സന്തോഷത്തിന് അൽപ്പായുസ്സേയുള്ളുവെങ്കിൽ വസന്തംപോലും എത്തിനോക്കാത്ത മനസിന്റെ ശവക്കോട്ടയിലേക്ക് എന്തിന് വിരുന്നു വന്നു നീ . എന്റെ നോവിൻഓർമ്മകളുടെ അസ്ഥികൂടങ്ങളിൽ ഉപ്പ് പുരട്ടി നീ നടന്നു പോകുമ്പോഴും നിന്റെ ദാഹം ശമിച്ചിരിക്കും എന്നിൽ നീ പൂർണ്ണ തൃപ്തനായിരിക്കും പക്ഷെ എന്റെ ആത്മാവ് ദാഹിച്ചു തുടങ്ങിയിട്ടേയുള്ളു നിന്റെ നെഞ്ചിലേയ്ക്ക് തലചാരിയിട്ടേയുള്ളു. നിന്റെ മടക്കയാത്രയിൽ നീ ഇറക്കി വെച്ചിട്ടു പോയ നിന്റെ വികാരങ്ങളുടെ ഭാണ്ഡകളെക്കാൾ കൂടുതൽ നീന്റ വിഷമത്തിന്റെ നിന്റെ കണ്ണീരിന്റെ നിന്റെ തോൽവികളുടെ ഭാരം എന്നിൽ കൂടുതൽ പൂത്ത് നിൽക്കുന്നത്. എന്റെ മുന്നിൽ നിന്റെ ആശ്വാസത്തിന്റെ ശ്വാസനിശ്വാസങ്ങളിൽ കെടാൻ തുടങ്ങുന്ന മെഴുകുതിരിനാളമായിരുന്ന എൻ മിഴികൾ മെഴുകു നിറഞ്ഞൊഴുകി നിന്റെ ഓർമ്മകളുടെ മണിമുത്തുകൾ വരച്ചിട്ടു . റോസ പുഷ്പങ്ങൾ തന്ന് നീ ഒരിക്കലും പിൻതിരിഞ്ഞു നോക്കാതെ കാലത്തിന്റെ വേലികെട്ടുകളെ കടന്നു നീയി ശവകോട്ട പിന്നിടുമ്പോൾ മാത്രം ഞാനറിഞ്ഞു ഞാൻ മരിച്ചിരിക്കുന്നു.
രജിക
ജനനം 22/8 /1986
മരണം 22/8/2023
"നിങ്ങൾ ആരായാലും എനിക്ക് ഒന്നുമില്ല. പക്ഷെ ഞാൻ നിങ്ങളുടെ ഓർമ്മകളിൽ ഞാനായി തന്നെ തുടരും..."
സൂര്യന്റെഅസ്തമയചെറുചൂടിൽ ജീവിതത്തിന്റെ ഉടുപ്പ് അഴിക്കുമ്പോൾ കടൽ അവളെ കണ്ണീരിന്റെ ഉപ്പിനാൽ നനയിച്ചു .മുങ്ങി നിവരുമ്പോൾ രാത്രി .... ആരുടെയും വികാരങ്ങളെ തിരിച്ചറിയാൻ കഴിയാത്ത കൂരിരുട്ട്
നിനക്കും എനിക്കും മനസിലാക്കുന്ന ഭാഷ പോലുമില്ല പിന്നെ നമ്മൾ എങ്ങനെ കറുത്തിരുണ്ടരാത്രിയിൽ മനസിന്റെ വികാരങ്ങളെ പങ്ക് വെയ്ക്കും എന്റെ ഭാഷ അറിയുന്നവർ അസ്തമിച്ചിരിക്കുന്നു.
അസ്ഥികളിലെ പടർന്ന ഭ്രാന്തിനെ നിന്റെ വാക്കുകൾ കൊണ്ട് മറയ്ക്കാൻ ശ്രമിച്ചാലും എന്നുള്ളിലെ ഭ്രാന്ത് പൂക്കുന്നു. നിലാവെളിച്ചമില്ലെങ്കിലും അവ എന്റെ കണ്ണിൽ വിടരുന്നു.
ലോകത്തിന്റെ കണ്ണിൽ വെറും ഭ്രാന്ത് മാത്രമാകാൻ
ഉപ്പുറവയിൽ നിന്ന് മധുരം പുറപ്പെടുകയില്ല എന്നുള്ളിൽ നിന്നും ഭ്രാന്തു മാത്രമേ . പ്രണയം ഉറവ തീർക്കാത്ത മനസിന്റെ താഴ് വാരയിൽ വികാരങ്ങൾ നീന്തിതുടിക്കുന്നത് എങ്ങനെ .... ഈ ഭ്രാന്തിനെ മറന്നേക്കു.
🐠💛🌞
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
July 04, 2024 | 3,859 | +6 | +0.2% |
April 28, 2024 | 3,853 | -2 | -0.1% |
March 18, 2024 | 3,855 | -1 | -0.1% |
February 25, 2024 | 3,856 | -2 | -0.1% |
February 08, 2024 | 3,858 | -4 | -0.2% |
January 21, 2024 | 3,862 | -4 | -0.2% |
January 05, 2024 | 3,866 | +1 | +0.1% |
December 20, 2023 | 3,865 | +4 | +0.2% |
November 20, 2023 | 3,861 | +3 | +0.1% |
November 09, 2023 | 3,858 | +2 | +0.1% |