ഭവതാരിണി
20
തുഴയുകയായതിനായുദങ്മുഖൻ തൻ
ഗുരു ,ഗണനായക, നാത്മനേ തൊഴുന്നൂ
കരതലപൃഷ്ഠമൊരസ്ത്ര മന്ത്രമോടേ
പതിയെയെരിച്ചതു മന്ത്രഹസ്തമാക്കി
വിരലുകളഞ്ചിലുമക്ഷരംന്യസിച്ചാ
ദശദിശ താളമതിട്ടു പൂട്ടി, തീതൻ
വലയമതാലെ സുരക്ഷ ചെയ്തിടുന്നൂ
ഗുരു വചനം ശിരസാവഹിച്ചിടാനായ്
ഇഡവഴി ശ്വാസമെടുത്തു നിർത്തി, നാഡീ
ശുചിയതിനായതുവിട്ടു പിംഗളാഗ്രേ
ഹൃദിയതിലേപല മോഹമൊക്കെ മാറാൻ
പ്രണവമതേറ്റിജപിച്ചിടുന്നു ശാന്തം
അവനവനുള്ളിലുണർന്ന ജീവബോധം
ജഗദുപകാരകമായിടുന്ന ധ്യാനം
അതുകഴിയേ,യവളോതിടുന്നപോലെ
പടിപടിയായവനേറിടുന്ന തന്ത്രം
ഉടലതിലായൊരു നാഗമുണ്ടു നാഭീ
തടമതിലാശു ശമിച്ചുറങ്ങിടുന്നു
ഗുരുവതിനേയൊരു തട്ടു കൊണ്ടുണർത്തി
വ,ശ,ഷ,സ, മെന്നിതളാർന്ന പൂവിലാക്കി
അവിടെ മണം ഗുണമാണ് രത്നഗർഭം
കറുകവയൽ പുതുവിത്തിടുന്ന ഭൗമം
വരിയുകയായതുഗന്ധ സാരമൂറ്റി
ജലമതിലാറിതളാർന്ന പൂവിലെത്തും
ബ,ഭ,മ,യ,വും ര,ല,വും നുകർന്നു നാഗം
അനലദളം വിരിയുന്ന പൂവുതേടും
ഇഴയുകയാണതു ഡാദി ഫാന്തവർണ്ണം *
ദശമതു മൂറ്റിയതേറിടുന്നു; നെഞ്ചിൽ
അനിലദളം രവ കാദിഠാന്ത വർണ്ണം .*
ഹൃദയമതിൽ നിറവായുപുഷ്പമൂന്നി
ഗളമതിലേ സ്വരതാരിലാടി നാഗം*
ഉടനടി യാജ്ഞയിലേയ്ക്കിഴഞ്ഞു പോകും
വിരിയുവതുണ്ടവിടേ ദ്വിപത്രപുഷ്പം
ക്ഷ,ഹ,യതിലായുപസംഹരിച്ചു സർവ്വം
ഗുരുവതിനേയൊരു ബിന്ദുവാക്കി; ശേഷം
കലയതിലേക്കലിയിച്ചു ചേർത്തിടുന്നു
കലകളലിഞ്ഞനുനാദമായി മാറും
വിലയനമായതു ശുദ്ധ മൗനമായി
ഗുരുപതിയേ അവിടുന്നു മാറിടുന്നൂ
ശിവ,നുമ തന്നിലുപസ്ഥമാഴ്ത്തിടുമ്പോൾ
പരമറിവായിരുദേഹമില്ല; യോഗം
പകുതിയവൾക്കിരുളാണതെന്തുഭംഗി
പുണരുകയാണുലകത്തെ യന്യമല്ലെ
ന്നുടയവളാണഖിലാണ്ഡമണ്ഡലം ഹാ !
തുടരം
. ! .
സുദേവ്. ബി
വേധദീക്ഷ
അഷ്ട ചക്രവിധാനത്തിലൂടെ (മൂലാധാരം സ്വാധിഷ്ഠാനം മണിപൂരകം അനാഹതം
വിശുദ്ധി, ആജ്ഞ, ലലനാ ചക്രം, ഗുരുചക്രം , സഹസ്രാരം)
കുണ്ഡലീനിയുയർത്തി
എല്ലാ അക്ഷരങ്ങളേയും ബിന്ദുവിൽ
സമാഹിതമാക്കി
നാദത്തിൽ ലയിപ്പിക്കുന്നു
നാദം നാദാന്തത്തിലും.
വർണ്ണം ഗുരു ശിഷ്യൻ എന്നീ ത്രയങ്ങൾ ഏകീഭവിച്ച ശിഷ്യൻ
ശിവശക്തി പോലെയമരുന്നു.
ശബ്ദബ്രഹ്മം -
അകാരാദിക്ഷകാരാന്തമായ അൻപതക്ഷരത്തിലും
വാക്കിലും പദത്തിലും അർത്ഥത്തിലുമായി വ്യാപിച്ചിരിക്കന്ന മഹത് തത്വം
*ഡാദിഫാന്തം ഡ മുതൽ ഫ വരെ - മണിപ്പൂരകം
*കാദിഠാന്തം - ക മുതൽ o വരെ - അനാഹതചക്രം
* 16 സ്വരങ്ങൾ
ഹ്രസ്വാക്ഷരങ്ങൾ ശിവമയം
ദീർഘാക്ഷരങ്ങൾ -ശക്തിമയം
ജംജജരംഗ-
Invited by: Gopakumar Nariyangal
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
December 25, 2023 | 693 | +21 | +3.2% |
November 09, 2022 | 672 | +5 | +0.8% |
August 30, 2022 | 667 | -1 | -0.2% |
July 24, 2022 | 668 | +3 | +0.5% |
June 17, 2022 | 665 | -6 | -0.9% |
May 11, 2022 | 671 | +3 | +0.5% |
April 02, 2022 | 668 | +4 | +0.7% |
February 04, 2022 | 664 | +23 | +3.6% |
December 28, 2021 | 641 | +6 | +1.0% |
November 20, 2021 | 635 | +8 | +1.3% |