എനിക്ക് എന്നും
അത്ഭുതം ആയിരുന്നു അവൾ.
വളർന്നിറങ്ങിയ മുടിയിഴകളായിരുന്നു
അവളിലെ ഏറ്റവും ഭംഗി.
നെറ്റിയിലെ കറുത്ത വലിയ വട്ടപ്പൊട്ട് അവൾക്ക്
കൂടുതൽ ഭംഗി നൽകി.
വെളുത്ത സാരിയും കറുത്ത ബ്ലൗസും മാത്രം ധരിച്ചിരുന്നവൾ.
കാവിലേക്കുള്ള ഇടവഴിയിൽ മാത്രമായിരുന്നു
അവളെ പലപ്പോഴും കണ്ടിരുന്നത്.
കണ്മഷി പുരണ്ട അവളുടെ കണ്ണുകളിൽ എന്നും വശ്യത നിറഞ്ഞിരുന്നു.
അവളുടെ അധരങ്ങളിൽ വിടർന്നു നിന്നിരുന്ന പുഞ്ചിരി
ആരെയും അവളിലേക്ക് കൂടുതൽ ആകർഷിച്ചിരുന്നു.
ഞാനും അവളുടെ വശ്യതയിൽ ആകൃഷ്ടനായവരിൽ ഒരുവൻ മാത്രം.
ഇരുവശങ്ങളിലും മരങ്ങൾ വളർന്നു നിന്നിരുന്ന ഇടവഴിയിൽ വൈകുന്നേരങ്ങളിൽ മാത്രം പ്രത്യക്ഷമായിരുന്ന അവൾ.
ആ ഇടവഴിയിലെത്തുമ്പോൾ
അവരുടെ കണ്ണുകൾ അവളെ തിരഞ്ഞിരുന്നു.
ഒരിക്കൽ ഞാനും പോയിരുന്നു അവൾക്കൊപ്പം.
കാവിലേക്കുള്ള യാത്രയിൽ എന്റെ കണ്ണുകൾ അവളെ തേടിയിരുന്നു.
ഓരോ ചുവട് മുന്നോട്ട് വെയ്ക്കുമ്പോഴും
അവളുടെ ഒരു വിളിക്ക് എല്ലാവരെയും പോലെ
ഞാനും കാതോർത്തിരുന്നു.
പാലപ്പൂക്കൾ കൊഴിഞ്ഞു വീണ വഴിയിലൂടെ നടന്നു നീങ്ങുമ്പോൾ അപ്രതീക്ഷിതമായാണ് അവൾ എന്റെ മുന്നിൽ വന്നത്.
എപ്പോഴും ഉള്ളത് പോലെ അവളുടെ അധരങ്ങളിൽ
ഒരു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു.
എന്റെ കൈപിടിച്ച് ആ മരങ്ങൾക്കിടയിലൂടെ
അവൾ നടന്നു നീങ്ങുമ്പോൾ
ഇടയൻ തെളിച്ച വഴിയിലൂടെ നടന്നു നീങ്ങുന്ന ആടുകളെപോലെ അവളെ പിന്തുടർന്നു നടക്കാനേ എനിക്കും കഴിഞ്ഞുള്ളു.
ആരും കടന്നുവരാത്ത പുഴവക്കത്തു അവൾക്കൊപ്പം ഇരിക്കുമ്പോൾ ഞാൻ മറ്റേതോ ലോകത്തായിരുന്നു എന്നെനിക്ക് തോന്നിയിരുന്ന.
അവളുടെ സൗന്ദര്യം മാത്രമല്ല അവളുടെ സംസാരവും
എന്നെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചിരുന്നു.
അവളെക്കുറിച്ചു ഞാൻ ഒന്നും ചോദിച്ചില്ല.അവൾ എന്നെക്കുറിച്ചും.
അവൾക്ക് പറയാനുണ്ടായിരുന്നത്
വഴിയരികിൽ പൂത്തുനിന്ന പാലമരത്തെയും
ആ പുഴയെയുമൊക്കെകുറിച്ചായിരുന്നു.
അവളുടെ വാക്കുകളിൽ നിന്നാണ് പാലപ്പൂക്കൾക്ക്
ഇത്രയേറെ ഭംഗി ഉണ്ടെന്ന് ഞാൻ അറിഞ്ഞത്.
അവളുടെ മടിയിൽ തലചായ്ച്ചു കഥകൾ കേൾക്കുമ്പോൾ
എന്റെ മുഖത്തേക്ക് പതിച്ച അവളുടെ നീണ്ട മുടിയിഴകൾക്കും പാലപ്പൂവിന്റെ ഗന്ധമായിരുന്നു.
രാവിന്റെ വശ്യതയിൽ അവളോട്
കാമത്തേക്കാളേറെ എനിക്ക് പ്രണയം തോന്നിയിരുന്നു.
അവളിലെ വശ്യതയെക്കാൾ അവളിലെ
സ്നേഹത്തെ ഞാൻ അറിഞ്ഞിരുന്നു.
വൈകിയ വേളയിൽ എപ്പോഴോ വീടെത്തുമ്പോൾ
അവളും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു.
കട്ടിലിൽ കിടക്കുമ്പോൾ കഥകൾ പറയാൻ അവൾ
അരികിൽ ഉണ്ടായിരുന്നെങ്കിലെന്നു കൊതിച്ചു.
പിന്നീടുള്ള ഓരോ വൈകുന്നേരങ്ങളിലും ഞാൻ
അവളെക്കാത്തു ആ ഇടവഴിയിൽ നിന്നിരുന്നു.
അത് അവൾക്കൊപ്പമുള്ള എന്റെ ആദ്യത്തെയും
അവസാനത്തെയും നാളായിരുന്നു എന്നെനിക്ക് അറിയില്ലായിരുന്നു.
എങ്കിലും ഇന്നും ഞാൻ അവളെ കാത്തുനിൽക്കാറുണ്ട്
പാലപ്പൂക്കൾ കൊഴിഞ്ഞു വീണ ആ ഇടവഴിയിൽ....
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
November 06, 2023 | 320 | +126 | +65.0% |
October 23, 2021 | 194 | +117 | +152.0% |
September 16, 2021 | 77 | +60 | +353.0% |