Dinesh Pai on Clubhouse

Updated: Aug 18, 2023
Dinesh  Pai Clubhouse
815 Followers
983 Following
Jun 6, 2021 Registered
@dineshpai Username

Bio

അരുതാത്തത്തിന് എല്ലാം ഉള്ള ഒരു പ്രത്യേകത, അതു തുടങ്ങിക്കഴിഞ്ഞാല്‍ തിരിച്ചു പോരാന്‍ പറ്റില്ല, എന്നതാണ്.

എല്ലാ ധര്‍മ്മവും നിങ്ങള്‍ക്കു വഴിയില്‍ ഉപേക്ഷിക്കാം. ഒരു അധര്‍മ്മവും തുടങ്ങിയാല്‍ പിന്നെ നിങ്ങള്‍ക്ക് ഉപേക്ഷിക്കാന്‍ പറ്റില്ല. ധര്‍മ്മാധര്‍മ്മകാര്യങ്ങളില്‍ ഈ ഒരു വ്യതിയാനം ഉണ്ട്.

ധര്‍മ്മം വളരെ സൂക്ഷിച്ചു ചെയ്യണം എന്നല്ല പറയേണ്ടത്, ധര്‍മ്മം എപ്പോഴും ചെയ്യുക. അധര്‍മ്മത്തില്‍ കാലു കുത്തുന്നത് വളരെ സൂക്ഷിച്ചു വേണം.

ധര്‍മ്മത്തിനു പരമ്പരകളില്ല. അധര്‍മ്മത്തിനു പരമ്പരകളുണ്ട്.

സത്യം ഒരു പ്രാവശ്യം പറയാവുന്നതാണ്. ആ സത്യം അതോടെ തീരുന്നതുമാണ്. അസത്യമാകട്ടെ ഒന്നു പറഞ്ഞു നിര്‍ത്താനാവില്ല. ഒരു അസത്യം പതിനായിരം അസത്യങ്ങളെ അകമ്പടിയായി പറയിപ്പിക്കുന്നതാണ്.

അസത്യം, അനൃതം, ഹിംസ, സ്തേയം, അന്യഥാകാമം, പൈശുനം, പരുഷം, അനൃതം, സംഭിന്നാലാപം ഇവയൊക്കെ പരമ്പരയെ തീര്‍ക്കുന്നതാണ്, ഒന്നില്‍ തീരുന്നതല്ല. അതുകൊണ്ടുതന്നെ അതില്‍നിന്നൊക്കെ മോചനം നേടാന്‍, അതൊക്കെ നിര്‍ത്താന്‍ വളരെ പ്രയാസവുമാണ്. മറിച്ച് സത്യം, ധര്‍മ്മം, ദയ ഇവയെല്ലാം എപ്പോള്‍ വേണമെങ്കിലും നിര്‍ത്താവുന്നതാണ്!

സത്യത്തിനും അസത്യത്തിനും തമ്മില്‍, ധര്‍മ്മവും അധര്‍മ്മവും തമ്മില്‍, ഹിംസയും അഹിംസയും തമ്മില്‍ ഈ വലിയ ദൂരമാണ് ഉള്ളത്. ഇത് അറിഞ്ഞിരുന്നു പൂര്‍വ്വന്മാര്‍. ഇത് അവഗണിക്കുന്നു നാം ആധുനികര്‍. ആധുനികരും പൌരാണികരും തമ്മില്‍ ഈ ഒരു അന്തരമേ ഉള്ളൂ!

ആധുനികരായ നമ്മുടെ ലോകത്ത് "ഒരു കള്ളം പറഞ്ഞു, അതിലെന്താ ഇത്ര വലിയ കുഴപ്പം?" എന്നതാണ് പ്രമാണം. പക്ഷെ കള്ളം ഒരു കള്ളത്തില്‍ നില്‍ക്കില്ല. അതിന് അകമ്പടിയായി അടുത്ത കള്ളം വരും. അതിനെ സമര്‍ത്ഥിക്കാന്‍ അതിനേക്കാള്‍ വലിയ കള്ളം പുറകെ വരും. അവസാനം അനൃതപരമ്പരയില്‍ ചെന്നാണ് നാം പതിക്കുക!

ഇത്തരം ദൂഷ്യങ്ങളുടെ മറ്റൊരു പ്രത്യകത അവ പ്രകൃതിയില്‍ ഒരാളില്‍ ഒതുങ്ങി നില്‍ക്കില്ല എന്നതാണ്. ധര്‍മ്മം ഒരാളില്‍ മാത്രമായിട്ടു നിന്നേക്കാം. മറ്റുള്ളവര്‍ അനുകരിക്കണം എന്നില്ല. അധര്‍മ്മത്തിന് പ്രകൃതിയില്‍ അനുകരണവാസന വളരെ പെട്ടന്നു കൂടുന്നതായി കാണാം.

വീട്ടില്‍, ഒരാള്‍ ഒരു ചെറിയ തെറ്റു ചെയ്‌താല്‍ മറ്റുള്ളവര്‍ അതിലും വലിയ തെറ്റുകളാണ് തുടര്‍ന്ന് ചെയ്യുക. മറിച്ച് ഒരാള്‍ ധര്‍മ്മം ചെയ്‌താല്‍ മറ്റുള്ളവര്‍ അനുകരിക്കണം എന്നില്ല. അത് അവന്‍റെ കാര്യം മാത്രമാണ്. മറ്റുള്ളവര്‍ അനുകരിക്കണം എന്നില്ല. ഇതും മറ്റൊരു പ്രത്യകതയാണ്.

ലോകത്ത് എവിടെയെങ്കിലും ഒരു അധര്‍മ്മം ഉണ്ടായാല്‍ അതിന്‍റെ പരമ്പര തന്നെ ലോകം മുഴുവനും ഉണ്ടാകും വൈകാതെ. മറിച്ചു ധര്‍മ്മം എവിടെയെങ്കിലും ഉണ്ടെങ്കില്‍ അത് ആവര്‍ത്തിക്കാറില്ല, ആവര്‍ത്തിക്കണം എന്നുമില്ല. ഇങ്ങനെ ഒരു വ്യതിയാനവും ലോകത്ത് കാണാം.

♥ നിര്‍മ്മലാനന്ദം ♥

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
August 18, 2023 815 +90 +12.5%
November 26, 2022 725 +62 +9.4%
September 16, 2022 663 +13 +2.0%
August 02, 2022 650 +72 +12.5%
June 26, 2022 578 +65 +12.7%
May 19, 2022 513 +13 +2.6%
April 11, 2022 500 +79 +18.8%
January 06, 2022 421 +51 +13.8%
November 29, 2021 370 +15 +4.3%
October 21, 2021 355 +89 +33.5%

Charts

Member of

More Clubhouse users