024 | 2,377 | +56 | +2.5% |
December 24, 2023 | 2,321 | +53 | +2.4% |
December 08, 2023 | 2,268 | +61 | +2.8% |
November 24, 2023 | 2,207 | +62 | +2.9% |