Aslam Kk on Clubhouse

Updated: Jun 19, 2024
Aslam Kk Clubhouse
1.5k Followers
2.4k Following
Jun 10, 2021 Registered
@aslamkks Username

Bio

*മുഹമ്മദ് നബി സ്വ യുടെ പ്രവാചകത്വത്തിന്റെ തെളവുകൾ. അടയാളങ്ങൾ അത്ഭുതങ്ങൾ*

അല്ലാഹുവിന്റെയും തന്റെ ദാസന്മാരിലേക്ക് പ്രവാചകന്മാരെ നിയോഗിക്കുമ്പോൾ അവർ അല്ലാഹുവിനാൽ അയക്കപെട്ടവർ തന്നെ യാണന്നതിന്ന് അടയാളങ്ങളും അത്ഭുതങ്ങളും പ്രകടിപ്പിക്കാറുണ്ട് .

യഥാർഥ പ്രവാചകന്മാർ ഏക ഇലാഹിനാൽ നിയോഗിതരായതുകൊണ്ട് തന്നെ അവരുടെ സത്യസന്ധതക്കുള്ള തെളിവും അവനിൽ നിന്ന് തന്നെ ഉണ്ടാകുന്നു.
സത്യപ്രവാചകത്വത്തിന്റെ തെളിവുകളാകുന്ന അത്ഭുതങ്ങൾക്ക് മുഅജിസാത്തുകൾ എന്ന് പറയപ്പെടുന്നു.
മുൻ കഴിഞ്ഞ പ്രവാചകന്മാർ പ്രവാചകത്വവാദവുമായി വന്നപ്പോൾ അവരിൽ നിന്നും ധാരാളം അത്ഭുതങ്ങൾ ഉണ്ടായിട്ടുണ്ട്. സ്വാലിഹ് നബി(അ)യുടെ ഒട്ടകവും മൂസാ നബി(അ)യുടെ വടി പാമ്പായതും കൈപ്രകാശിച്ചതും ഈസാ നബി(അ)അല്ലാഹുവിന്റെ അനുമതിയോടുകൂടി മരിച്ചവരെ ഞാൻ ജീവിപ്പിക്കുമെന്നും ജന്മനാ കുഷ്ഠരോഗികളെയും അന്ധന്മാരെയും സുഖപ്പെടുത്തുമെന്നും നിങ്ങളുടെ വീട്ടിലുള്ളതും നിങ്ങൾ ഭക്ഷിച്ചതും ഞാൻ പറഞ്ഞു തരുമെന്നും പ്രഖ്യാപിച്ചത് അവിടുത്തെ പ്രവാചകത്വം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഒരു അടയാളം ആയിട്ടായിരുന്നു.
ഇതല്ലാം ഖുർആനിൽ പറഞ്ഞിട്ടുണ്ട്. മുഹമ്മദ്നബി(സ്വ)യിലൂടെയും ധാരാളം അത്ഭുതങ്ങൾ ഉണ്ടായിട്ടുണ്ട്.
ചന്ദ്രൻ പിളർന്നു (സ്വഹീഹുൽ ബുഖാരി), കൈവിരലുകൾക്കിടയിലൂടെ ശുദ്ധജലം ഉറവപൊട്ടി(സ്വഹീഹുൽ ബുഖാരി. 3383), വെള്ളവും ഭക്ഷണവും വർദ്ധിക്കുന്നു (മുസ്ലിം 4227), ഭക്ഷണം തസ്ബീഹ് ചൊല്ലുന്നു(ബുഖാരി 3314), കല്ലുകൾ തസ്ബീഹ് ചൊല്ലി (ഷിഫാ 430), ഈത്തപ്പനത്തടി തേങ്ങി കരഞ്ഞു(ബുഹാരി 3318, 3320), കല്ലുകളും മരങ്ങളും നബി(സ്വ) തങ്ങൾക്ക് സലാം പറഞ്ഞു(ദാരിമി 1/12), വിഷം കലർത്തിയ കുറക് സംസാരിച്ചു (അൽ ബിദായത്തുവന്നിഹായ 4/208), മരം നബി(സ്വ)യിലേക്ക് നടന്നുവന്ന് നബി(സ്വ)ക്ക് സലാം ചൊല്ലി(ശിഫ 1/299), സൗർ ഗുഹയുടെ മുന്നിൽ മരം മുളച്ച് നബി(സ്വ)ക്ക് സംരക്ഷണം നൽകി(ഷിഫ 441) വിദൂരത്തു നിന്നിരുന്ന രണ്ടു മരങ്ങൾ നബി(സ്വ)ക്ക് വേണ്ടി സമ്മേളിച്ചു(മുസ്ലിം 5328), പാലില്ലാത്ത ആട് പാലുള്ളതായി (ഇബ്നുഹസ്മിന്റെ ജവാമിഉസ്സീറ 1(13), കൊഴിഞ്ഞുവീണ ഖതാത(റ)യുടെ കണ്ണ് തൽസ്ഥാനത്ത് വെച്ചുകൊടുത്തു (ദലാഇലുന്നുബുവ്വ-ബൈ ഹഖി: 1110, 3/ 276), ഉമിനീർ കൊണ്ട് സുഖപ്പെടുത്തി (തുർമുദി 3658), പൊട്ടിയ കാലും മറ്റും തടവിയും ഊതിയും സുഖപ്പെടുത്തി(ബുഖാരി 3733), അദൃശ്യം പറയുകയും അപ്രകാരം സംഭവിക്കുകയും ചെയ്തു(ബദ്ർ യുദ്ധം നടക്കുന്നതിന്റെ തലേദിവസം മുശ്രിക്കുകൾ മരിച്ചുവീഴുന്ന സ്ഥലം നിർണയിച്ചു പറയുകയും അവിടങ്ങളിൽ തന്നെ അവർ വീഴുകയും ചെയ്തു(മുസ്ലിം 3330), ഉബയ്യുബ്നുഖലഫ് വധിക്കപ്പെടുമെന്ന് പ്രവചിച്ചു(ബുഖാരി 2948),
അത് പോലെ മുത്ത്നബി(സ്വ) ധാരളം പ്രവചനങ്ങൾ നടത്തുകയും അവ പുലരുന്നത് അത്ഭുത സത്യമായി ലോകം സാക്ഷിയായതുമാണ്. ഖന്തക്ക്  യുദ്ധസമയത്ത് കിടങ്ങ് കുഴിക്കവേ മുത്ത്നബി(സ്വ) മൂന്നു കാര്യങ്ങള്‍ പ്രവചിക്കുകയുണ്ടായി:
മുസ്ലിംകള്‍ സിറിയ കീഴടക്കും, മുസ്ലിംകള്‍ പേര്‍ഷ്യ കീഴടക്കും, മുസ്ലിംകള്‍ യെമന്‍ കീഴടക്കും”(നസാഇ ബുഖാരി .)

Invited by: JALEEL P

Last 10 Records

if the data has not been changed, no new rows will appear.

Day Followers Gain % Gain
June 19, 2024 1,558 +12 +0.8%
May 16, 2024 1,546 +11 +0.8%
March 28, 2024 1,535 +1 +0.1%
January 14, 2024 1,534 +3 +0.2%
December 29, 2023 1,531 +31 +2.1%
January 10, 2023 1,500 +100 +7.2%
August 03, 2022 1,400 +100 +7.7%
October 22, 2021 1,300 +100 +8.4%
September 24, 2021 1,200 +100 +9.1%
September 23, 2021 1,100 +931 +550.9%

Charts

Member of

More Clubhouse users