*നീയും ഞാനും*
നിഷ ആർ
ആയിരം ജന്മം കൂടെയുണ്ടെന്ന് നീ,
ഈ ജന്മമെങ്കിലുമെനിക്കു വേണമെന്ന് ഞാൻ.
'നിൻ്റെ കുഞ്ഞിന്നച്ഛനാവാമെന്ന്' നീ,
'ഞാൻ പറയുന്നതല്ലേ കുഞ്ഞിനച്ഛനെന്ന്' ഞാൻ.
'ഹൃദയം പകുത്തു നൽകാമെന്ന്' നീ
'മുറിഞ്ഞ ഹൃദയം തുന്നിക്കെട്ടൂ' എന്ന് ഞാൻ
'നിൻ്റെ വീടിനു വിളക്കാവാമെന്ന്' നീ
'ഉള്ള മെഴുതിരി വെട്ടം കെടുത്തരുതെന്ന്' ഞാൻ
'നിൻ്റെ പാതകളിൽ പൂക്കൾ വിതറാമെന്ന് ' നീ
'കല്ലും മുള്ളും നിരത്താതിരുന്നാൽ മതിയെന്ന്' ഞാൻ
'അച്ഛനമ്മമാർക്ക് തണലാവാമെന്ന്' നീ
'തണൽമരങ്ങളെന്നേ നട്ടിട്ടുണ്ടെന്ന്'
ഞാൻ
'കുഞ്ഞനുജത്തിക്ക് താങ്ങാവാമെന്ന്' നീ
'താങ്ങിയില്ലെങ്കിലും ചായരുതെന്ന്' ഞാൻ.
'നിന്നെ താലി ചാർത്തിയവനല്ലേയെന്നു' നീ
'ചങ്ങല തീർക്കാൻ സ്വർണ്ണവും മതിയെന്ന്' ഞാൻ
Invited by: Sreekumar Menon
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 26, 2023 | 287 | +23 | +8.8% |
November 18, 2022 | 264 | +4 | +1.6% |
September 08, 2022 | 260 | +5 | +2.0% |
July 29, 2022 | 255 | +5 | +2.0% |
June 22, 2022 | 250 | +1 | +0.5% |
May 15, 2022 | 249 | -1 | -0.4% |
April 07, 2022 | 250 | +8 | +3.4% |
February 08, 2022 | 242 | +1 | +0.5% |
January 02, 2022 | 241 | +9 | +3.9% |
November 25, 2021 | 232 | +6 | +2.7% |