Migrant Rights Defender
Director, Kerala Pravasi Welfare Board (Norka)
+968 99335751
പ്രവാസത്തിന്റെ ചൂടില്‍ ഉരുകുന്നവര്‍ക്ക് ആശ്വാസത്തിന്റെ കുളിരേകിയുള്ള ജാബിറിന്റെ സേവന പ്രവര്‍ത്തനത്തിന് പ്രായം മൂന്നര പതിറ്റാണ്ട്. ഒമാന്‍ കേന്ദ്രമാക്കിയുള്ള ജാബിറിന്റെ പോരാട്ടം തുടങ്ങിയത് 1982-ല്‍. ജാബിര്‍ വിരിച്ച തണല്‍ വിവിധ രാജ്യങ്ങളിലെ ആയിരങ്ങള്‍ക്ക് ഇതോടകം ആശ്വാസമേകി.
ഒമാനിൽ മരണമടഞ്ഞ നാലായിരത്തോളം ഇന്ത്യാക്കാരുടെ മുതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് സഹായം നൽകിയ ഇദ്ദേഹം ആയിരക്കണക്കിന് തൊഴിലാളികൾക്ക് അവരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വഴികാട്ടിയായി മുന്നിൽ നിന്നു. സ്പോൺസർമാരുടെ പീഡനത്തിൽ നിന്നും മനുഷ്യക്കടത്ത്കാരുടെ കെണിയിൽ നിന്നും നുറു കണക്കിന് യുവതികളെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കുന്നതിനു മുൻകൈ എടുത്ത ജാബിറിന് പലപ്പോഴും അതിന്റെ പേരിൽ വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ട്. രേഖകളില്ലാതെ ഒമാനിൽ കഴിഞ്ഞ കുടിയേറ്റ തൊഴിലാളികൾക്ക് പിഴയൊടുക്കാതെ നാട്ടിൽ തിരിച്ചു പോവുന്നതിന് പൊതുമാപ്പ് പ്രഖ്യാപിപ്പിക്കുന്നതിന് ഇട നൽകിയത് ഇദ്ദേഹത്തിന്റെ ഇടപെടലുകളായിരുന്നു. രോഗം മൂലവും അപകടം മൂലവും ആശുപത്രിയിൽ കഴിയേണ്ടി വരുന്ന നിസ്സഹായരായ മനുഷ്യരുടെടെ ആശുപത്രി ചിലവുകളും അവരെ നാട്ടിലെത്തിക്കുന്നതിനുള്ള മാർഗ്ഗങ്ങളും കണ്ടെത്തുക, മാസങ്ങളും വർഷങ്ങളും ജയിലിൽ കഴിയേണ്ടി വരുന്ന ഹതഭാഗ്യരുടെ മോചനം സാദ്ധ്യമാക്കുക തുടങ്ങി പ്രവാസികളുടെ സകല പ്രയാസങ്ങളിലും ആശ്രയമായി അവർക്ക് ഒരു അത്താണിയായി നില കൊള്ളുന്നത് കൊണ്ടാവാം വി.കെ.ശ്രീരാമൻ ജാബിറിനെ ഒരു ജിന്നെന്നു വിശേഷിപ്പിച്ചത്. ജാബിറിന്റെ സഹായം ലഭിച്ചവർ കേവലം മലയാളികളടക്കമുള്ള ഇന്ത്യാക്കാർ മാത്രമല്ല മറിച്ച് ബംഗ്ലാദേശ്, നേപ്പാൾ, ശ്രിലങ്ക , എത്യോപ്യ തുടങ്ങി വിവിധ രാജ്യക്കാർ കൂടെയാണ്.
ഗൾഫിലെ പ്രമുഖ ഇടതുപക്ഷ സംഘടനയായ കൈരളിയുടെ ജനറൽ സെക്രട്ടറി സ്ഥാനം പത്തു വർഷം വഹിച്ചിരുന്ന ജാബിർ നിലവില്‍ ഒമാനിലെ ഇന്ത്യാക്കാരുടെ പൊതുവേദിയായ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറിയാണ്. കേരള പ്രവാസി ക്ഷേമനിധിയുടെ സ്ഥാപക ഡയറക്ടർ ബോർഡിൽ അംഗമായിരുന്ന ജാബിർ ഇപ്പോൾ വീണ്ടും ഡയറക്ടറാണ്. കേരള ലോക കേരള സഭ അംഗം കൂടെയാണദ്ദേഹം.
പ്രവാസലോകത്തിന് നല്‍കിയ കിടയറ്റ പ്രവര്‍ത്തനത്തിന് നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച പ്രബന്ധങ്ങള്‍ ലോകത്തിന്റെ നാനാ കോണുകളില്‍ നടന്ന പരിപാടികളില്‍ അവതരിപ്പിച്ചു ശ്രദ്ധ നേടാൻ ജാബിറിനു സാധിക്കുന്നു.
പ്രവാസ ലോകത്തെ ജാബിറിന്റെ തീക്ഷ്ണമായ അനുഭവത്തെ മുൻ നിർത്തി പ്രമുഖ എഴുത്തുകാരനായ ഹാറൂൺ റഷീദ് തയ്യാറാക്കിയ "ആമുഖമില്ലാത്ത അനുഭവങ്ങൾ" എന്ന പുസ്തകത്തിൻ്റെ രണ്ടാം പതിപ്പ് ലോക കേരള സഭയുടെ പ്രഥമ പൊതു സമ്മേളന വേദിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി കെ.ടി.ജലീലിന് നൽകി പുറത്തിറക്കുകയുണ്ടായി.
തലശ്ശേരിയിലെ പ്രശസ്തമായ മാളിയക്കൽ തറവാട്ടിലെ നഫീസയുടെയും മകനാണ്.
Invited by: Jinesh P S
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
January 21, 2024 | 832 | +23 | +2.9% |
November 13, 2022 | 809 | +6 | +0.8% |
July 26, 2022 | 803 | +6 | +0.8% |
June 19, 2022 | 797 | -11 | -1.4% |
May 13, 2022 | 808 | +7 | +0.9% |
April 05, 2022 | 801 | +17 | +2.2% |
February 06, 2022 | 784 | +6 | +0.8% |
December 30, 2021 | 778 | +9 | +1.2% |
November 22, 2021 | 769 | +9 | +1.2% |
October 14, 2021 | 760 | +17 | +2.3% |