Writer& Director South Indian film industry
*നീ വരുവോളം...*
------------------------------
ഇഷ്ടമല്ലെനിക്കൊരു പെണ്ണിനേയും പ്രണയിക്കാൻ പ്രിയേ..നിന്നെയൊഴികെ....,
ഇഷ്ടമല്ലെനിക്ക് നിന്നെ വെറുക്കാൻ ഒരിക്കലും.
നിന്റെ ചിത്രത്തേക്കാൾ നിന്റെ മനസ്സിന്റെ ചിത്രമാണെൻറെ അകകണ്ണിൽ പതിഞ്ഞത്.
അതിനി മായില്ലൊരക്കലും.
നിന്റെ എല്ലാ ഭാവങ്ങളും നിന്നേ എന്നിലേക്ക് ആകർഷിക്കുന്നുണ്ടെപ്പോഴും.
എന്റെ കണ്ണുകൾ നിന്നിലെ എന്നേത്തിരയുമ്പോൾ,
പിടിതരാതെ നീ നാണിച്ച് ഓടിയൊളിക്കുന്നത്
ഞാൻ ഓർത്തോർത്ത് നിർവൃതി കൊള്ളാറുണ്ട്. നീയറിയാതെ.
എന്റെ ജീവനാണ് നീ എന്ന് ഒരിക്കലും ഞാൻ പറയാത്തത്,
ഞാൻ കണ്ടിട്ടില്ലാത്ത,
ഒരുനാൾ എന്നോടു പോലും പറയാതെ എന്നേ വിട്ടു പോകുന്ന, അതിലും എത്രയോ ഇഷ്ടം നിന്നോടുള്ളതുകകൊണ്ട് മാത്രമാണ്.
ഞാനറിയാതെ പോലും, നിന്നെ ഞാനോർക്കാത്ത നിമിഷങ്ങളില്ല.
നിനക്ക് മാത്രമായ് ഞാനെന്നെ സൂക്ഷിക്കുന്നു.
നമുക്ക് മാത്രമായ് എന്റെ പ്രണയവും.
നീ പലപ്പോഴും നാണത്തോടെ പിശുക്കി സമ്മാനിച്ച നിന്റെ പുഞ്ചിരിയുടെ ഓർമ്മകളാണെൻറെ എന്നത്തേയും അത്താഴം.
നിന്നിൽ നിന്നും എപ്പോഴൊക്കെയോ പൊഴിഞ്ഞുവീണ ചില ശബ്ദങ്ങളാണ് എന്റെ എന്നത്തേയും താരാട്ട്.
എന്നുമെന്നെ ഉണർത്തുന്നത് അകതാരിലെവിടേയോപറ്റിപ്പിടിച്ച നിന്റെ ഗന്ധവും.
അലിയുകയാണ് ഞാൻ നിന്നിലെന്നും.
തിരയുകയാണ് ഞാൻ നിന്നിലെ എന്റെ നിർവൃതിയെ......
കാത്തിരിക്കാം ഞാൻ ഇനിയും നിനക്കായ്.....
നീ വരുവോളം...
അശോക് സഹായി-