Essen Pramod on Clubhouse

Updated: Mar 25, 2024
Essen Pramod Clubhouse
2.6k Followers
2.8k Following
May 29, 2021 Registered
@essenp Username

Bio

9567715099
[email protected]
പുസ്തകങ്ങൾ:
ഓർളീൻസിന്റെ കന്യക(കഥകൾ),
പോളേട്ടന്റെ ഭരണഭാഷ(പഠനസഹായി),
വെയിൽ കൊണ്ട് മുറിവേറ്റ നിലാവ്(കവിതകൾ)

എന്റെ കൊച്ചു കവിതകൾ👇🏼

-ചുടലക്കാളി-
ചുടലക്കാട്ടിലെ പനയോലപ്പൂ
ചൂടീ തിരു മെയ്യിൽ
ചുടലക്കാളി വരുന്നതു കണ്ടോ
ചടുലം അതി രൗദ്രം

പടർന്നു കയറിയ ലഹരിയി-
ലവളുടെ ചിലങ്ക കോപിച്ചു
കോപജ്വാലയിലവളുടെ കണ്ണുകൾ
ചൂട്ടു പതപ്പിച്ചു

തെറിച്ചു തുള്ളിയ ശൗര്യക്കാറ്റിൽ
പറിച്ചെറിഞ്ഞ മുലക്കച്ച,
തുറന്ന മാറിലലങ്കാരത്തിനു
കനലു ചുവന്ന കപാലങ്ങൾ!

കനവു തകർന്ന കിടാങ്ങൾ
ക്കരികിൽ കണ്ണീർ പെയ്യുന്നു
ജാലക വാതിലിലതു കണ്ടവളും
കണ്ണീരണിയുന്നു...

ഒലിച്ചിറങ്ങിയ കോപക്കാറ്റിൽ
പറന്നു മാറിയൊരുടയാട,
അധർമ്മ നേത്രക്കുതിരകളിവളിൽ
വിറളി പിടിക്കുന്നു

നിഴലു പതിഞ്ഞൊരു നഗരത്തെരുവിൽ
കാവു വളർന്ന മണൽക്കാട്ടിൽ
അവളേത്തേടിയിറങ്ങിയ കൂട്ടർ
ക്കവളു വിധിച്ചു മറുപീഡ

ഉടവാളരികു പയറ്റി മുറിച്ചതു
നോവു വിതയ്ക്കും കുന്തമുന,
പൂമൊട്ടിൻ വഴിതേടാനവരിനി
നീട്ടി വരില്ലതു തീർത്തൂ ഞാൻ

ഉയർത്തി നിർത്തിയിടം കൈത്താളിൽ
തെറിച്ച ചോര കടും ചോര
മുറിച്ചു മാറ്റിയ മത്സ്യത്തലയതു
പിടച്ചു തുള്ളാൻ വെമ്പുന്നോ?

അധർമ്മ നാളിലെയടയാളങ്ങൾ
തേടിയലഞ്ഞു കരിങ്കാളി
കുരുന്നു ചോര കുടിപ്പോര
വരുടെ കുതിപ്പു തീർത്തു വരാൻ

-മയിലുകൾ-
ദേശസ്നേഹത്തിന്
എത്ര പണത്തൂക്കം മൂല്യം?
ഇന്നലെയും വന്നു ആ മയിലുകൾ
തളിർ നാമ്പുകളും കൊത്തി-
ത്തിന്നുന്ന മയിൽക്കൂട്ടങ്ങൾ.
കൃഷി നഷ്ടം വന്നപ്പോഴും
മയിലുകൾ പീലി വിടർത്തുന്നത്
വളർച്ചാ പുസ്തകത്തിന്റെ
പുറം ചട്ടയിൽ
തിളങ്ങി നിൽക്കുന്നു
ഇന്നലെയും വന്നു ആ മയിലുകൾ.
അന്നം തരുന്നവന്റെ
അടുപ്പുറങ്ങിയാലും
ദേശ സ്നേഹത്തിന്റെ
കാവലാൾക്കുപ്പായത്തിൽ, നമ്മൾ
ഒരു പണത്തൂക്കം മുന്നിൽ
ഇന്നലെയും വന്നു ആ മയിലുകൾ

-ചാവാലി-
തോൽ വയറൊട്ടി
ഭീതിയോടെ
തലയുയർത്തി നോക്കുന്ന ശ്വാനസുന്ദരിയും
കളിപ്പാടത്തിന്റെ വടക്കേയത്ത്
ഗോൾപ്പോസ്റ്റിനു പിന്നിലെ
കുറ്റിക്കാവിൻ ചുവട്ടിൽ
ചുറ്റിക്കറങ്ങി
കളിത്തിമർപ്പിനിടയിൽ
ഒളിച്ചു പാർത്ത അഞ്ച്
പൊടിക്കുഞ്ഞുങ്ങളും..
ആറു വയറിനായന്നം തേടി
കല്ലേറിലൊടിഞ്ഞ പിൻ കാലു
ഞൊണ്ടി കളിപ്പാടത്തോരം
ചേർന്നു നടന്നവൾക്ക്
ദാനക നാമം ചേർത്തു
രസിച്ചവർ വിളിച്ചൂ, പേര്
ചാവാലി..
പൊതു നിരത്തിൽ
അപമാനം
കൂട്ടിക്കെട്ടി
വാലിളക്കി വിതച്ച്
കടന്നുപോയ
വൈദേഹികന്
ദണ്ഡപാലകന്റെ ചുമതല!
ചാവാലിയും അഞ്ചു മക്കളും
ചപ്പിയൂറ്റിയ അമ്മിഞ്ഞക്കണ്ണുകളും
കാവോരത്തെ കണ്ണുകളിൽ നിന്ന്
മറഞ്ഞൊളിക്കുന്നു

-വിശപ്പിനെ വേട്ടയാടിയവർ-
വെടിയൊച്ചകൾ നിലച്ചിരിക്കുന്നു
ആരാണ് മരണപ്പെട്ടത്
വിശപ്പിനെ വേട്ടയാടാനിറങ്ങിയ
കറുത്ത തൊപ്പിക്കാർക്ക്
വെടിയേറ്റിരിക്കുന്നു!
വേട്ട?
കാടിന്റെ കൂടാരത്തിൽ
മൂല്യ ചിന്തയ്ക്ക്
വെടിയേറ്റിരിക്കുന്നു
പകൽക്കാലത്തു
പുറത്തെടുത്തു വെച്ച
ശവക്കോലങ്ങൾക്ക്
തോക്കില്ല
ചെരിപ്പില്ല
ചെരിച്ചു വെച്ച
കറുത്ത തൊപ്പി മാത്രം
കണ്ണടച്ചു കിടന്ന ശവങ്ങൾക്കും
കണ്ണടച്ചു കാഴ്ച കണ്ടവർക്കും
പറയാനുണ്ടായിരുന്നു
ഓടിയവരും
ഓടപ്പെട്ടവരും!
രണ്ടു തരം വേട്ടക്കാർ...

Invited by: Sayooj Krishnan

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
March 25, 2024 2,617 +5 +0.2%
March 08, 2024 2,612 +3 +0.2%
February 15, 2024 2,609 +13 +0.6%
January 28, 2024 2,596 +8 +0.4%
January 11, 2024 2,588 +10 +0.4%
December 26, 2023 2,578 +1 +0.1%
December 11, 2023 2,577 +4 +0.2%
November 26, 2023 2,573 +1 +0.1%
November 13, 2023 2,572 +3 +0.2%
November 03, 2023 2,569 +1 +0.1%

Charts

Member of

More Clubhouse users