🇮🇳 🇮🇩
ഒരു ഗ്രാമത്തിന്റെ ഐശ്വര്യരം വിളിചോതുന്ന ചിത്രം... മഴക്കാല ഭംഗിയും പെയ്യാൻ കാത്തു നിൽക്കുന്ന കാർമേഘാവൃതമായ നീലാകാശവും... പച്ചവിരിച്ചു നിൽക്കുന്ന ഞാറു നട്ട അന്നപൂർണേശ്വരിയായ കൃഷിയിടവും... ഇത് കവിതയിലെ വർണ്ണനകൾ അല്ല... ഇത് ഉത്രാളിക്കാവ് എന്ന രുധിരമഹാകാളിക്കാവ്... അഴകിന്റെ മണ്ണ്...
ജീവൻ്റെ പ്രാണവായുവായ പ്രകൃതി.ഉദയവും അസ്തമയവും എന്ന പോലെ ഇരുളും വെളിച്ചവും എന്നപ്പോലെ ഉത്പത്തിയും അനന്തരവും എല്ലാം പ്രകൃതിയിൽ ലയിക്കുന്നു. സർവ്വവും സൃഷ്ടിക്കുകയും ഒടുവിൽ തന്നിലേക്ക് ലയിപ്പിക്കുകയും ചെയ്യുന്ന പ്രകൃതിയെ സ്വന്തം ജഡയാക്കി വാഴുന്ന രുധിര മാഹാകാള്ളിക്കാവിലമ്മ.... ആ ദൈവിക ഭാവത്തിൻ്റെയും ഉത്ഭവം പ്രകൃതിയിൽ നിന്നു തന്നെ