വായന മനുഷ്യനെ പൂർണ
മനുഷ്യനാക്കുന്നു
ഫ്രാൻസിസ് ബേക്കൺ
വിമർശകനാണ് പൂർണവായനക്കാരൻ
ലീവീസ്
അന്യരെ സന്തോഷിപ്പിക്കാൻ
ശ്രമിക്കുമ്പോൾ ലഭിക്കുന്ന
ഭാഗ്യമാണ് സന്തോഷം
ജോവിറ്റ്
പണമില്ലാതെ സുഹൃത്തുക്കളെ
സമ്പാദിക്കുക ഒരു നേട്ടമാണ്
ബേക്കൺ
സ്നേഹത്തിന്റെ നോട്ടം
മിഴികൾ കൊണ്ടല്ല
മനസ്സുകൊണ്ടാണ്
ഷേക്സ്പിയർ
മധുരമായ സംസാരം
ഒരു കലയാണ്
തോറേ
ഇറച്ചിവെട്ടുകാരൻ സർജനായി
മാറുമ്പോഴുണ്ടാകുന്ന മാറ്റമുണ്ടല്ലോ
അതാണ് സംസ്കാരം
ഫുലെ
ദൈവം സൃഷ്ടിച്ച എല്ലാ
വസ്തുക്കൾക്കും ഒരു പോറലുണ്ട്
എമേഴ്സൺ
പ്രാണികൾ കടിയ്ക്കും.വിദ്വേഷം കൊണ്ടൊന്നുമല്ല, ജീവിക്കാൻ വേണ്ടി. നിരൂപകന്മാരുടെ കാര്യവും ഇങ്ങനെ തന്നെ '
-- .നീത് ഷെ.
മഹാന്മാരെ നിന്ദിക്കുന്നതിന്റെ പിന്നിലെ അടിസ്ഥാനപരമായ ചേതോവികാരം അസൂയയാകുന്നു.
-- .വാൾട്ടർ ലാൻഡർ .
സ്നേഹം കുടിലിനെ സ്വർണ കൊട്ടാരമാക്കുന്നു.
--ഹോൾസ്.
വിനയം സൗന്ദര്യത്തിന് കിരീടം ചാർത്തുന്നു.
- 'ഷില്ലർ.
അപരിചതരോട് മനോഹരമായി പെരുമാറുന്നവരാണ് വിശ്വ പൗരൻ.
-- .ബേക്കൻ.
നിങ്ങളിലെ നന്മയെ മാനിക്കുന്നവനാണ്. നിങ്ങളെ ഏറ്റവും.ബഹുമാനിക്കുന്നത്.
- വില്യം വാട്സൺ.
നിങ്ങൾ മറ്റുള്ളവര്ക്ക് ഉപദ്രവം ചെയ്യുമ്പോൾ ആ ഉപദ്രവം ഭാവിയിൽ നിങ്ങളിലേക്കു തന്നെ
തിരിച്ചുവരും.നിങ്ങൾ ആളുകളെ
സ്നേഹിക്കാൻ തുടങ്ങുമ്പോൾ ആ
സ്നേഹവും നിങ്ങളിലേക്ക് തിരിച്ചു
വരും. ലോകം പ്രതിധ്വനി സൃഷ്ടിച്ചുകൊണ്ടെയിരിക്കുന്നു.
നിങ്ങൾ ലോകത്തിനു എന്താണോ കൊടുക്കുന്നത് അതു മാത്രമേ ലോകം നിങ്ങൾക്ക് തിരിച്ചു തരികയുള്ളൂ..കാരണം, നിങ്ങൾ ചെയ്യുന്നതെല്ലാം നിങ്ങളോട് തന്നെ
യാണ് ചെയ്യുന്നത്....
(ഓഷോ
നല്ല വാക്കിന്റെ മധുര മുണ്ണുന്നതതോതിയോൻ തന്നെയാണാദ്യം
നല്ലോരെച്ചീത്ത പറഞ്ഞു രസിക്കലും
കള്ളുകുടിക്കലും തുല്യം
നല്ല വാക്കുള്ളപ്പോൾ ചീത്ത വാക്കോ തുന്നോൻ നല്ലൊരു വിഡ്ഢിയാണല്ലോ
സ്നേഹമില്ലാത്തോ നെക്കാക്കാന വൻ മാത്രം
സ്നേഹിപ്പോ നെക്കാക്കും ലോകം
സുഖം പകുക്കുമ്പോളിരട്ടിയായിടും
പകുതിപ്പെട്ടിടും പകുക്കുമ്പോൾ ദുഃഖം
മനസ്സിൻ വൈകല്യങ്ങളകന്നാൽ
കൈവല്യ മായ്
വലിയൊരീ ലോകം
മുഴുവൻ നന്നാകാൻ
ചെറിയൊരു സൂത്രം
ചെവിയിലോതാം ഞാൻ
സ്വയം നന്നാവുക
- കുഞ്ഞുണ്ണി മാഷ്.
മനഃശ്ശാന്തിയാണ് വേണ്ടതെങ്കിൽ
മറ്റുള്ളവരുടെ കുറ്റങ്ങൾക്കും
കുറവുകൾക്കും പിറകെ പോകാതെ തെറ്റുകൾ പരിഹരിക്കാൻ ശ്രമിക്കൂ
_ ശാന്താദേവി
മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുക
നിഷ്പ്രയാസമാണ്
പക്ഷേ സ്വന്തം തെറ്റുകൾ കാണുക
വളരെ വിഷമമാണ്
_ ശ്രീബുദ്ധൻ
നാം ഏറ്റവും നന്നായി പ്രവർത്തിക്കുന്നത്
അഹന്ത തീരെ ഇല്ലാത്തപ്പോഴാണ്
_ സ്വാമി വിവേകാനന്ദൻ
തെരുവിലെ തോട്ടി രാജാവിനെപ്പോലെത്തന്നെ
മഹത്തവും മാഹാത്മ്യവുമുള്ളവനാകുന്നു
-- സ്വാമി വിവേകാനന്ദൻ
സ്വന്തം കണ്ണിലെ കോലെടുക്കാതെ
സഹോദരന്റെ കണ്ണിലെ കരടടുക്കാൻ നോക്കരുത്
_ ബൈബിൾ
അപകർഷതാബോധം മൂലം ഒരാൾ മടിച്ചു നിൽക്കുമ്പോൾ അപരൻ അബദ്ധങ്ങൾ ചെയ്ത് വിജയത്തിലെത്തുന്നു
-ഹെൻറി സി.ലിങ്ക
ഇന്നത്തെ ലോകത്ത് നല്ല ശ്രോ താക്കളുടെ എണ്ണം കുറഞ്ഞുവരികയാണ് നല്ല ശ്രോ താവിന് ആദ്യം വേണ്ടത് പുഞ്ചിരിക്കാനുള്ള കഴിവാണ്
- സിഗ്സാഗ്
Invited by: Habeeb Pari
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
May 22, 2024 | 353 | +12 | +3.6% |
July 05, 2023 | 341 | -1 | -0.3% |
January 13, 2023 | 342 | -4 | -1.2% |
August 06, 2022 | 346 | +1 | +0.3% |
May 24, 2022 | 345 | +3 | +0.9% |
April 16, 2022 | 342 | +4 | +1.2% |
February 22, 2022 | 338 | +1 | +0.3% |
January 10, 2022 | 337 | +2 | +0.6% |
December 03, 2021 | 335 | +7 | +2.2% |
October 25, 2021 | 328 | +12 | +3.8% |