🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Whats aap 9400366964
നഷ്ട പ്രണയം
💔💔💔💔💔💔💔💔💔💔
പാതി വഴിയിൽ ഞെട്ടറ്റു വീണ എൻ പ്രണയമേ.... തോരാതെ പെയ്യുന്ന മഴ പോലും മനസ്സിലാക്കിയിരിക്കുന്നു എൻ വേദന... എങ്കിലും നീയതറിയാതെ പോയല്ലോ...
അന്നൊരു ചാറ്റൽ മഴയത്ത് ചേമ്പിലക്കുടയും ചൂടി പാടവരമ്പിലൂടെ മുട്ടിയുരുമ്മി നടന്നപ്പോൾ നീയെൻ കാതിൽ രഹസ്യമായി പറഞ്ഞ നിന്റെ പ്രണയം... അതു കേട്ട് ചേമ്പിലക്കുടയിൽ വീണ് പെട്ടിച്ചിരിച്ച് ചിതറി തെറിച്ച മഴത്തുള്ളികൾ ഇന്ന് മൗനമായി കണ്ണീർ പൊഴിക്കുകയാവാം... അതാവാം ഇന്നീ മഴക്ക് തോരാനാവാത്തത്....✍🏻
ബാബു പങ്ങത്ത്...
💝💘💝💢💔💔💔💢💝💘💝
മഴ എന്നും ഒരനുഭൂതിയാണ്... അകവും പുറവും കുളിര് കോരിയിട്ട് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി പകർന്ന് ഓരോ മഴയും തിമിർത്ത് പെയ്യുമ്പോൾ, കാലം കൈമോശം വരുത്തിയ ആ പഴയ കാലത്തിന്റെ നോവുന്ന ഓർമ്മകളിലേക്ക് ഒരു നിമിഷമെങ്കിലും തിരിച്ച് നടക്കാൻ മനസ്സ് വെമ്പുന്നുവോ...??
💦💨💦💦💨💦💦💨💦💦💨💦
🌧️⚡മഴ⚡🌧️
അന്നു നീയെന്റെയുള്ളിൽ കുളിർ മഴയായി പെയ്തിറങ്ങിയത് ഞാനിന്നുമോർക്കുന്നു... പ്രണയാർദ്രമായ തലോടലുമായി എന്റെയുളളിലേക്ക് ചെറുതെന്നലിന്റെ അകമ്പടിയോടെ തോരാതെ പെയ്ത ആ കുളിർ മഴ..... കരളിലെരിഞ്ഞിരുന്ന കനലിന്റെ തീക്ഷണതയിലേക്ക് പ്രണയിത്തിന്റെ കുളിര് കോരിയിട്ട് എന്റെയുള്ളിലെ തീയണച്ച അന്നത്തെ ആ തോരാമഴ....
അന്നു തുടങ്ങിയ ആ യാത്രയിൽ പിന്നെ എന്നും ഒരു കൂട്ടായി നിന്നെയും കൂടെ കൂട്ടി... എന്റെയുള്ളിലേക്ക് മഴയായി പെയ്തിറങ്ങിയതെങ്കിലും, പുറത്ത് പിന്നീട് പെയ്ത മഴകളിൽ നീയെനിക്ക് വർണ്ണക്കുടയായി... തണുത്തുറഞ്ഞ രാത്രികളിൽ മൂടി പുതച്ചത് നിന്നെയായിരുന്നു... പ്രഭാതത്തെ മൂടിയ മഞ്ഞിനെ വകഞ്ഞ് മാറ്റി നടന്നടുത്തത് നിന്നിലേക്കായിരുന്നു... എന്റെ ശ്വാസത്തിന് നിന്റെ ഗന്ധമായിരുന്നു... എന്റെ കണ്ണികളിലെ തിളക്കം നീയായിരുന്നു....
നിന്റെ ചെറു വിരലിന്റെയറ്റത്തൊരു കുഞ്ഞു സ്പർശനത്തിലൂടെയായിരുന്നു നാം ഒന്നായത്... നിന്റെ മുടിയിഴകളിൽ തലോടിയപ്പോൾ ഉണ്ടായ അനുഭൂതി.... എന്റെ കൈതണ്ടയിലെ കുഞ്ഞു രോമങ്ങൾ നീ പിടിച്ച് പറിച്ചപ്പോൾ അനുഭവിച്ച നീറ്റൽ... ഒന്നും മിണ്ടാതെ പറ്റിച്ചേർന്ന് നടന്നു നീങ്ങിയ വഴിത്താരകൾ....
"നമുക്കൊരിക്കലും പിരിയാനാവില്ല... നിനക്ക് വേണ്ടി ഞാൻ കാത്തിരിക്കും... എത്ര നാൾ വരെയും..." അന്നൊരു സായാഹ്നത്തിൽ എന്റെ കരങ്ങൾ നിന്റെ മാറോട് ചേർത്ത് നീ പറഞ്ഞ വാക്കുകൾ.... നീയില്ലാതെ എനിക്ക് പൂർണ്ണതയില്ലെന്ന് എന്റെ മനസ്സിൽ കൊത്തിവെക്കപ്പെട്ടത് ആ വാക്കുകളുടെ ബലത്തിലായിരുന്നു.....
നിനക്ക് ഇന്നതൊക്കെ വെറും ഓർമ്മകൾ.... ഞാനിന്നും പൂർണ്ണതയിലേക്കെത്താതെ അലയുമ്പോൾ, ഇന്നെന്റെയുള്ളിൽ പെയ്തിടുന്നത് വന്യമായ തോരാ മഴ.....
ബാബു പങ്ങത്ത്
Invited by: Firos Karakunnu
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
April 17, 2024 | 1,054 | -1 | -0.1% |
February 02, 2024 | 1,055 | +1 | +0.1% |
November 30, 2023 | 1,054 | -46 | -4.2% |
September 22, 2021 | 1,100 | +987 | +873.5% |