Beena K Kuruvattoor on Clubhouse

Updated: Oct 23, 2023
Beena K Kuruvattoor Clubhouse
134 Followers
367 Following
@beenagmail.com Username

Bio

https://malay: നിന്നെയും കാത്ത്

ചക്രവാളം ചുവപ്പ് പടർത്തി
സിന്ദൂരംതൂകി നിൽക്കേ
ശൂന്യമായി വിഹായസ്സും
കപോതങ്ങളില്ലാതെ
അനന്തതയിലേക്ക് മിഴിനട്ട്‌
പിടഞ്ഞുടഞ്ഞ ഹൃദയവുമായി ഈ തീരത്ത്
ഏകാകിയായി ഞാൻ
നിനവിൽ നീ മാത്രമായി
അകലയാണെങ്കിലും
അരികിലാണെന്നു നോവും ഹൃദയമന്ത്രണം
നീ കേൾക്കതില്ലേയോ
ചുവന്നു തുടുത്ത മാനത്ത് വിഷാദ രാഗങ്ങൾ അലയടിച്ചു
ഹൃദയത്തിൽ പ്രണയത്തിൻ കനൽ നീറ്റ് നോവായ്
പ്രകമ്പനം കൊണ്ട് തിരയലകൾ
തീരത്തോട് പറയുന്നതെന്തേ
ഹൃദയം നോവും കഥനങ്ങളോ
ഒരു നേർത്ത തേങ്ങലിൽ
തിരികെ പോകുന്ന
തിരയലകളിൽ അലിഞ്ഞു ചേരാൻ കൊതിക്കവേ
ഈ ഏകാന്ത തീരത്തിലെങ്ങോ
നീയുണ്ടെന്ന്
തിരികെ നീയണയുമെന്നും
ഹൃദയം മൂകമായി മന്ത്രിച്ചു.
ആ മന്ത്രണം തിരയലകൾ കേട്ടുവോ
അതോ കാറ്റ് ചെന്ന് മൊഴിഞ്ഞതോ
തിരയലകളും തനിച്ചാക്കി മടങ്ങിയതെന്തേ,
പോവുക തിരകളെ നിങ്ങളും തിരികെ,
ജീവിതയാത്രയിൽ നെഞ്ചകം വിങ്ങുന്ന ഓർമ്മകൾ തന്നു നീ അകലേയ്ക്ക് പോയതല്ലേ,
ഓർത്തതില്ല നീ എൻ ഹൃദയത്തിൽ പ്രണയത്തിൻ ആഴപ്പരപ്പ് തീർത്തത്
നിയ്യെന്നിൽ മൃതസഞ്ജീവനിയാകുന്നത്
ഒരു വാക്കു മിണ്ടാതെയകലേക്ക്പോയ
നിന്നേയോർത്ത് ഞാനി ഈ ഏകാന്ത തീരത്ത് കാത്തു നിൽപ്പുണ്ട്!
Beena K
Kuruvattoor ,

സംഗീതം
ആത്മാവിൻ്റെ മൊഴിയാണ് 'രാഗങ്ങൾ ബോധ തന്ത്രികളെ മീട്ടുന്ന ഇളം കാറ്റുകളും. അവൾ വികാരങ്ങളുടെ വാതായനങ്ങളിൽ തട്ടി ഓർമകളെ വിളിച്ചുണർത്തുന്ന മൃദുലാംഗുലികളാണ്. രാത്രികൾ മടക്കിമാറ്റിവെച്ച ഭൂതകാലങ്ങളെ സംഗീതം ചുരുൾ നിവർത്തും.
അവൾ ശോക രാഗങ്ങളാവുമ്പോൾ ദുഃഖകാലങ്ങളെ കൊണ്ടുവരുന്നു. ഹർഷ രാഗങ്ങൾ ആഹ്ലാദങ്ങളുടെ ഇത്തിരി കാലത്തെയും.
അവൾ മായാരൂപികളെപ്പോൽ നിർഭാഗ്യത്തെ കാണിച്ചു തരികയും ഉള്ളിൽ വേദന നിറയ്ക്കുകയും ചെയ്യുന്ന ദുഃഖ ശബ്ദങ്ങളുടെ സഞ്ചയമാണ്'. സാരം ഗ്രഹിക്കുമ്പോൾ നെഞ്ചിൻ കൂടിനുള്ളിൽ ആനന്ദനൃത്തം ചവിട്ടുന്ന ഹർഷ രാഗങ്ങളുടെ കൃതികളാണവൾ.

നിനവ്

എൻ്റെ ആത്മാവ് പ്രണയിച്ചവൻ്റെ കൂടെ അവൻ്റെ സംസാരം കേൾക്കാനായി ഞാനിരുന്നു'ഒന്നും മിണ്ടാതെ ഞാൻ അവനെ കേട്ടു .അപ്പോൾ എന്നി നിന്ന് എന്നെ വേർപെടുത്തി 'വൈദ്യൂതാഘ തത്താൽ എന്ന പോൽ വിറകൊള്ളിക്കുന്ന ഒരു ശക്തി അവൻ്റെ വാക്കുകളിലുണ്ടെന്ന് ഞാനറിഞ്ഞു. ശരിരം ഇടുങ്ങിയ ജയിലറയും പ്രപഞ്ചം സ്വപ്നവുമാണെന്ന തോന്നലിൽ എൻ്റെ ആത്മാവ് പറന്നുയർന്ന് അതിരില്ലാ ശൂന്യ വിഹായസ്സിൽ നീന്തി 'എൻ്റെ പ്രിയ്യപ്പെട്ടവൻ്റെ ശബ്ദത്തിലെ വിസ്മയിപ്പിക്കുന്ന വശ്യത എന്നിൽ ചലനങ്ങളുണ്ടാക്കി. വാക്കുകൾ മതിയാവാത്ത ഞാൻ അവൻ്റെ വാക്കുകളിൽ ധന്യയായി. അവൻ സംഗീതമാണ് ' ഞാനവനെ കേട്ടു ചില പദങ്ങളുരുവിട്ട് അല്പം കഴിഞ്ഞ് മറ്റു ചിലപ്പോൾ പാതി ചുണ്ടുകളിൽത്തന്നെ നിന്നു പോയ വാക്കിൻ കഷ്ണങ്ങളാൽ അവൻ സംസാരിക്കുന്നത് ഞാൻ കേട്ട. എൻ്റെ പ്രണയത്തിൻ്റെ ഹൃദയതാളം എൻ്റെ കാതിൻ്റെ കണ്ണാൽ ഞാൻ കണ്ടു. അപ്പോൾ അവൻ്റെ വാക്കുകളുടെ ഉള്ളടക്കത്തിൽ നിന്ന് ആത്മാവിൻ്റെ ധ്വനിയായ സംഗിതത്താൽ രൂപമെടുത്ത അവൻ്റെ വികാരങ്ങളുടെ ഉള്ളടക്കങ്ങളിലേക്ക് ഞാൻ ഗതി മാറി.

സമർപ്പണം
ആമി (മാധവികുട്ടി)

Beena K
Kuruvattoor

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
October 23, 2023 134 +8 +6.4%
November 14, 2022 126 +1 +0.8%
September 02, 2022 125 +1 +0.9%
July 27, 2022 124 +1 +0.9%
June 20, 2022 123 +5 +4.3%
May 14, 2022 118 +58 +96.7%
April 05, 2022 60 +13 +27.7%
February 06, 2022 47 +15 +46.9%

Charts

Member of

More Clubhouse users