Gurukripa Rajeev on Clubhouse

Updated: Jun 27, 2024
Gurukripa Rajeev Clubhouse
1.2k Followers
1.1k Following
@gurukripa18 Username

Bio

What everyone does for his own happiness should turned out be the happiness of others...
Namaste All 🙏🏻 Mob. No 9444036636
Gurukripa Swaranjali Academy
Our facebook Page https://www.facebook.com/watch/?v=2724837587730025
ഓം അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജമ്.
ഹോതാരം രത്നധാതമമ്...
_____________
അല്ലയോ അഗ്നേ, ഏതൊരു മേധ കൊണ്ടാണോ എൻ്റെ അച്ഛനപ്പുപ്പൻമാരും ദേവഗണങ്ങളാകുന്ന ഋഷി പരമ്പരയുമൊക്കെ ഉപാസിച്ച് ശക്തമായ സമുന്നത ലോകങ്ങളിൽ എത്തിയത്, ആ ബുദ്ധിയെ നൽകിയാലും. ആ മേധകൊണ്ട് മേധാവിയാകാൻ കഴിയേണമേ...

ഈ ശരീരത്തിൽ പ്രാണൻമാർ പ്രാണശക്തിയെ ധരിക്കട്ടെ. ഇന്ദ്രനും പൂഷാവും വരുണനും മിത്രനും അഗ്നിയും ആദിത്യൻമാരും എല്ലാ ദേവതകളും ഒന്നിച്ചു ചേർന്ന് എന്നെ സർവോത്കൃഷ്ടമായ ആ ജ്യോതിസ്സിൽ ധരിക്കട്ടെ...

വാക്കുകളിൽ ആ ജ്യോതിസ്സു പ്രകടമാകട്ടെ. സൂര്യൻ പ്രകടമാകട്ടെ, അഗ്നി പ്രകടമാകട്ടെ, സുവർണ്ണശോഭ പ്രകടമാകട്ടെ. കാമ - ക്രോധ - ലോഭാദി ശത്രുക്കൾ ഞങ്ങളുടെ കീഴെ ഇരിക്കട്ടെ. ഞങ്ങൾ ഉന്നതിയിലേക്ക് സഞ്ചരിച്ച് സ്വർഗാവസ്ഥയെ പ്രാപിക്കട്ടെ...

സർവജ്ഞനായ പരമേശ്വരാ, അവിടുന്ന് ഈ ഉത്തമമായ വേദ വാണിയിൽ, എന്നെ ശ്രേഷ്ഠസ്ഥാനത്തു സ്ഥാപിച്ചാലും...
______________
വിദ്യ ദാനമാണ്....ഭിക്ഷയല്ല.
എന്ന് ഭിക്ഷയായി തരംതാഴ്ത്തപ്പെടുന്നുവോ അന്ന് ലോകം കീഴ്മേൽ മറിയും...

എന്ന് വിദ്യാഭ്യാസം കച്ചവടമായി അധ:പതിക്കുന്നുവോ അന്ന് ലോകം കശാപ്പുകടയായി തീരും....

മനുഷ്യ ലോകം ഒന്നുടച്ചുവാർക്കേണ്ടിയിരിക്കുന്നു... ജീവിതമൊന്നു പുതുക്കി പണിയേണ്ടിയുമിരിക്കുന്നു... മനുഷ്യനെ, മനുഷ്യനാക്കുന്ന... വിദ്യാഭ്യാസം.... ഇതാണ് വേണ്ടത്!

അതിന് ആദ്യമായി വേണ്ടത് പഠിക്കുകയല്ല, പിന്നെയോ കുട്ടികളെ പഠിക്കുക...

രുചിക്കൊത്ത ഭക്ഷണം... വാസനക്കൊത്ത വിദ്യാഭ്യാസം... ഇതാണാവശ്യം......

അതിൽ അവരെ കൈ പിടിച്ചുയർത്തുന്ന അറിവിന്റെ ഉജ്ജ്വല പ്രകാശമേ ഞങ്ങളെ നയിച്ചാലും.....
ഗുരുകൃപ രാജീവ്

നല്ല നാളുകൾ വരുവാനായ് ഏവരും പ്രാർത്ഥിക്കുന്നു എന്നാൽ എങ്ങനെ വരും???

ഈ വേദമന്ത്രം ഒന്ന് അറിയാം...

ഓം ഉലൂകയാതും ശുശുലുക യാതും ജഹി ശ്വയാതുമുത കോകയാതുമ്.
സുപർണയാതുമുത ഗ്രധൃ യാതും ദൃഷദേവ പ്രമ്രണ രക്ഷ ഇന്ദ്ര...

ഉലൂകയാതും ...മൂങ്ങയെപ്പോലെ ബുദ്ധിശൂന്യമായി പ്രവർത്തിക്കുന്ന സ്വഭാവം ഒഴിക്കണം.

ശുശുലു ... ചെന്നായയെപ്പോലെ ചതി സ്വഭാവം ഒഴിക്കണം.

ശ്വയാതും... ശ്വാനൻ, പട്ടിയെ പോലെ അന്യോന്യം മൽസരിക്കുക മനുഷ്യന്റെ മുമ്പിൽ തനിഷ്ടത്തിനായി വാലാട്ടുക ഒഴിക്കണം.

കോകയാതും... ചക്രവാകപ്പക്ഷിയെപോലെ കാമത്തോടെയുള്ള പെരുമാറ്റം ഒഴിക്കണം.

സുപർണയാതും... ഗുരുഡനെപ്പോലെ ഗർവ്വോടും അഹങ്കരത്തരവും ഒഴിക്കണം.

കൂടാതെ കഴുകനെപോലെ അന്യന്റെ ശവം കൊണ്ട് ജീവിക്കുന്ന സ്വഭാവം ഇവയൊക്കെ ഒഴിക്കണം.

ഈ ആറു രാക്ഷസരെ നാം സ്വയം കൊന്നാൽ നല്ല കാലം വളരെ വേഗം വരും... അതിനു കഴിയട്ടെ....🙏

അറിവാണ് ഈശ്വരൻ... ഈശ്വര സാക്ഷാത്കാരം നേടി ഐശ്വര്യവത്തായി സന്തോഷത്തോടെ കർമ്മനിരതരാകാം... ഈ കർമ്മഭൂമിയിൽ... സ്വസ്തനായാൽ മുക്തനാകാം... മുക്തരായി മോക്ഷം വരിക്കാം...

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 27, 2024 1,222 +11 +1.0%
May 25, 2024 1,211 +11 +1.0%
April 22, 2024 1,200 +11 +1.0%
March 15, 2024 1,189 +16 +1.4%
February 22, 2024 1,173 +12 +1.1%
February 04, 2024 1,161 +15 +1.4%
January 18, 2024 1,146 +13 +1.2%
January 02, 2024 1,133 +9 +0.9%
December 17, 2023 1,124 +4 +0.4%
December 02, 2023 1,120 +5 +0.5%

Charts

Member of

More Clubhouse users