Hareesh Kumar G on Clubhouse

Updated: Sep 5, 2023
Hareesh Kumar G Clubhouse
68 Followers
179 Following
@g.hareesh Username

Bio

Phone: 9447323336






അന്ധലിപി

കുട്ടിക്കാലത്ത്
നിലവിളക്കിനു പിന്നിലായി താമരയിലയിലിരുന്ന് കൈകളിൽ
പ്രഭ ചൊരിയുന്ന
വാഗ്‌ദേവിയുടെ ചിത്രമുണ്ടായിരുന്നു.

അക്ഷരം കൂട്ടി വായിക്കുന്നതിന് മുമ്പ് പറയാനറിയാത്ത വേദനകളുമായി അതിനു മുന്നിൽ നിന്നു കരഞ്ഞിട്ടുണ്ട്. മുറിയുടെ നാലതിരുകൾക്കുള്ളിൽ ശബ്ദമില്ലാതുരുകി വീണ
കണ്ണുനീരിന്റെ കണക്കെടുപ്പില്ല.

ഓരോ വാക്കും
അർത്ഥമെന്ന് തിരിച്ചറിയുന്നതിനും മുമ്പ്
നിലവിളക്കിന്റെ ജ്വാലയിൽ
നിലത്തു വീഴുന്ന നീളമുള്ള നിഴലിനെ ഞാനങ്ങനെയാണ് ഇഷ്ടപ്പെട്ടു തുടങ്ങിയത്.

എന്റെ പ്രാർത്ഥനയുടെ
അർത്ഥമറിയാതെ ദേവി
കണ്ണുമിഴിച്ച് കാലങ്ങൾ തള്ളിനീക്കി.

വാൽപ്പുഴു തുളച്ച് വികൃതമായ ചിത്രം പിന്നെപ്പോഴോ മുറിയിൽ നിന്ന് അപ്രത്യക്ഷമായി

പകരം വന്ന ചിത്രത്തിനു മുന്നിൽ ഇന്നു ഞാൻ നിഴൽ രഹിതനാണ് അപരിചിതമായ വാക്കുകൾക്കിടയിലെ അർത്ഥവിഹീനനായ അഭയാർത്ഥി.
oo


കുടുക്ക

പുലിക്കളിയും ഊഞ്ഞാൽപ്പാട്ടും നിറഞ്ഞ
പൊന്നോണനാളിൽ പുത്തനുടുപ്പിനായി
കരഞ്ഞുതളർന്ന എനിക്ക്
കനിവോടമ്മയൊരു കുടുക്ക തന്നു
നിറച്ചു തുടങ്ങണം
അടുത്തോണത്തിന് പൊന്നുടുപ്പു വാങ്ങാം

അടുത്തോണത്തിനു മൺകുടുക്ക
നിറഞ്ഞുടഞ്ഞു
ക്ലാവ് പിടിച്ച്
വക്കുപൊട്ടി
ഓട്ടവീണ ചെമ്പുനാണയങ്ങൾ
കുന്നിമണികൾ
കുഞ്ഞുനിലാവ്
മഞ്ചാടിക്കുരു
നെടുവീർപ്പ് ...
ആർക്കും വേണ്ടാത്തതെങ്കിലും
വീണുകിട്ടിയത്
സൂക്ഷിച്ചു വച്ചു.

ഉടുപ്പൊരു സ്വപ്ന തുല്യമായ നിധിയായി.

ഉടഞ്ഞു തകർന്ന കുടുക്കയുടെ
മുറിവുകൾ കൂടിച്ചേർന്ന്
ഭൂമിയോടൊപ്പം കറങ്ങി
പഴയ രൂപത്തിലായി.

പിന്നീടൊരിക്കലുമതു നിറഞ്ഞില്ല.
ഉടഞ്ഞതുമില്ല.

കാറ്റോ മഴയോ
നിലാവോ-- മിച്ചമുള്ളതെല്ലാം കുടുക്കയിൽ വീണു.
കാർക്കശ്യങ്ങളിലന്യനായച്ഛൻ
അടുക്കളയിലിടനെഞ്ചു തകർത്തമ്മ
വേദനയിലും സ്വപ്നങ്ങളിലുറങ്ങിയേട്ടന്മാർ ....
ഋതു വൈവിദ്ധ്യങ്ങളാൽ കുടുക്ക സമ്പന്നമായി.

ഇന്ന്
ഓണത്തിന്റെ പൊള്ളുന്ന ഉച്ചകളിൽ മേശമേൽ വിരിച്ച ഇലയിൽ കുടുക്കയിൽ നിന്ന് കുത്തിയെടുത്ത ആവിപൊങ്ങുന്ന നാണയത്തുട്ടുകൾ വിളമ്പി കഴിക്കുകയാണ് ഞാൻ.

ഭ്രമണത്തിൽ പെടാതെ മാറിയാണിരുന്നതെങ്കിലും
ഞാനിന്നൊരു കുടുക്കയുടെ രൂപത്തിലായിരിക്കുന്നു.
o

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
September 05, 2023 68 +2 +3.1%
May 30, 2022 66 +1 +1.6%
April 22, 2022 65 +1 +1.6%
March 15, 2022 64 +2 +3.3%

Member of

More Clubhouse users