മത്തായി 16:18 “നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു.” – പത്രോസ് ആവുന്ന ആ പാറമേല്‍ പണിത സഭ, പാതാള ഗോപുരങ്ങള്‍ പോലും അതിനോട് ജയിക്കില്ല എന്ന് കര്‍ത്താവ് അരുളിചെയ്യുന്നു.
മത്തായി 18:17 “അവരെ കൂട്ടാക്കാഞ്ഞാല്‍ സഭയോടു അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാല്‍ അവന്‍ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ” – ക്രിസ്തീയ ജീവിതത്തിലെ തര്‍ക്കങ്ങള്‍ക്കും അവസാന വാക്കായി സഭയെ നിറുത്തിയിരിക്കുന്നു.
പ്രവര്‍ത്തികള്‍ 20:28 “നിങ്ങളെത്തന്നേയും താന്‍ സ്വന്തരക്തത്താല്‍ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാന്‍ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിന്‍ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊള്‍വിന്‍.” – പരിശുദ്ധാത്മാവിനാല്‍ നടത്തപ്പെടുന്നതാണ് സഭയെന്നു ഈ വാക്യങ്ങളില്‍ നിന്ന് വ്യക്തം ആണ്.
എഫെസ്യര്‍ 1:23 “എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.”
എഫെസ്യര്‍ 3:21 “സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ ആമേന്‍ .”
കൊലോസ്യര്‍ 1:24 “ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു വേണ്ടിയുള്ള കഷ്ടാനുഭവങ്ങളില്‍ സന്തോഷിച്ചു ക്രിസ്തുവിന്റെ കഷ്ടങ്ങളില്‍ കുറവായുള്ളതു എന്റെ ജഡത്തില്‍ സഭയായ അവന്റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു”
വി. വേദപുസ്തകം സഭയില്‍ ആണെന്നും വി. വേദപുസ്തകത്തെക്കള്‍ ശ്രേഷ്ഠം സഭയാണെന്നും ആര്‍ക്കും നിസ്സംശയം മനസ്സിലാക്കാവുന്നതെ ഉള്ളൂ.
വേദപുസ്തകത്താല്‍ സഭയല്ല സഭയാല്‍ വേദപുസ്തകം ആണ് ലോകത്തിനു നല്‍കപ്പെട്ടത്. ബൈബിളില്‍ എത്ര പുസ്തകങ്ങള്‍ ഉണ്ടെന്നും ബൈബിള്‍ ദൈവവചനം ആണെന്ന് പഠിപ്പിച്ചതും വിശുദ്ധ സഭയാണ്. ഇതുകൊണ്ട് ബൈബിളിനെ ചെറുതാക്കുകയല്ല.
അപ്പോസ്തോലിക പാരമ്പര്യങ്ങളുടെ ഏറ്റവും ആധികാരികമായ രേഖകള്‍ ആണ് വി. ബൈബിള്‍.
യേശുവും അപ്പോസ്തോലന്മാരും ‘സോള സ്ക്രിപ്ച്ചൂറ’ എന്നാ അബദ്ധ സിദ്ധാന്തം പഠിപ്പിച്ചിട്ടുമില്ല. ക്രിസ്തുവും അപ്പോസ്തോലന്മാരും പറഞ്ഞതും പഠിപ്പിച്ചതും മുഴുവന്‍ ബൈബിളില്‍ ഇല്ല. അതുകൊണ്ട് തന്നെ ‘ബൈബിള്‍ മാത്രം’ എന്ന് വാദിക്കുന്നത് ബൈബിളിനും ദൈവവചനതിനും വിരുദ്ധവും ആണ്.
ഈ സിദ്ധാന്തം ബൈബിള്‍ ഉപയോഗിച്ച് പോലും തെളിയിക്കാന്‍ പറ്റാത്ത അബദ്ധ വിശ്വാസമാണ്. സത്യം അറിയാന്‍ ദൈവം ബ്രെത്റൻ പെന്തോകൊസ്തുകാരുടെ ഉള്‍ക്കണ്ണുകളെ തെളിയിക്കട്ടെ!