Roger Lion on Clubhouse

Updated: Feb 10, 2024
Roger Lion Clubhouse
175 Followers
186 Following
@gandeevi Username

Bio

അർജ്ജുനൻ ഫൽഗുനൻ പാർത്ഥൻ വിജയനും

വിശ്രുതമായപേർ പിന്നെ കിരീടിയും

ശ്വേതാശ്വനെന്നും ധനഞ്ജയൻ ജിഷ്ണുവും

ഭീതീഹരം സവ്യസാചി ബീഭത്സുവും

പത്തുനാമങ്ങളും ഭക്ത്യാ ജപിക്കലോ

നിത്യഭയങ്ങളകന്നുപോം നിശ്ചയം."

അർജുനൻ.
ആർജവമുള്ളവൻ (‘ഋജോ ഭാവഃ ആർജവഃ തദസ്യ അസ്തി ഇതി അർജുനഃ’-ഋജുവായതിന്റെ ഭാവം ആർജവം. ഇവനു അതുള്ളതിനാൽ അർജുനൻ-എന്ന് നിരുക്തം).


2.ഫാൽഗുനൻ
ഫാൽഗുനമാസത്തിൽ ജനിച്ചവൻ

3.പാർത്ഥൻ
പൃഥയുടെ പുത്രൻ (കുന്തീദേവിയുടെ ശരിയായ നാമം; ഭോജരാജാവിന്റെ -കുന്തിഭോജൻ- വളർത്തു മകളായതിനാൽ കുന്തിയെന്നറിയപ്പെട്ടു)



.4.വിജയൻ
ഏതിലും (എല്ലാ ആയോധനവിദ്യയിലും) വിജയം കൈവരിച്ചവൻ.

5.കിരീടി
അച്ഛന്റെ (ദേവേന്ദ്രൻ) കിരീടമണിഞ്ഞവൻ; ദേവേന്ദ്രൻ മകന്റെ മികവു മനസ്സിലാക്കി സന്തോഷത്തോടെ ദേവസിംഹാസനത്തിൽ ഇരുത്തി കിരീടം ചൂടിച്ചു.


6.ശ്വേതവാഹനൻ
വെളുപ്പു നിറമുള്ള കുതിരയെ വാഹനമാക്കിയവൻ.


7.ധനഞ്ജയൻ
യുധിഷ്ഠിരന്റെ രാജസൂയയാഗത്തെത്തുടർന്ന് നാലു അനുജന്മാരെയും നാലു ദിക്കിലേക്ക് ധനസംഭരണത്തിനയച്ചു. ഉത്തരദിക്കിലേക്ക് പോയ അർജ്ജുനൻ മറ്റുള്ളവരിലും കൂടുതൽ രാജ്യങ്ങളെ തോൽപിച്ച് ധനം സമ്പാദിച്ചു.

8.ബീഭത്സു
ശത്രുക്കൾ എപ്പോഴും പേടിയോടെ നോക്കുന്നവൻ ആരോ അവൻ.

9.സവ്യസാചി
ഗാണ്ഡീവ ധനുസ്സ് രണ്ടു കൈകൾ കൊണ്ടും ലക്ഷ്യങ്ങളെ ഉന്നംവെച്ച് അമ്പെയ്യാൻ കഴിവുള്ളവൻ.

10.ജിഷ്ണു
വിഷ്ണുവിനു (കൃഷ്ണൻ) പ്രിയപ്പെട്ടവൻ; വിഷ്ണുവിന്റെ മറ്റൊരു നാമംകൂടിയാണ്.

Member of

More Clubhouse users