🎧 കവിത: ഹേമന്ദി
✍️ രചന: അനിൽ പുതുവയൽ
മിണ്ടിമിണ്ടിയിരിക്കുവാൻ
പണ്ടേയീ,
സന്ധ്യയ്ക്ക് കൂട്ടാര്
ഹേമന്ദീ?
നിൻ്റെ നിശാന്തതീരത്ത്
പാടുവാൻ,
ഒറ്റയ്ക്കായ്പ്പോയോർതൻ
ഗീതം.
രക്തത്തിലൂറിമുളക്കും നീ,
ഊഷ്മള
ഗന്ധിയായ് മാറും നിമിഷം.
ആഴത്തിലാഴത്തിൽ
മുങ്ങാങ്കുഴിച്ചുഴി,
നില്പിന്ന് പൊങ്ങായെൻ
രൂപം.
ഓർമ്മകൾ കൂകും
നിരന്തരസാമിപ്യം,
ഭാവനയ്ക്കോ നീയതീതം.
കൈവിട്ടപോലെനിയ്ക്കെ-
ന്തോയീദൂരം,
നീയില്ലാദേശം അശേഷം.
മിണ്ടിപ്പറഞ്ഞുകളഞ്ഞെത്ര
രാവുകൾ,
തൂക്കം തുണക്കാതെൻ
നേത്രം.
പിന്നീട് പിന്നീട്
ഏതോനിലാവിൽ നീ,
പൂളായ് ഇരുളായ രാവ്.
ഒഴിവാക്കാനെന്നോ നീ
മൗനവ്രതത്തിലായ്,
ജൈത്രയാത്രക്കിന്നെത്ര
വർഷം?
മുറിവായവേദന,
അപഹരിച്ചാനന്ദം
പാടായ് മാഞ്ഞവശേഷം.
വേണ്ടെന്നുവച്ചാലും
വേണ്ടാത്തിടത്തേ നീ,
പൊന്തിക്കുരുക്കൂ ഹേമന്ദീ!
അത്രമേലാഴത്തിൽ
വേരൂന്നുവോളല്ലോ,
മൂടോടെൻ നെഞ്ചകപ്പാടം!
എല്ലാംമറക്കുവാനാകാതെ
ഞാൻ, ആർക്കും
കൂരമ്പുവാക്കിൻ ഹസിതം.
ഒഴുക്കാണ് പ്രേമം,
തൂവും പ്രതിബന്ധ-
മാമലയിൽനിന്നാണേൽപ്പോലും!
എവിടേക്കുപാഞ്ഞാലും
ചായും ഒടുവിൽ നാം,
സാഗരത്തിൻ മൃതിത്തട്ടിൽ!
അവിടേക്കവിടേക്ക്
വന്നെത്തുംവരെ ഞാൻ,
ആറിന്മേൽനിൻ ആകാശം.
ഞാൻ
ചുംബനമായ്ത്തീരട്ടെ
ആചുണ്ടിൽ,
നീയിപ്പോൾ വേറൊരാൾതന്നധരം!
എൻവിരലാൽ
കോർത്തനിൻ കൈത്തടം
എന്നും,
ശൂന്യമാകാതിരിക്കട്ടെ
ഹേമന്ദീ!
❤️❤️❤️
if the data has not been changed, no new rows will appear.
Day | Followers | Gain | % Gain |
---|---|---|---|
June 05, 2024 | 139 | +5 | +3.8% |