*പത്തുവയസ്സുകാരി വരച്ച വീട്*
ആവേശമോടൊരുപുഴ കുതിച്ചങ്ങനെ
വന്നിട്ടു പാതിയിൽ നിന്നുപോയി?!
അരികിൽ കരിമ്പാറപൊട്ടിച്ചു മലതന്റെമാറ്
കുത്തിത്തുരന്നിട്ടകോറി!
പാറപ്പൊടിത്തൂളുറുമാൽ പൊതിഞ്ഞുള്ള
നരനായാട്ടിരപെണ്ണോ കിഴക്കൻ മല?!
വെടിപ്പുകയാകെ മറയ്ക്കുന്നു
മൂടലായ് വീടിനെ
ചുറ്റിപ്പിണഞ്ഞു നിൽക്കെ
ഭൂമിയ്ക്കു കണ്ണീരൊലിച്ചു പരന്നിട്ടു
പാറമടകൾ നിറഞ്ഞുവല്ലോ?
മലഞ്ചെരിവിൽ റോഡരികിലാണുവീട്
ഇരുമ്പുരുക്കാൽ പണിതഗേറ്റ്
മുറ്റത്തുചിത്രം കട്ടവിരിപ്പുകൾ
അതിരിട്ടുചട്ടിയിൽ വർണ്ണച്ചിരി
അഴിക്കൂട്ടിൽ ചാടും വിദേശവീര്യം
രണ്ടല്ല മൂന്നുനിലയുള്ള വീട്
വണ്ടികൾ മൂന്നല്ല നാലുംപോർച്ചിൽ
വെടിപ്പാണുചുറ്റും ആളനക്കമില്ല.
മേലോട്ടുനോട്ടം ബാൽക്കണിയിൽ
തൂങ്ങിടും കൊട്ടയൂഞ്ഞാലിൽ
ചെവിയടച്ചു വള്ളിയിട്ടു പഴഞ്ചൻ
കളിക്കോപ്പും തളർന്നുറങ്ങുന്നു!
ഉമ്മറത്തിറ്റുവെളിച്ചമില്ല
ചാരുകസേര നിഴലുമാത്രം
മുഖമതല്ല സർവ്വം തെളിയും നിലം
അടവാണുവാതിൽ അകം വേറെ ലോകം?!
സ്ഫടികക്കിളിവാതിലിലൂടകച്ചിത്രങ്ങൾ
തുറവിയിലേക്കുമിഴിച്ചുനിൽക്കേ
ചുവരലമാരകൾ ദീപതാനം
ചാരുതയേറും കാർപെറ്റുകൾ
മൗനം വിഴുങ്ങിക്കളഞ്ഞമുറികൾ
ചലിക്കുന്നു പാവകൾ രണ്ടോ മൂന്നോ
ഒന്നൊരച്ഛൻ പാവ
നിസ്സംഗൻ കൈയില്ലാത്തോൻ
ആജ്ഞകൾ കൊണ്ടങ്ങനെ
ജീവിതം ജയിക്കുന്നോൻ!
മറ്റേതമ്മപ്പാവ;സദാ ജാഗരൂക
കാലിൽ ചക്രം ഘടിപ്പിച്ചവൾ
കൈയെന്ന യന്ത്രമുള്ളോൾ
രാപ്പകൽ സേവനശ്രീ
ഇനിയുമൊന്നുകുട്ടിപ്പാവ
തലയറ്റുപോയ് തൽസ്ഥാനത്ത്
കൃത്രിമയന്ത്രത്തല പിടിപ്പിച്ചവൾ!
ഒറ്റച്ചിറകുള്ളോൾ ഒറ്റച്ചെവിയുള്ളോൾ
കൃഷ്ണമണി രണ്ടും കൊഴിഞ്ഞവൾ?!
ഒരു മേല്പുരക്കീഴേയനാഥരീപ്പാവകൾ
ആരാർക്കുതമ്മിൽ മുന്നേ മുന്നേ
ഗാഢബന്ധനം കൊതിപ്പവർ
കാണാച്ചരടാലെപ്പൊഴേ ബന്ധിതർ.
കെ.കെ.ഭാരതി
കൊപ്പം,പട്ടാമ്പി
പുസ്തകം :ചിത്രത്തുന്നൽ
Invited by: Kavia Bharathi
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
October 22, 2023 | 136 | +3 | +2.3% |
November 18, 2022 | 133 | +2 | +1.6% |
June 22, 2022 | 131 | +1 | +0.8% |
May 15, 2022 | 130 | +2 | +1.6% |
April 07, 2022 | 128 | +1 | +0.8% |
February 08, 2022 | 127 | +6 | +5.0% |
October 17, 2021 | 121 | -1 | -0.9% |
September 10, 2021 | 122 | +95 | +351.9% |